കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫ്രീലാൻസ് ജോലികൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള ഇടങ്ങളിലിരുന്ന് ജോലി ചെയ്യാം എന്നതാണ് ഫ്രീലാൻസ് ജോലികളുടെ സവിശേഷത. പല ഫ്രീലാൻസ് ജോലികൾക്കും ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ട്. അത്തരത്തിൽ സ്ഥിരമായി വീട്ടിലരുന്ന് ജോലി ചെയ്യാവുന്ന ഉയർന്ന ശമ്പളമുള്ള 10 ഫ്രീലാൻസ് ജോലികൾ പരിയപ്പെടാം.
1. ഫ്രീലാൻസ് സോഫ്റ്റ്‌വെയർ ഡെവലപ്പർ
ആധുനിക ലോകത്തെ സാങ്കേതിക വളർച്ചയാണ് ഫ്രീലാൻസ് സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നതിനുള്ള പ്രധാന കാരണം. വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ അല്ലെങ്കിൽ കസ്റ്റം സോഫ്‌റ്റ്‌വെയർ എന്നിവ നിർമ്മിക്കാൻ കഴിവുള്ള ഫ്രീലാൻസ് ഡെവലപ്പർമാർക്കായി കമ്പനികൾ ഉയർന്ന ശമ്പളം നൽകാൻ തയ്യാറാണ്. മണിക്കൂറിന് 70 ഡോളർ മുതൽ 150 ഡോളർ വരെ ഫ്രീലാൻസ് ജോലികൾക്ക് ശമ്പളമായി നൽകുന്നുണ്ട്.

2. ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്
തങ്ങളുടെ ഓൺലൈൻ സാന്നിധ്യം വർധിപ്പിക്കുന്നതിനും ട്രാഫിക് കൂട്ടുന്നതിനും ഡിജിറ്റൽ ചാനലുകളിലൂടെ വരുമാനം വർധിപ്പിക്കുന്നതിനും ബിസിനസുകാർ വിദഗ്ധരെ ആശ്രയിക്കുന്നുവെന്നതാണ് ഈ ജോലിക്കാർക്ക് നല്ല പ്രതിഫലം ലഭിക്കാനുള്ള കാരണം. ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റിന് മണിക്കൂറിൽ 50 ഡോളർ മുതൽ 120 ഡോളർ വരെ വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്.
3. ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനർ
ബ്രാൻഡിംഗ് മെറ്റീരിയലുകൾ മുതൽ വെബ് ലേഔട്ടുകൾ വരെ എല്ലാം രൂപകൽപ്പന ചെയ്യാൻ ക്രിയേറ്റീവ് പ്രൊഫഷണലുകൾ വേണ്ടിവരുന്നുവെന്നതാണ് ഇവർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നതിനുള്ള കാരണം. ഒരു ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനർക്ക് മണിക്കൂറിന് 40 ഡോളർ മുതൽ 100 ഡോളർ വരെയുള്ള ശമ്പളം ലഭിക്കാൻ സാധ്യതയുണ്ട്. പരിചയസമ്പന്നരായ ഡിസൈനർമാർക്ക് വരുമാനം ഇതിൽ കൂടുതലാണ്.
4. ഫ്രീലാൻസ് കോപ്പിറൈറ്റർ
മാർക്കറ്റിങ് മേഖലയിൽ ഫ്രീലാൻസ് കോപ്പിറൈറ്റർമാർക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ട്. പരസ്യങ്ങൾ, വെബ്‌സൈറ്റ് ഉള്ളടക്കം, ബ്ലോഗ് പോസ്റ്റുകൾ, സെയിൽസ് കോപ്പി എന്നിവ ഫ്രീലാൻസ് കോപ്പിറൈറ്റർ എഴുതി കൊടുക്കുന്നുണ്ട്. ഒരു ഫ്രീലാൻസ് കോപ്പിറൈറ്ററിന് മണിക്കൂറിന് 30 ഡോളർ മുതൽ 150 ഡോളർവരെ ലഭിക്കും.
5. ഫ്രീലാൻസ് വെബ് ഡിസൈനർ
ഏതൊരു ബിസിനസിന്റെയും വളർച്ചയ്ക്ക് ഉപയോക്തൃ-സൗഹൃദ വെബ്‌സൈറ്റ് വലിയൊരു പങ്ക് വഹിക്കുന്നു. ഇതാണ് ഫ്രീലാൻസ് വെബ് ഡിസൈനർമാർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നതിനുള്ള കാരണം. ഒരു ഫ്രീലാൻസ് വെബ് ഡിസൈനർക്ക് മണിക്കൂറിന് 50 ഡോളർ മുതൽ 125 ഡോളർവരെ നല്ല വരുമാനസാധ്യതയുണ്ട്.
6. ഫ്രീലാൻസ് ഡാറ്റ അനലിസ്റ്റ്
ഡാറ്റ അനലിസ്റ്റുകൾക്ക് ഉയർന്ന ഡിമാൻഡുണ്ട്. ഒരു ഫ്രീലാൻസ് ഡാറ്റാ അനലിസ്റ്റിന് മണിക്കൂറിൽ 40 ഡോളർ മുതൽ 110 വരെ ഉയർന്ന ശമ്പളം നൽകുന്നുണ്ട്.
7. ഫ്രീലാൻസ് യുഎക്സ്/യുഐ ഡിസൈനർ
വേറിട്ട ബിസിനസ് യാത്രയിൽ പങ്കാളിയായവർക്ക് ഫ്രീലാൻസ് യുഎക്സ്/യുഐ ഡിസൈനർമാർ ആവശ്യമാണ്. വെബ്‌സൈറ്റുകൾക്കോ ആപ്പുകൾക്കോ വേണ്ടിയുള്ള ഉപയോക്തൃ-സൗഹൃദവുമായ ഇന്റർഫേസുകളുടെ ഉത്തരവാദിത്തം ഒരു ഫ്രീലാൻസ് യുഎക്സ്/യുഐ ഡിസൈനർക്കാണ്. ഒരു ഫ്രീലാൻസ് യുഎക്സ്/യുഐ ഡിസൈനർക്ക് മണിക്കൂറിന് 50 ഡോളർ മുതൽ ഒരു മണിക്കൂറിന് 150 വരെ ലഭിക്കുന്ന മികച്ച വരുമാന സാധ്യതയുണ്ട്.
8. വെർച്വൽ അസിസ്റ്റൻ്റ് (VA)
ബിസിനസ് വളരുമ്പോൾ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ കൈകാര്യം ചെയ്യാൻ പലരും വെർച്വൽ അസിസ്റ്റന്റുമാരെ ആശ്രയിക്കുന്നു. മീറ്റിങ്ങുകൾ ഷെഡ്യൂൾ ചെയ്യുക, ഇമെയിലുകൾ കൈകാര്യം ചെയ്യുക, ഡാറ്റാ എൻട്രി, ഉപഭോക്തൃ സേവനം ഇവയൊക്കെ വെർച്വൽ അസിസ്റ്റന്റിന്റെ ഉത്തരവാദിത്തമാണ്. ഒരു വെർച്വൽ അസിസ്റ്റന്റിന് മണിക്കൂറിന് 20 ഡോളർ മുതൽ 60 ഡോളർവരെ വരുമാന സാധ്യതയുണ്ട്.
9. ഫ്രീലാൻസ് വീഡിയോ എഡിറ്റർ
ഡിജിറ്റൽ യുഗത്തിൽ വീഡിയോ എഡിറ്റർമാർക്ക് വലിയ ഡിമാൻഡാണ്. മണിക്കൂറിന് 30 ഡോളർ മുതൽ 120 വരെ ലഭിക്കുന്നു.
10. ഫ്രീലാൻസ് കൺസൾട്ടന്റ്
ഫുൾടൈം ജീവനക്കാർക്കുപകരം കമ്പനികൾ ഫ്രീലാൻസ് ജോലിക്കാരെ കൂടുതലായും ആശ്രയിക്കുന്നു. ഒരു ഫ്രീലാൻസ് കൺസൾട്ടന്റിന് മണിക്കൂറിന് 100 ഡോളർ മുതൽ 300 വരെ ഉയർന്ന വലിയ വരുമാന സാധ്യതകളുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications