Subscribe to GoodReturns Malayalam
For Quick Alerts
For Daily Alerts

ഏത് ബാങ്കില്‍ എക്കൗണ്ട് തുറക്കുകയാണെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണത്?

1 എന്തൊക്കെ സൗകര്യങ്ങളാണ് നല്‍കുന്നത്?

ആദ്യകാലത്ത് പണം നിക്ഷേപിക്കകയും പിന്‍വലിക്കുകയും മാത്രമായിരുന്നു ബാങ്കിങ്. എന്നാല്‍ ഇന്ന് ഒട്ടേറെ സൗകര്യങ്ങളാണ് ബാങ്കുകള്‍ ഒരുക്കുന്നത്. ലോക്കര്‍, ഡിമാറ്റ് എക്കൗണ്ട്, ഔട്ട്സ്റ്റേഷന് ചെക് ക്ലിയറിങ്, അറ്റ് പാര് ചെക്, മ്യൂച്ചല്‍ഫണ്ട്, ഗോള്‍ഡ് തുടങ്ങി ഏതൊക്കെ സൗകര്യങ്ങളാണ് ബാങ്ക് നല്‍കുന്നതെന്ന് ലിസ്റ്റ് ചെയ്യണം. എന്നിട്ട് മറ്റു ബാങ്കുകളുമായി അതു താരതമ്യം ചെയ്യണം.

2 മിനിമം ബാലന്‍സ് വേണോ?
നിശ്ചിത തുക എപ്പോഴും എക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന ബാങ്കുകളുണ്ട്. അത് എത്ര തുകയാണ്? കുഞ്ഞാല്‍ ഈടാക്കുന്ന ഫൈന്‍ എത്രയാണ്? ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കണം. മാസം ഒരു നിശ്ചിത തുക, അല്ലെങ്കില്‍ മൂന്നു മാസത്തെ ശരാശരി ഒരു തുക എന്നീ കണക്കിലാണ് മിനിമം ബാലന്‍സ് ചെക്ക് ചെയ്യുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ മിനിമം ബാലന്‍സ് ഒഴിവാക്കിയിട്ടുണ്ട്.

ബ്രാഞ്ച് സൗകര്യം

ഇപ്പോള്‍ ഏത് ബാങ്കിന്റെയും ഏത് ബ്രാഞ്ചിലും പോയി നമുക്ക് സേവനം നേടാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ബ്രാഞ്ചുകളും കോര്‍ബാങ്കിങ് സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ബാങ്കുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

മറ്റു ചാര്‍ജുകള്‍

ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ബാങ്കുകള്‍ ഒരു നിശ്ചിത തുക ഈടാക്കുന്നുണ്ട്. അത് എത്രയാണെന്ന് തിരിച്ചറിയാന്‍ ശ്രമിക്കണം. പൊതുമേഖലാ ബാങ്കുകള്‍ 50-100 രൂപവരെയാണ് ഈടാക്കുന്നത്. എന്നാല്‍ ചില സ്വകാര്യ ബാങ്കുകള്‍ 500 രൂപ വരെ ഈടാക്കും. ഡ്രാഫ്റ്റ്, സ്റ്റോപ് പെയ്മെന്റ്, ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്മെന്റ്, പാസ്ബുക്, ചെക് ബൗണ്സിങ് ചാര്‍ജ് എന്നിവ ചോദിച്ചു മനസ്സിലാക്കണം.

പലിശനിരക്കുകള്‍ അറിയണം
നിക്ഷേപത്തിനും ലോണിനും ബാങ്ക് ഈടാക്കുന്ന പലിശനിരക്കുകള്‍ തിരിച്ചറിയണം. നികുതി സംബന്ധമായ ഇളവുകള്‍ ലഭിക്കുന്ന നിക്ഷേപമാര്‍ഗ്ഗങ്ങളെ കുറിച്ചും ചോദിച്ചറിയണം.

English summary