
ഇന്‍ട്രാഡേ വ്യക്തമായ സ്റ്റോപ്പ്ലോസോടുകൂടി ചെയ്യേണ്ട കാര്യമാണെന്ന് 90 ശതമാനം നിക്ഷേപകരും മറക്കുന്നു. ഉദാഹരണത്തിന് രാവിലെ 100 രൂപയ്ക്ക് വാങ്ങിയ ഒരോഹരി 95ലേക്ക് താഴുകയാണെങ്കില്‍ കൊടുത്തൊഴിവാക്കണമെന്ന വ്യക്തമായ തീരുമാനമെടുത്തതിനുശേഷം മാത്രമേ ഓഹരി വാങ്ങാന്‍ തന്നെ പറ്റൂ. അധികപേരും 100 രൂപയ്ക്കും വാങ്ങും 90 രൂപയിലേക്ക് താഴ്ന്നാല്‍ 10 രൂപ നഷ്ടത്തിലാവുമല്ലോ എന്നു കരുതി കാരി ഓവര്‍ ചെയ്യും. ഒടുവില്‍ പണം കെട്ടിവെയ്ക്കാനാവാതെ ഈ ഓഹരി 70നോ 75നോ വിറ്റൊഴിവാക്കും. നേരെ മറിച്ച് സ്റ്റോപ് ലോസ് കൊടുത്തിരുന്നെങ്കില്‍ 100 രൂപയുടെ ഓഹരി 95ന് വിറ്റാല്‍ അഞ്ചു രൂപയുടെ നഷ്ടം മാത്രമേ വരുമായിരുന്നുള്ളൂ. മറ്റേതെങ്കിലും ഓഹരി വാങ്ങി ഈ നഷ്ടം നികത്തുകയും ചെയ്യാമായിരുന്നു. ഇത്തരത്തില്‍ പണം പോയവരാണ് 50 ശതമാനം പേരും.
ചിലര്‍ ബാങ്കിനേക്കാള്‍ ലാഭം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണിയിലെത്തുന്നത്. ഇവര്‍ ഓഹരി വാങ്ങിയിരിക്കുന്നത് ഡെലിവറിയില്‍ തന്നെയായിരിക്കും. പക്ഷേ, രണ്ടോ മൂന്നോ മാസം കഴിഞ്ഞാല്‍ വരുമാനം കൊന്ന് കിട്ടാത്തതുകൊണ്ട് അക്ഷമരായി ഉള്ള പൈസയ്ക്ക് വിറ്റൊഴിവാക്കാന്‍ പറയും. ബാക്കി പോകണ്ടല്ലോ എന്നാണ് ഇവരുടെ ലോജിക്. ഇത്തരക്കാര്‍ ഓഹരി വിപണിയെ കുറിച്ച് വ്യക്തമായ അറിവില്ലാത്തവരാണ്. ഓഹരി വിപണി ഇടിയുന്നതിനനുസരിച്ച് ഓഹരിയുടെ മൂല്യത്തില്‍ മാത്രമാണ് കുറവുണ്ടാകുന്നത്. എണ്ണത്തില്‍ യാതൊരു കുറവും വരുന്നില്ല. 100 ഓഹരി വാങ്ങിയിട്ടുണ്ടെങ്കില്‍ 100 എണ്ണം തന്നെ നിങ്ങളുടെ കൈയിലുണ്ട്. അതിനു യാതൊരു നഷ്ടവും സംഭവിക്കുന്നില്ല. ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റിറ്റ് അഞ്ചു വര്‍ഷം കാത്തുനില്ക്കാന് തയ്യാറുള്ളവര്‍ ഓഹരി വിപണിയില്‍ കാശ് നിക്ഷേപിച്ച് അഞ്ചുമാസം പോലും കാത്തുനില്ക്കാനുള്ള ക്ഷമ കാണിക്കുന്നില്ല.
മറ്റു ചിലര്‍ കല്യാണത്തിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള പണമെടുത്ത് തല്ക്കാലം ഒന്ന് ഓഹരിയിലിട്ട് നോക്കാം. അല്ലെങ്കില്‍ ഒന്ന് ഷെയര്‍മാര്‍ക്കറ്റില്‍ ഒന്നു കളിച്ചു നോക്കാം. എന്ന ലാഘവ ബുദ്ധിയോടെ കടന്നുവരുന്നവരാണ്. സ്വാഭാവികമായി ഒരു വര്‍ഷത്തോളം വിപണി താഴ്ന്നു തന്നെ നിന്നാല്‍ ഉയര്‍ന്ന വിലക്ക് ഇവര്‍ വാങ്ങിവച്ച ഓഹരികള്‍ വിറ്റൊഴിവാക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. അഞ്ചു ലക്ഷത്തിനുള്ള ഓഹരികള്‍ ഒരു പക്ഷേ, രണ്ടു ലക്ഷത്തിന് വിറ്റൊഴിവാക്കേണ്ടി വരും. നഷ്ടം മൂന്നു ലക്ഷം, വാസ്തവത്തില്‍ ഇത്തരത്തിലുള്ള പണം ഒരിക്കലും വിപണിയില്‍ നിക്ഷേപിക്കരുത്. ആരോടും കടം വാങ്ങി വിപണിയില്‍ നിക്ഷേപിക്കരുത്. ഇത്ര പണം മാസത്തില്‍ കിട്ടുമെന്ന് കരുതി വിപണിയില്‍ നിക്ഷേപിക്കരുത്.
എന്നാല്‍ ചിലരുടെ കേസില്‍ വിപണി ചെറുതായി പറ്റിക്കാറുണ്ട്. കമ്പനി പ്രമോട്ടര്‍മാരുടെ തെറ്റായ പ്രവര്‍ത്തികള്‍ മൂലം കമ്പനി ഓഹരികളുടെ വില വന്‍തോതില്‍ താഴോട്ടിറങ്ങും. ഉദാഹരണത്തിന് ടുജി സ്പെക്ട്രം അഴിമതിയെ തുടര്‍ന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, യൂനിടെക്, ആര്‍ബി റിയാലിറ്റി ഓഹരികള്‍ താഴേക്കിറങ്ങിയതു പോലെ. പുഞ്ച് ല്യോയ്ഡ് പോലെ ഒരു കാലത്ത് നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട ഓഹരി കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പലരെയും വെള്ളം കുടിപ്പിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കു മുന്നില്‍ രണ്ടു മാര്‍ഗ്ഗങ്ങളേ ഉള്ളൂ. ഒന്ന് വില 70 ശതമാനം താഴ്ന്നിട്ടുണ്ടെങ്കില്‍ ആ ഓഹരി വിറ്റ് അതേ എണ്ണം തന്നെ വാങ്ങി സൂക്ഷിക്കുക. നേരിയ മുന്നേറ്റങ്ങളില്‍ നിന്നു ലാഭമെടുത്ത് മുന്നേറുക. അപ്പോഴും അടിസ്ഥാന ഓഹരികള്‍ വില്‍ക്കരുത്. മറ്റൊന്ന് ഓഹരി തിരിച്ചുവരുന്നതുവരെ കാത്തിരിക്കുക.
ഒരു കച്ചവടക്കാരന് എന്ന രീതിയിലാണ് നിങ്ങള്‍ വിപണിയെ സമീപിക്കുന്നതെങ്കില്‍ ഏതൊരു കച്ചവടത്തെയും പോലെ ലാഭവും നഷ്ടവും ഉണ്ടാവും. അതേ സമയം നിക്ഷേപം, അതും ദീര്‍ഘകാലത്തേക്കുള്ളതാണെങ്കില്‍ പണം എവിടെയും നഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications