ഇരുചക്ര വാഹന ഇൻഷുറൻസ് എടുക്കാൻ ആലോചിക്കുകയാണോ? ഏത് കമ്പനി നിങ്ങൾക്ക് യോജിച്ചതെന്ന് നോക്കാം

മോട്ടോർ വെഹിക്കിൾ ആക്റ്റ് 1988 അനുസരിച്ച് ഇന്ത്യയിൽ വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. വാഹനം വാങ്ങുന്ന സമയത്ത് തന്നെ വാഹന ഇൻഷുറൻസ് എടുക്കേണ്ടത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. അപകടങ്ങൾ, അഗ്നിബാധ, മോഷണം അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന ഏതെങ്കിലും തകരാര്‍ അല്ലെങ്കിൽ നഷ്ടത്തിൽ നിന്ന് നിങ്ങളുടെ വാഹനത്തെ വാഹന ഇൻഷൂറൻസ് പരിരക്ഷിക്കുന്നു.

ഇന്ത്യയിലെ മികച്ച ചില ഇരുചക്ര വാഹന ഇൻഷുറൻസ് പദ്ധതികൾ ഇവയാണ്;

ബജാജ് അലയൻസ് ടൂവീലർ ഇൻഷുറൻസ്

ബജാജ് അലയൻസ് ടൂവീലർ ഇൻഷുറൻസ്

ബജാജും ഫിൻ‌സെർവ് ലിമിറ്റഡും (ബജാജ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെയും അലയൻസ് എസ്ഇയുടെയും ഉടമസ്ഥതയിലുള്ള) സംയുക്ത സംരംഭത്തിലൂടെ പുറത്തിറക്കിയതാണ് ബജാജ് അലയൻസ് ടൂവീലർ ഇൻഷുറൻസ്.

ബജാജ് അലയൻസ് ടൂവീലർ ഇൻഷുറൻസിന്റെ പ്രധാന സവിശേഷതകൾ ഇവയാണ്;

• ബജാജ് അലയൻസ് ടൂവീലർ ഇൻഷുറൻസ് വാങ്ങുന്നതും പുതുക്കുന്നതും വളരെ എളുപ്പമാണ്, ഉപഭോക്താക്കൾക്ക് ഓണ്‍‌ലൈൻ വഴി വളരെ കുറച്ച് ഘട്ടങ്ങളിലുടെ ടു-വീലര്‍ ഇൻഷുറൻസ് വാങ്ങാനും പുതുക്കാനും കഴിയും.

• ഇതില്‍ നിങ്ങളെയും നിങ്ങളുടെ ടു-വീലറിനേയും അതുപോലെത്തന്നെ തേര്‍ഡ് പാര്‍ട്ടിയേയും ഒരുപോലെ പരിരക്ഷിക്കുന്നതാണ്.

• വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ വഴിയുണ്ടാകുന്ന നഷ്‌ടങ്ങൾക്കും പരിരക്ഷ ലഭിക്കുന്നതാണ്.

• വേഗത്തിലും പ്രശ്‌നരഹിതവുമായ ക്ലെയിം സെറ്റിൽമെന്റ് നൽകുന്നുവെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

 

ഭാരതി ആക്സ ടൂവീലർ ഇൻഷുറൻസ്

ഭാരതി ആക്സ ടൂവീലർ ഇൻഷുറൻസ്

ഭാരതി എന്റർപ്രൈസസിന്റേയും ആക്‌സ ഗ്രൂപ്പിന്റേയും സംയുക്ത സംരംഭമാണ് ഭാരതി ആക്സ ടൂവീലർ ഇൻഷുറൻസ്.

ഇവരുടെ പ്രധാന സവിശേഷതകൾ;

• റോഡിലെ അപകടങ്ങൾക്ക് (വാഹനങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്‌ടങ്ങൾ ഉൾപ്പെടെ) കവറേജ് നൽകുന്നു.

• സ്വത്തുക്കൾ‌ക്ക് നാശനഷ്ടമുണ്ടായാൽ‌ അല്ലെങ്കിൽ‌ മൂന്നാം കക്ഷിക്ക് ഉണ്ടാകുന്ന ശാരീരിക പരിക്കുകൾ‌ക്ക് തേര്‍ഡ് പാര്‍ട്ടിയേയും (നിങ്ങളുടെ ഇരുചക്ര വാഹനം കാരണമാണ് അപകടം സംഭവിക്കുന്നതെങ്കിൽ) പരിരക്ഷിക്കുന്നതാണ്.

• ഓൺലൈനായി ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് ഉപഭോക്താക്കൾക്ക് പേയ്‌മെന്റ് ഓപ്‌ഷനായി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇ-വാലറ്റ്, നെറ്റ് ബാങ്കിംഗ് സൗകര്യം എന്നിവ ഉപയോഗിക്കാവുന്നതാണ്.

 

എച്ച്‌ഡിഎഫ്‌സി ഇആർജിഒ ടൂവീലർ ഇൻഷുറൻസ്

എച്ച്‌ഡിഎഫ്‌സി ഇആർജിഒ ടൂവീലർ ഇൻഷുറൻസ്

ഉപഭോക്താക്കൾക്ക് ഉതകുന്ന നിരക്കിൽ ഇരുചക്ര വാഹന ഇൻഷുറൻസ് നൽകുന്ന മികച്ച ഇൻഷുറർമാരിൽ ഒന്നാണ് എച്ച്‌ഡിഎഫ്‌സി ഇആർജിഒ ടൂവീലർ ഇൻഷുറൻസ്.

എച്ച്‌ഡിഎഫ്‌സി ഇആർജിഒ ടൂവീലർ ഇൻഷുറൻസിന്റെ പ്രധാന സവിശേഷതകൾ;

• നിങ്ങളുടെ പ്രീമിയങ്ങളിൽ കമ്പനി ഡിസ്‌കൗണ്ടുകൾ നൽകും.

• പോളിസി ഹോൾഡർമാർക്ക് ഓൺലൈൻ മോഡ് വഴി ക്ലെയിമുകൾക്കായി ഫയൽ ചെയ്യാൻ കഴിയും.

• ഓൺലൈൻ പോളിസി ഇഷ്യുവും പുതുക്കലും ഉടനടി നടത്തികൊടുക്കുന്നു.

• ആക്‌സസറികൾക്കൊപ്പം റിപ്പയർ സേവനങ്ങളും ലഭ്യമാണ്.

• രാജ്യത്തൊട്ടാകെയുള്ള 6800-ലധികം നെറ്റ്‌വർക്ക് ഗാരേജുകളുമായി ടൈ-അപ്പുകൾ ഉണ്ട്, അത് പണരഹിതമായ സേവന സൗകര്യം നൽകുന്നു.

• സീറോ ഡിപ്രീസിയേഷൻ കവർ.

 

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി

സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിക്ക് 27-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പ്രധാന സവിശേഷതകൾ ഇവയാണ്;

• അപകടം നടന്ന സ്ഥലത്ത് നിന്ന് വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകാൻ (പരമാവധി 300 രൂപ) സ്കൂട്ടറുകൾക്കോ ​​മോട്ടോർ സൈക്കിളുകൾക്കോ ​​ഈടാക്കുന്ന ചാർജുകൾക്ക് പോളിസി പ്രകാരം പണം അനുവദിക്കും.

• മികച്ച പരാതി പരിഹാര സംവിധാനം - റിപ്പോർട്ടുചെയ്‌ത് 15 ദിവസത്തിനുള്ളിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കും.

• ദ്രുതഗതിയുലുള്ള ക്ലെയിം പ്രോസസ്സിംഗ് സൗകര്യം.

 

ടാറ്റ എ‌ഐ‌ജി ടീവീലർ ഇൻഷുറൻസ്

ടാറ്റ എ‌ഐ‌ജി ടീവീലർ ഇൻഷുറൻസ്

ടാറ്റ ഗ്രൂപിന്റേയും അമേരിക്കൻ ഇന്റർനാഷണൽ ഗ്രൂപ്പിന്റേയും (എഐജി) സംയുക്ത സംരംഭമായി 2001 ജനുവരിയിലാണ് ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ആരംഭിച്ചത്. കമ്പനിയുടെ പെട്ടെന്നുള്ള വളർച്ച് രാജ്യത്തെ ഏറ്റവും മികച്ച സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനികളിൽ ഒന്നാക്കി.

പ്രധാന സവിശേഷതകൾ ഇവയാണ്

• അപകട അറ്റകുറ്റപ്പണികൾക്ക് ആറ് മാസ വാറന്റി ലഭിക്കും.

• അപകടമുണ്ടായാൽ ഇരുചക്ര വാഹനം സൗജന്യമായി പിക്കപ്പ് ചെയ്യും.

• 7 ദിവസത്തിനുള്ളിൽ ഉറപ്പുള്ള ക്ലെയിം സെറ്റിൽമെന്റ്.

• ഇൻഷ്വർ ചെയ്ത ഇരുചക്രവാഹനത്തിനുള്ളിൽ (അപകടമുണ്ടായാൽ) വ്യക്തിയുടെ വസ്‌തുക്കൾ നഷ്‌ടപ്പെട്ടാൽ നഷ്ടപരിഹാരം.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X