നിക്ഷേപം എന്നതും ഒരു ബിസിനസ്സാണ്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിച്ചിരിക്കേണ്ട 10 കാര്യങ്ങള്‍
1 വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് വലിയ സംഭവമായി കാണരുത്. ഏതൊരു കച്ചവടത്തെയും പൊലെയുള്ള ഒരു ഇടപാട് മാത്രമാണിത്. കമ്പനികളെ സൂഷ്മമായി പരിശോധിക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കാനും ശ്രമിക്കണം. അറിയില്ലെന്ന ബോധത്തോടെ ഒരിക്കലും വിപണിയെ സമീപിക്കരുത്.
2 എല്ലാം ഭാഗ്യത്തിനു കൊടുക്കരുത്. കണക്കുകൂട്ടിയുള്ള പ്രതീക്ഷയും വേണം. ജീവിതത്തില്‍ റിസ്കെടുക്കുന്നവര് മാത്രമേ വിജയിക്കുകയുള്ളൂ. വലിയ ലാഭം വേണമെങ്കില്‍ വലിയ റിസ്ക് വേണം. അല്ലെങ്കില്‍ ഞാനും ഓഹരിയില്‍ നിക്ഷേപിച്ചു. പണമെല്ലാം പോയി എന്നോ അത്ര ഗുണമില്ലാ എന്നോ പറയേണ്ടി വരും. പണക്കാരനാവാന്‍ ലാഭത്തിന്റെ കുറുക്കുവഴി മാത്രം തേടിയിട്ടു കാര്യമില്ല.

3 ഓഹരി നിക്ഷേപത്തെ എപ്പോഴും ദീര്‍ഘകാല നിക്ഷേപമായി വേണം കാണാന്‍. അപ്രതീക്ഷിതമായി തിരിച്ചടികള്‍ നിങ്ങളുടെ പണത്തെ ഒരു പക്ഷേ, ഒരു വര്‍ഷത്തോളം ലോക്കാക്കി എന്നു വന്നേക്കാം. ഉദാഹരണത്തിന് കഴിഞ്ഞ ഒന്നര വര്‍ഷമായി നിക്ഷേപകരുടെ കോടികണക്കിന് രൂപ വിപണിയില്‍ കുടുങ്ങി കിടക്കുകയാണ്. അതേ സമയം തന്നെ എട്ടുദിവസം മുമ്പ് മണപ്പുറം ഓഹരിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് 45 ശതമാനത്തിലേറെ ലാഭവും കിട്ടി. ഈ രണ്ടു വൈരുദ്ധ്യങ്ങളെ ഒരേ സമയം നേരിടാന്‍ കഴിയണം. ചുരുക്കത്തില്‍ അത്യാവശ്യമുള്ള പണം ഉപയോഗിക്കരുത്.
4 പ്രലോഭനങ്ങളില്‍ വഞ്ചിതരാകരുത്. വിപണി ഇങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനൊന്നും സാധിക്കില്ല. പക്ഷേ, ഊഹിക്കാന്‍ സാധിക്കും. ഷെയര്‍ ബ്രോക്കിങ് സ്ഥാപനങ്ങള്‍ പണം ഇരട്ടിപ്പിച്ചുതരാമെന്ന ഓഫറുകളുമായി വന്നാല്‍ മുഖം തിരിച്ചുനില്‍ക്കുന്നതാണ് നല്ലത്. പക്ഷേ, ഇത്തരം കമ്പനികള്‍ നിരവധി കണക്കുകള്‍ പ്രസിദ്ധീകരിക്കും. ഈ കണക്കുകള്‍ ഉചിതമായ തീരുമാനമെടുക്കാന്‍ നിങ്ങളെ സഹായിക്കും. ചുരുക്കത്തില്‍ തീരുമാനം തീര്‍ത്തും വ്യക്തിപരമായിരിക്കണം. അതിന് കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം.
5 ഒരു കമ്പനിയില്‍ പണം നിക്ഷേപിക്കുന്നതോടെ താങ്കള്‍ ആ കമ്പനിയുടെ ഉടമസ്ഥരില്‍ ഒരാളായി മാറുകയാണ്. അപ്പോള്‍ ചെയ്യേണ്ടത് ഏതെങ്കിലും ഒരു കമ്പനിയില്‍ പണം നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ കമ്പനി മുതലാളിയെ പോലെ തന്നെ ചിന്തിക്കാന്‍ ശ്രമിക്കണം. പണപ്പെരുപ്പ നിരക്ക് കുറഞ്ഞു. റിസര്‍വ്ബാങ്ക് സാമ്പത്തിക അവലോകന യോഗത്തില്‍ അടിസ്ഥാന നിരക്കുകളില്‍ കുറവ് കുറയ്ക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ബാങ്ക്, ധനകാര്യമേഖലയിലെ ഓഹരികള്‍ വാങ്ങണം. അല്ലെങ്കില്‍ ഡിസംബറാകുന്നതോടെ പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടാകും. ആ സമയത്ത് കമ്പനി മെച്ചപ്പെടും. എന്നിങ്ങനെ ചിന്തിക്കാന്‍ സാധിക്കണം.
6 ഏതൊരു കച്ചവടത്തിന്റെയും അടിസ്ഥാന മുദ്രാവക്യം ഓഹരിക്കും ബാധകമാണ്. കഴിയുന്നതും ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കണം. സ്വാഭാവികമായും കൂടിയ വിലയ്ക്ക് അത് വിറ്റൊഴിവാക്കാനാവും. ഇവിടെയാണ് ഓഹരിയുടെ കണക്കുകള്‍ നമ്മെ സഹായിക്കുന്നത്. എത്ര വരെ താഴാന്‍ സാധ്യതയുണ്ട്? ഇതിനു മുമ്പ് എത്ര വരെ താഴ്ന്നിട്ടുണ്ട്? എത്ര ഉയരും? കണക്കുകള്‍ നോക്കി ഇതെല്ലാം നോക്കി ഉചിതമായ തീരുമാനമെടുക്കാം.
7 തീരുമാനം അടിക്കടി മാറ്റരുത്. നിക്ഷേപിക്കുന്നതിനു മുമ്പ് കമ്പനിയെ കുറിച്ച് പഠിയ്ക്കണം. ചില താല്‍ക്കാലിക തിരിച്ചടികള്‍ കൊണ്ട് ഓഹരികളില്‍ നിന്നു പണം പിന്‍വലിക്കരുത്. കഴിഞ്ഞ ഒന്നര കൊല്ലം വിപണി കടുത്ത മാന്ദ്യത്തിലായിരുന്നു. പേടിച്ച് പണം പിന്‍വലിച്ച് പോയവര്‍ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളാണ്. വിപണി തിരിച്ചുവന്നാല്‍ ബാങ്കില്‍ ഫിക്സഡ് ഇടുന്നതിനേക്കാള്‍ ലാഭം കിട്ടുമെന്ന ശുഭാപ്തി വിശ്വാസം വേണം.
9 നിങ്ങള്‍ മികച്ചൊരു ഡ്രൈവറാണെങ്കിലും വണ്ടിക്ക് വേണ്ടത്ര പുള്ളിങ് ഇല്ലെങ്കില്‍ റേസിങ് വിജയിക്കാന്‍ സാധിക്കില്ല. അതുപോലെ നിങ്ങള്‍ നല്ലൊരു മാനേജരും നില്ലൊരു നിരീക്ഷകനുമായിരിക്കണം. വിപണിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അനുദിനം ശ്രദ്ധിക്കണം. നിക്ഷേപിച്ച ഓഹരികളെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി സൂക്ഷിക്കണം.
9 തീ കൊണ്ട് തല ചൊറിയരുത്. അത്യാര്‍ത്തി മൂത്ത് ഉള്ള ഫണ്ടെല്ലാം ഒരൊറ്റ ഓഹരിയില്‍ നിക്ഷേപിക്കാനോ സാമ്പത്തിക അടിത്തറ ഇല്ലാത്ത ഓഹരികളില്‍ കൂട്ടിയിടാനോ ശ്രമിക്കരുത്. ഇക്കാര്യത്തിനായി നിങ്ങളെ പലരും പ്രലോഭിപ്പിച്ചുവെന്ന് വന്നേക്കാം. പക്ഷേ, വീഴരുത്.
10 ഭാവിയെ കുറിച്ച് നമുക്ക് ഒന്നും അറിയില്ല. അതുകൊണ്ട് പഴയ കണക്കുകളെ എപ്പോഴും മനസ്സില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഈ കണക്കുകളില്‍ ഊന്നി തീരുമാനമെടുത്താല്‍ വലിയ നഷ്ടമില്ലാതെ രക്ഷപ്പെടാം.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications