സാമ്പത്തിക അത്യാവശ്യം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. ആ സമയത്ത് കയ്യിൽ പണമില്ലെങ്കിൽ വ്യക്തിഗത വായ്പകൾ തേടുക എന്നത് മാത്രമാണ് ഏക ആശ്രയം. ഈട് ആവശ്യമില്ലാത്ത വായ്പയാണ് വ്യക്തിഗത വായ്പകൾ. ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തിയാണെങ്കിൽ താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ ലഭിക്കും. അതേ സമയം തിരിച്ചടവ് പരാജയപ്പെട്ടാൽ വലിയ സാമ്പത്തിക ബാധ്യതയായി വ്യക്തിഗത വായ്പകൾ മാറുമെന്ന കാര്യവും ഓർക്കണം.
1 ലക്ഷം രൂപ വ്യക്തിഗത വായ്പയെടുക്കുമ്പോൾ വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ നമുക്ക് താരതമ്യം ചെയ്യാം.
1. ബന്ധൻ ബാങ്ക്
നാല് വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 1 ലക്ഷം രൂപ വ്യക്തിഗത വായ്പയെടുക്കുമ്പോൾ ബന്ധൻ ബാങ്ക് 9.74 ശതമാനം പലിശ നിരക്ക് ഈടാക്കും. 2,592 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക.

2. ഇൻഡസ്ഇൻഡ് ബാങ്ക്
സ്വകാര്യ ബാങ്കായ ഇൻഡസ്ഇൻഡ് ബാങ്ക് 10.49 ശതമാനം മുതലാണ് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്ക്. നാല് വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്പയുടെ ഇഎംഐ തുക 2,560 രൂപയാണ്.
3. ആക്‌സിസ് ബാങ്ക് / ബാങ്ക് ഓഫ് ഇന്ത്യ
10.75 ശതമാനം പലിശ നിരക്കിലാണ് ആക്‌സിസ് ബാങ്കും ബാങ്ക് ഓഫ് ഇന്ത്യയും വ്യക്തിഗത വായ്പകൾ നൽകുന്നത്. നിങ്ങൾ 1 ലക്ഷം രൂപ 4 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ വായ്പടെയുക്കുമ്പോൾ 2,572 രൂപ പ്രതിമാസം തിരിച്ചടക്കേണ്ടി വരും.
4. സിറ്റി ബാങ്ക് / എച്ച്‌ഡിഎഫ്‌സി ബാങ്ക്
വ്യക്തിഗത വായ്പകൾക്ക് 10.75 ശതമാനം മുതലുള്ള പലിശ നിരക്കാണ് സിറ്റി ബാങ്കും എച്ച്‌ഡിഎഫ്‌സി ബാങ്കും ഈടാക്കുന്നത്. 1 ലക്ഷം രൂപ വായ്പയെടുക്കുമ്പോൾ 2,572 രൂപ പ്രതിമാസം തിരിച്ചടക്കണം. 4 വർഷമാണ് കാലാവധി.
5. ഐസിഐസിഐ ബാങ്ക്
സ്വകാര്യമേഖലയിലെ വായ്പദാതാവായ ഐസിഐസിഐ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് 10.8 ശതമാനം മുതൽ പലിശ ഈടാക്കുന്നു. നാല് വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്പയുടെ ഇഎംഐ 2,575 രൂപയാണ്.
6. കൊട്ടക് മഹീന്ദ്ര ബാങ്ക് / യെസ് ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്കും യെസ് ബാങ്കും വ്യക്തിഗത വായ്പകൾക്ക് 10.99 ശതമാനം മുതൽ പലിശ ഈടാക്കുന്നു. നാല് വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്പയുടെ ഇഎംഐ 2,584 രൂപയാണ്.
7. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തിഗത വായ്പകൾക്ക് 11.15 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കുന്നു. നാല് വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്പയുടെ ഇഎംഐ 2,592 രൂപയാണ്.
8. ബാങ്ക് ഓഫ് ബറോഡ / കാനറാ ബാങ്ക്
ബാങ്ക് ഓഫ് ബറോഡയും കാനറാ ബാങ്കും 11.4 ശതമാനം മുതൽ പലിശ നിരക്കിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്നു. ഈ ബാങ്കുകളിൽ നാല് വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്പയുടെ ഇഎംഐ 2,604 രൂപയാണ്.

9. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വ്യക്തിഗത വായ്പകൾക്ക് 11.75 ശതമാനം മുതൽ പലിശ ഈടാക്കുന്നു. നാല് വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്പയുടെ ഇഎംഐ തുക 2,621 രൂപയാണ്.
10. പഞ്ചാബ് നാഷണൽ ബാങ്ക്
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് നാല് വർഷത്തെ കാലാവധിയുള്ള ഒരു ലക്ഷം രൂപയുടെ വ്യക്തിഗത വായ്പകൾക്ക് 12.4 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കുന്നു. 2,653 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
