ആധാര്‍ കാര്‍ഡും, തിരഞ്ഞെടുപ്പ് കാര്‍ഡും പോലെ ഇപ്പോള്‍ ഏറെ ആവശ്യമായി വരുന്ന ഒന്നാണ് പാന്‍ കാര്‍ഡ്. എല്ലാവര്ക്കും ഇതിന്റെ ആവശ്യം വരുമോ? പാന്‍കാര്‍ഡ് എന്നാല്‍ ഒരുപാട് പണം കൈകാര്യം ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ളതല്ലേ? അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളാണ് പെര്‍മെനന്റ് അക്കൗണ്ട് നമ്പറിനെപ്പറ്റിയുള്ളത്. എന്നാല്‍ നിത്യ ജീവിത്തില്‍ ഒരു സാധാരണക്കാരന് പോലും പാന്‍കാര്‍ഡ് ആവശ്യമായി വരുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അത്തരം ചില സന്ദര്‍ഭങ്ങള്‍ പരിചയപ്പെടാം...
പുതിയ ബാങ്ക് അക്കൗണ്ടിന്
പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോള്‍ പല ബാങ്കുകളും പാന്‍ കാര്‍ഡ് ആവശ്യപ്പെടാറുണ്ട്. ഇത് നിര്‍ബന്ധവുമാണ്. എന്നാല്‍ പ്രധാന് മന്ത്രി ജന്‍ ധന് യോജന പോലെ ലക്ഷക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്യുന്ന പദ്ധതികളില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാറില്ല. എന്നാലും പാന്‍കാര്‍ഡ് സ്വന്തമാക്കാന്‍ പുതുതലമുറ മടിയ്ക്കേണ്ട
പ്രോപ്പര്‍ട്ടി വാങ്ങാനും വില്‍ക്കാനും
വസ്തുവോ, വീടോ ഒക്കെ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അഞ്ച് ലക്ഷത്തിനും അതിന് മുകളിലും നടക്കുന്ന വസ്തു ഇടപാടുകള്‍ക്കാണ് പാന്‍കാര്‍ഡ് നിര്‍ബന്ധമായി വരുന്നത്. ഭൂമിയുടെ വിലയൊക്കെ കൂട്ടിയില്ലേ വാങ്ങിയാലും വിറ്റാലും മിക്കവാറും അഞ്ച് ലക്ഷത്തിന് മുകളിലാകും പണം ചെലവാകുക. അപ്പോള്‍ പിന്നെ ഒരു പാന്‍കാര്‍ഡ് എടുത്ത് വയ്ക്കുന്നത് നന്നാകും
വാഹനം വാങ്ങുമ്പോള്‍
വീടായാല്‍ ഒരു വാഹനം വേണമെന്നല്ല വീട്ടിലുലഌഎല്ലാവര്ക്കും വാഹനം വേണമെന്നുള്ളതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. വാഹന രജിസ്ട്രേഷന് സമയത്ത് പാന്‍കാര്‍ഡ് ആവശ്യമായി വരും. പ്രത്യേകിച്ച് ഒത്തിരി വില കൂടിയ കാറുകളൊക്കെ വാങ്ങുമ്പോള്‍
ഹോട്ടല്‍ ബില്‍ കൂടിയാല്‍
ചില ഹോട്ടലുകളില്‍ ബില്‍ 25000 രൂപയ്ക്ക് മുകളിലാകുന്ന ഘട്ടങ്ങളില്‍ പാന്‍കാര്‍ഡ് ആവശ്യപ്പെടാറുണ്ട്
ആഭരണം വാങ്ങുമ്പോള്‍
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പാന്‍കാര്‍ഡ് രേഖകള്‍ നല്‍കണമെന്ന് അറിയാമോ
വലിയ നിക്ഷേപങ്ങള്‍ക്ക്
അന്‍പതിനായിരം രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ പാന്‍കാര്‍ഡ് രേഖ ആവശ്യപ്പെടാറുണ്ട്. മാത്രമല്ല വലിയ തുക നിക്ഷേപിയ്ക്കുമ്പോഴും പാന്‍ കാര്‍ഡ് ആവശ്യമാണ്
ഫോണ്‍ കണക്ഷന്
പുതിയ ഫോണ്‍ കണക്ഷന് അനുവദിയ്ക്കുന്നതിന് ടെലികോം ഓപ്പറേറ്റര്‍ ചിലപ്പോള്‍ പാന്‍കാര്‍ഡ് ആവശ്യപ്പെടാം
ഓഹരി വാങ്ങാന്‍
50,000 രൂപയ്ക്ക് മുകളില്‍ ഓഹരികള്‍ വാങ്ങുമ്പോള്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
