Subscribe to GoodReturns Malayalam
For Quick Alerts
For Daily Alerts

ആരെങ്കിലും പാന്‍കാര്‍ഡ് നമ്പര്‍ ചോദിച്ചാല്‍ ഒന്നു കുടുങ്ങും. കാരണം അത് അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ഒരു കൂട്ടായ്മയാണ്. പെട്ടെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയില്ല. BIAPS3161F എന്ന പാന്‍ നമ്പര്‍ പരിശോധിക്കുകയാണെങ്കില്‍ ആദ്യത്തെ അഞ്ചെണ്ണം ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളാണ്. തുടര്‍ന്നുള്ള നാലെണ്ണം അക്കങ്ങളും അവസാനം ഒരു അക്ഷരവുമാണുള്ളത്.

നാലാമത്തെ അക്ഷരമാണ് പാന്‍കാര്‍ഡ് ഏത് ഗണത്തില്‍പെടുന്നുവെന്ന് വ്യക്തമാക്കുന്നത്. c-കമ്പനി, p-പേഴ്സണല്‍, h-ഹിന്ദു കൂട്ടുകുടുംബം, F-സ്ഥാപനം, A- അസോസിയേറ്റ് പേഴ്സണസ്, T-ട്രസ്റ്റ്, B-ബോഡി ഓഫ് ഇന്വിഡ്വല്സ്, L- ലോക്കല്‍ അതോറിറ്റി, J- ആര്‍ട്ടിഫിഷ്യല്‍ ജുഡീഷ്യല്‍ പേഴ്സണ്‍, G-ഗവണ്മെന്റ്.

അഞ്ചാമത്തെ അക്ഷരമെന്നു പറയുന്നത് വ്യക്തിയുടെ സര്‍നെയിമിന്റെ ആദ്യ അക്ഷരമായിരിക്കും. പലരും പാന്കാര്ഡെന്നത് ടാക്സ് അടയ്ക്കുന്നതിനുള്ള സംവിധാനം മാത്രമായാണ് കരുതുന്നത്. ഇതു തെറ്റാണ്. ബാങ്ക് എക്കൗണ്ട് തുറക്കുന്നതിനും സ്ഥലം വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിക്ഷേപത്തിനും ഡിമാറ്റ് എക്കൗണ്ടുകള്‍ തുറക്കുന്നതിനും ഇനി പാന്‍കാര്‍ഡില്ലാതെ കഴിയില്ല.

ആര്‍ക്കുവേണമെങ്കിലും പാന്കാര്ഡിനുവേണ്ടി അപേക്ഷിക്കാന്‍ സാധിക്കും. ഇതിനു ഇതിനു പ്രത്യേക പ്രായപരിധിയില്ല.

English summary