കഴിഞ്ഞ വര്‍ഷം അസാധരണ കുതിപ്പിനാണ് വിപണികള്‍ സാക്ഷ്യം വഹിച്ചത്. ആ ബുള്‍ തരംഗത്തില്‍ നിരവധി ഓഹരികള്‍ നിക്ഷേപകര്‍ക്ക് കൈനിറയെ ലാഭം നല്കിയ മള്‍ട്ടിബാഗറുകളായി മാറി. എന്നാല്‍ 2022-ന്റെ തുടക്കം കടുത്ത ചാഞ്ചാട്ടത്തോടെയായിരുന്നു. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ ചില മള്ട്ടിബാഗറുകള്ക്ക് പുതുവര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തിലെ തിരിച്ചടികള്ക്കിടെയിലും മികച്ച നേട്ടം നല്കാന് സാധിച്ചിട്ടുണ്ട്.
ബിസിഇ-500 സൂചികയിലുള്ള 78 ഓഹരികളാണ് 2021-ല്‍ 100 ശതമാനത്തിലധികം ഉയര്‍ച്ച രേഖപ്പെടുത്തിയത്. ഇവയില്‍ 15 ഓഹരികള്‍ 2022-ലെ ആദ്യ മൂന്ന് മാസത്തിനിടെയിലും ഇരട്ടയക്കത്തിലുള്ള നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ 30 ഓഹരികള്‍ പ്രധാന സൂചികയായ സെന്‍സെക്സ് ഇതുവരെ കാഴ്ച വെച്ചതിനേക്കാള്‍ മികച്ച നിലയിലാണുള്ളത്. ഇതില്‍ ദീപക് ഫെര്‍ട്ടിലൈസേര്‍സ് 2022-ല്‍ ഇതുവരെ 47 ശതമാനം മുന്നേറിക്കഴിഞ്ഞു. 2021-ല്‍ ഈ ഓഹരി 137 ശതമാനമാണ് കുതിച്ചത്. ഡിസംബര്‍ പാദത്തില്‍ അറ്റാദായം ഇരട്ടിയായി വര്‍ധിച്ചതും ദീപക് ഫെര്ട്ടിലൈസേര്സിന് മുന്നേറ്റം തുടരുന്നതിന് സഹായകമായി.
സമാനമായി അദാനി ട്രാന്സ്മിഷന് ഈ വര്‍ഷം ഇതിനോടകം 37 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 296 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഡിസംബര്‍ പാദത്തില്‍ അറ്റാദായത്തില്‍ 40 ശതമാനത്തോളം ഇടിവുണ്ടായതും കുതിപ്പിന് വിലങ്ങു തടിയായില്ലെന്നതും ശ്രദ്ധേയം. പ്രധാന ബ്രോക്കറേജ് സ്ഥാപനങ്ങളുടെയൊന്നും ഓഹിരിയിലുള്ള ശുപാര്‍ശ ലഭ്യമല്ല. സ്മോള്‍ കാപ് ഓഹരിയായ ഏഞ്ചല്‍ വണ്‍, 2022-ല്‍ ഇതിനോടകം 36 ശതമാനം നേട്ടം കരസ്ഥമാക്കി. 2021-ല്‍ 250 ശതമാനത്തോളവും മുന്നേറിയിരുന്നു. ലഭ്യമായ 5 അനലിസ്റ്റുകളുടെ ശുപാര്‍ശ വിലയിരുത്തിയാല്‍ ഇനിയും 15 ശതമാനത്തോളം ഓഹരിയില്‍ മുന്നേറ്റം ഉണ്ടായേക്കാമെന്നാണ് അനുമാനം.
പഞ്ചസാര ഉത്പാദകരായ ബല്റാംപൂര് ചീനിയുടെ ഓഹരികള്‍ ഈ വര്‍ഷം 30 ശതമാനത്തിലേറെ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. 2021-ല്‍ 113 ശതമാനവും ഈ ഓഹരി കുതിച്ചുയര്‍ന്നു. ചുരുങ്ങിയത് 8 ശതമാനം ഇനിയും മുന്നേറാം എന്നാണ് നിരവധി മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ നല്കിയ സൂചന. കഴിഞ്ഞ വര്‍ഷം ലിന്‍ഡേ ഇന്ത്യ, ടാറ്റ എല്‍ക്സി, ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ് തുടങ്ങിയ ഓഹരികള്‍ 156 മുതല്‍ 325 ശതമാനം വരെ ഉയര്‍ന്നു. ഈ വര്‍ഷവും 26- 29 ശതമാനത്തോളം ഓഹരി വില വര്‍ധിച്ചിട്ടുണ്ട്.
അതുപോലെ അദാനി പവര്‍, നാല്‍കോ, പൂനാവാലെ ഫിന്‍കോര്‍പ്, വര്ധമാന് ടെക്സ്റ്റൈല്‍സ് എന്നീ ഓഹരികള്‍ 14- 25 ശതമാനം വരെ ഉയര്‍ന്നു. ഇവ കഴിഞ്ഞ വര്‍ഷം 475 ശതമാനം വരെ മുന്നേറിയ ഓഹരികളായിരുന്നു. ഇതില്‍ നാല്‍കോ ഇനിയും 18 ശതമാനം വരെ കുതിക്കാമെന്ന് 9 അനലിസ്റ്റുകളുടെ ശരാശരി ലക്ഷ്യവില സൂചിപ്പിക്കുന്നു. പൂനാവാലെ ഫിന്‍കോര്‍പ് 223 രൂപയിലേക്ക് അഥവാ 10 ശതമാനം വരെ നിലവിലെ വിലയില്‍ നിന്നും ഇടിഞ്ഞേക്കാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. അതേസമയം വര്ധമാന് ടെക്സ്റ്റൈല്‍സ് ഇനിയും 17 ശതമാനം വരെ മുന്നേറിയേക്കാം എന്നാണ് വിവിധ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയത്. അദാനി പവറില്‍ അനലിസ്റ്റുകളുടെ സജീവമായ ശുപാര്‍ശകള്‍ ലഭ്യമല്ല.
സമാനമായി സെഞ്ച്വറി പ്ലൈബോര്‍ഡ്സ് (ഇന്ത്യ), പ്രാജ് ഇന്‍ഡസ്ട്രീസ്, ഡിസിഎം ശ്രീറാം, വേദാന്ത എന്നീ ഓഹരികള്‍ 2022-ല്‍ 10 മുതല്‍ 13 ശതമാനം വരെ നേട്ടം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 190 ശതമാനം വരെ നേട്ടം നല്കിയ ഓഹിരകളാണ് ഇവ. ഇതില്‍ വേദാന്ത ഓഹരികള്‍ ഇനിയും 8 ശതമാനം വരെ മുന്നേറാമെന്നാണ് 12 അനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടത്. സെഞ്ച്വറി പ്ലൈബോര്‍ഡ്സ് ശരാശരി 5 ശതമാനം എങ്കിലും ഉയര്‍ന്നേക്കാമെന്ന് 11 വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. അതേസമയം മറ്റ് 2 ഓഹരികളും പ്രമുഖ മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ സജീവമായി പിന്തുടരുന്നവയല്ലാത്തതിനാല് ശുപാര്‍ശകള്‍ ലഭ്യമല്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു സബർബൻ റെയിൽ: സ്വപ്ന പദ്ധതി വീണ്ടും പ്രതിസന്ധിയിൽ



Click it and Unblock the Notifications