ബാങ്ക് ലോക്കറിലെ വിലപ്പെട്ടത് സുരക്ഷിതമാക്കാന്‍ ചിലവഴികള്‍

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഏറെ വിശ്വാസത്തോടെയാണ് നമ്മളില്‍ പലരും ബാങ്ക് ലോക്കറില്‍ സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള പലവസ്തുക്കളും സൂക്ഷിയ്ക്കുന്നത്. ഒരിയ്ക്കലും നഷ്ടപ്പെടില്ലെന്നൊരു വിശ്വാസമാണ് ബാങ്ക് ലോക്കറില്‍ വിലപ്പെട്ടതെല്ലാം സൂക്ഷിയ്ക്കാന്‍ നമ്മെ പ്രേരിപ്പിയ്ക്കുന്നത്. എന്നാല്‍ നമ്മള്‍ ഇത്രയധികം വിശ്വസിയ്ക്കുന്ന ബാങ്ക് വോക്കറുകള്‍ അത്ര തന്നെ സുരക്ഷിതമാണോ

അടുത്തിടെ സോനാപേട്ടില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന കവര്‍ച്ച ഏവരെയും ഞെട്ടിച്ചതാണ്. 89 ലോക്കറുകളിലുണ്ടായിരുന്ന വസ്തുക്കള്‍ അന്ന് അപഹരിയ്ക്കപ്പെട്ടു. പോയതോ പോയി. ഇനി തിരിച്ച് കിട്ടാന്‍ വല്ല വഴിയും ഉണ്ടോ എന്ന് അന്വേഷിച്ചാലോ. നിയമപരമായി അതിനും വകുപ്പില്ല. ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട് 152 വകുപ്പ് പ്രാകാരം ബാങ്ക് ലോക്കറില്‍ നിന്നുണ്ടാകുന്ന നഷ്ടത്തിനോ കേടുപാടുകള്‍ക്കോ ബാങ്ക് ഉത്തരവാദിയായിരിയ്ക്കില്ല.ബാങ്ക് ലോക്കര്‍ നാം പണം നല്‍കി സാധനങ്ങള്‍ സൂക്ഷിയ്ക്കുന്ന ഒരിടമാണ്. ഇതിലെ നഷ്ടങ്ങള്‍ക്ക് ബാങ്കിന് ഇത്തരവാദിത്തമില്ലെന്ന് സാരം.

ബാങ്ക് ലോക്കര്‍ സുരക്ഷിതമാക്കാന്‍ ചിലവഴികള്‍

അപ്പോള്‍ പിന്നെ ബാങ്ക് ലോക്കറും സുരക്ഷിതമല്ലേ? ഇനി മറ്റിടങ്ങള്‍ തേടണോ. അധികം ടെന്‍ഷനോന്നും വേണ്ട. ഒരല്‍പ്പം ശ്രദ്ധിച്ചാല്‍ നമുക്ക് വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി തന്നെ ബാങ്ക് ലോക്കറില്‍ സൂക്ഷിയ്ക്കാം. അതിന് ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം

1. ലോക്കര്‍ എഗ്രിമെന്റ് കൃത്യമായി വായിയ്ക്കുകയും ഓരോ നിബന്ധനയും മനസിലാക്കുകയും വേണം

2. ലോക്കറില്‍ നിന്ന് വസ്തുവകകള്‍ നഷ്ടപ്പെട്ടാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടാകില്ലെന്ന് ഉപഭോക്തക്കളില്‍ നിന്ന് ഒപ്പിട്ട് വാങ്ങും. അത്തരം ബാങ്കുകളെ ഒഴിവാക്കുകയാണ് നല്ലത്.

3. ലോക്കറിന് തകരാറുകളില്ലെന്ന് ഉറപ്പ് വരുത്തണം

4. ഏറ്റവും താഴെത്തെ നിരകളിലുള്ള ലോക്കറുകള്‍ തിരഞ്ഞെടുക്കാതിരിയ്ക്കുക

5. വായുവും വെള്ളവും കടതക്കാത്ത തരത്തില്‍ പ്ഌസ്റ്റിക് കവറിലോ ബാഗിലോ വസ്തുക്കള്‍ സൂക്ഷിയ്ക്കുക

ഇത്രയും കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിയ്ക്കുക. ഇതിന് പുറമെ ലോക്കറില്‍ മോഷണമോ മറ്റോ നടന്നാല്‍ അത് ബാങ്കിന്റെ സുരക്ഷാ വീഴ്ച കൊണ്ടോ അല്ലെങ്കില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കുകൊണ്ടോ ആണെന്ന് കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിയ്ക്കും. എന്നിരുന്നാലും അത് നിങ്ങളുടെ നഷ്ടത്തെ പരിഹരിയ്ക്കുന്നതാകുമെന്ന് ഉറപ്പില്ല.

English summary

How safe is your bank locker?

According to Section 152 of the Indian Contract Act, a bank is not responsible for any loss or damage to the contents of a locker. "The relationship between the bank and the locker customer is that of a lessor and a lessee
English summary

How safe is your bank locker?

According to Section 152 of the Indian Contract Act, a bank is not responsible for any loss or damage to the contents of a locker. "The relationship between the bank and the locker customer is that of a lessor and a lessee
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X