ടാക്സ് ഫ്രീ ഇൻഷ്വറൻസ് ആനുകൂല്യം: എങ്ങനെ

By Justin
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഇൻഷ്വറൻസിൽ നിന്ന് ലഭിക്കുന്ന മച്ചുരിറ്റി ബെനിഫിറ്റ് ടാക്സ്ഫ്രീ ആയിരിക്കും എന്ന് ഒരു പൊതുവായ ധാരണ ഉണ്ട്. അതുകൊണ്ടുതന്നെ നല്ലൊരു വിഭാഗം പോളിസി ഉടമകളും തങ്ങൾക്കുകിട്ടുന്ന മച്ചുരിറ്റി ബനിഫിറ്റിന് നികുതി ചുമത്തപ്പെടുമ്പോൾ ഒരു ഞെട്ടലോടെയാണ് ആ വാർത്തയെ സ്വീകരിക്കാറ്. നിങ്ങൾക്ക് ലഭിക്കുന്ന ഇൻഷ്വറൻസ് മച്ചുരിറ്റി ബെനിഫിറ്റ് നികുതിരഹിതമാവാൻ രണ്ട് ഉപാധികൾ അനുസരിച്ചുമാത്രമേ സാധിക്കൂ എന്ന് നിങ്ങൾക്ക് അറിയാമോ? ഇൻകം ടാക്സ് ആക്റ്റിലെ സെക്ഷൻ 10(10)D യിലെ രണ്ട് ഉപാധികൾ അനുസരിച്ചാൽ മാത്രമേ ഇൻഷ്വറൻസിന്റെ മച്ചുരിറ്റി ബെനിഫിറ്റ് നികുതിരഹിതമാക്കാൻ സാധിക്കൂ.

നിങ്ങൾക്ക് ഇത് അറിയില്ലെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല, ധാരാളം ആൾക്കാർ നിങ്ങൾക്ക് ചുറ്റിലും ഇതറിയാത്തവരായി ഉണ്ട്. നമുക്ക് നോക്കാം എന്താണ് 10(10)D പറയുന്നതെന്ന്

10(10)D പ്രധാന ഉപാധികൾ

1. കാലാവധി:- നിങ്ങൾ ലൈഫ് ഇൻഷ്വറൻസ് പോളിസികളിൽ നിക്ഷേപിക്കുന്ന പണം ഏറ്റവും കുറഞ്ഞത് 5 വർഷത്തേക്ക് യാതൊരുവിധത്തിലും പിൻവലിക്കാൻ പാടില്ല. എപ്പോഴെങ്കിലും പിൻവലിക്കൽ നടന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് നികുതി സൗജന്യം ലഭ്യമാകുന്നതല്ല

2. അനുപാതം:‌-നിങ്ങൾ അടയ്ക്കുന്ന പ്രീമിയവും പോളിസിയുടെ സം‌അഷ്വേഡ് തുകയും 1:5 അനുപാതത്തിലായിരിക്കണം. മാത്രവുമല്ല ഈ അനുപാതം പോളിസി കാലാവധി മുഴുവൻ ഒരുപോലെ നിലനിർത്തുകയും വേണം. ഒരു വർഷമെങ്കിലും ഈ അനുപാതം മാറിയാൽ നിങ്ങൾ നികുതി ആനുകൂല്യം ലഭിക്കാൻ അർഹനല്ല.

ടാക്സ് ഫ്രീ ഇൻഷ്വറൻസ് ആനുകൂല്യം: എങ്ങനെ

10(10)Dയും ട്രഡീഷണൽ പോളിസികളും

എൻഡോവ്മെന്റ് പ്ലാൻ, മണിബാക്ക് പ്ലാൻ, ആജീവനാന്ത പ്ലാനുകൾ മുതലായവ 1/5 അനുപാതം എന്ന ഉപാധി അനുസരിക്കാൻ അതിൽ തന്നെ പ്രാപ്തമാണ്. നിങ്ങൾ 5 വർഷത്തേക്ക് പണം പിൻവലിക്കാതിരിക്കുക എന്ന ഒരു ഉപാധി അനുസരിക്കുകയാണെങ്കിൽ മറ്റ് കൂലങ്കഷമായ കണക്കുകൂട്ടലുകളൊക്കെ കമ്പനി നിങ്ങൾക്കുവേണ്ടി നടത്തും.

10(10)Dയും മാർക്കറ്റ് ലിങ്ക്ഡ് പ്ലാനുകളും

യുലിപ് എന്നറിയപ്പെടുന്ന മാർക്ക്റ്റ് ലിങ്ക്ഡ് പ്ലാനുകൾക്ക് ഇത്ര സുഖകരമായ സമവാക്യങ്ങൾ മുന്നോട്ടുവയ്ക്കാനില്ല. 2010 സെപ്റ്റംബറിനും മുൻപുള്ള യുലിപ് പ്ലാനുകളിൽ പ്രീമിയവും സം‌അഷ്വേഡും 1:5 അനുപാതത്തിലല്ല നിർമ്മിച്ചിരിക്കുന്നത്. പോളിസി ഉടമ ബുദ്ധിപരമായി നീങ്ങിയില്ലെങ്കിൽ മച്ചുരിറ്റി ബെനിരിറ്റ് ടാക്സ്ഫ്രീ ആവില്ല.

ഇതിനുശേഷം നിലവിൽ വന്ന യുലിപ് പ്ലാനുകൾ 1:5 അനുപാതം അനുസരിക്കുന്നവയാണ്.

പോളിസി ഉടമ പ്രത്യേകമായി ഓർക്കേണ്ട ഒരു കാര്യം സിംഗിൾ പ്രീമിയം പോളിസികളിൽ കുറഞ്ഞ സം‌അഷ്വേഡ് പ്രീമിയം തുകയുടെ 1.25മടങ്ങ് മാത്രമായിരിക്കും. പ്രീമിയം തുകയുടെ 5മടങ്ങ് ആവുന്നില്ല സം‌അഷ്വേഡ് എങ്കിൽ നിങ്ങൾക്ക് നികുതി സൗജന്യം ലഭ്യമാവുകയില്ല.

10(10)D പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മനസ്സിലാക്കാൻ വളരെ എളുപ്പമുള്ളവയാണ്. മിക്കവാറും എല്ലാ പോളിസികളും 1:5 അനുപാതം എന്ന ഉപാധി പാലിക്കുന്നവയുമാണ്. എന്നിരിക്കിലും പോളിസിയുടമ മനസ്സിൽ വയ്ക്കേണ്ട ഒരു കാര്യം പണം പിൻവലിക്കൽ നടന്നുപോയാൽ പിന്നെ ടാക്സ് ബെനിഫിറ്റിന് നിങ്ങൾ അർഹനല്ല എന്നതാണ്.

Read more about: insurance tax
English summary

Tax free insurance: myths and facts

Tax free insurance: myths and facts
English summary

Tax free insurance: myths and facts

Tax free insurance: myths and facts
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X