ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കാണാപ്പുറങ്ങള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ കച്ചവടം പൊടിപൊടിക്കുന്ന കാലമാണ്. വിലക്കിഴിവും ഓഫറുകളും കൊണ്ട് അവര്‍ ആളുകളെ മുഴുവന്‍ കൈയിലെടുക്കുന്നതു മൂലം കടയിട്ടു കച്ചവടം നടത്തുന്നവര്‍ അങ്കലാപ്പിലായിട്ടുണ്ട്--ചെറുകിടക്കാര്‍ മാത്രമല്ല, വലിയ റീട്ടെയില്‍ ഔട്‌ലെറ്റ് ചെയിനുകള്‍ പോലും. അത്ര വലിയ മാര്‍ജിനാണ് ഓണ്‍ലൈന്‍ വില്‍പനക്കാര്‍ നല്‍കുന്നത്. ഇതില്‍ പല ഇടപാടുകളും അന്യായമാണെന്നു പരാതിപ്പെട്ട് പരമ്പരാഗത കച്ചവടക്കാര്‍ നിയമനടപടികള്‍ക്കു പോലും നീങ്ങുന്നു.
ഓണ്‍ലൈന്‍ വിപണനക്കാര്‍ തമ്മില്‍ത്തമ്മില്‍ തന്നെ മത്സരം മുറുകമ്പോള്‍ പലതരം വിപണന തന്ത്രങ്ങളാണ് അവര്‍ പുറത്തെടുക്കുന്നത്. വാങ്ങിയ സാധനത്തിനു തകരാറുണ്ടെങ്കില്‍ മാറ്റിനല്‍കും, സാധനം തൃപ്തികരമല്ലെങ്കില്‍ മടക്കിനല്‍കാം, എന്നൊക്കെയുള്ള വാഗ്ദാനങ്ങള്‍ സാധാരണമാണ്. എന്നാല്‍ ഇതൊക്കെ കണ്ട് മയങ്ങിവീഴും മുന്‍പ് വ്യവസ്ഥകള്‍ ശ്രദ്ധയോടെ വായിക്കണം. കുടുക്കുകള്‍ പല തരത്തിലുണ്ടാകും. അതുകൊണ്ട് അത്തരം കച്ചവടങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
1. ഡിസ്‌കൗണ്ടിന്റെ മുഴുപ്പു കണ്ടു മാത്രം വീണുപോകരുത്. വില്‍ക്കുന്നവരുടെ വിശ്വാസ്യതയും കൂടി കണക്കിലെടുക്കണം. ഓണ്‍ലൈന്‍ ഫോറങ്ങളിലെ പരാതികളുടെ എണ്ണവും ആള്‍ക്കാരുടെ പ്രതികരണങ്ങളുമാണ് ഇതറിയാനുള്ള എളുപ്പമാര്‍ഗ്ഗം. സുഹൃത്തുക്കളോടു ചോദിക്കുകയുമാവാം.
2. വ്യവസ്ഥകള്‍ വായിച്ചുമനസിലാക്കി, കുടുക്കുകളുണ്ടോയെന്നറിഞ്ഞു മാത്രം വാങ്ങാന്‍ പുറപ്പെടുക.

 

3. പരാതിയുണ്ടെങ്കില്‍ പരിഹരിച്ചു കിട്ടും വരെ നിരന്തരം ശല്യപ്പെടുത്തുക. ഒറ്റത്തവണ പരാതി നല്‍കിയാലുടന്‍ എല്ലാം ഭംഗിയായി പരിഹരിച്ചുകിട്ടുമെന്നു കരുതരുത്. ഭാഗ്യവാനാണെങ്കില്‍ അങ്ങനെയും സംഭവിക്കാം. അത്ര ഭംഗിയായി കൈകാര്യം ചെയ്യുന്ന കമ്പനികളുമുണ്ട്. ചിലപ്പോള്‍ അവര്‍ക്കും വീഴ്ചകള്‍ പറ്റാം.

4. ഉത്പാദകന്‍, കച്ചവടക്കാരന്‍ (വെബ്‌സൈറ്റ്), കോള്‍ സെന്റര്‍ (കസ്റ്റമര്‍ കെയര്‍), കൊറിയര്‍ എന്നിങ്ങനെ നിരവധി കൂട്ടുകച്ചവടക്കാരുള്ള ഒരു ആവാസവ്യവസ്ഥയാണിത്. ഒരിടത്തു പിഴച്ചാല്‍ നിങ്ങളുടെ പരിഹാരം വൈകും. ക്ഷമയോടെ, മടുപ്പുകൂടാതെ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കണം.

മടക്കിവാങ്ങല്‍

മടക്കിവാങ്ങല്‍

ഏഴു ദിവസം മുതല്‍ 30 ദിവസം വരെയാകും മടക്കിവാങ്ങല്‍, പുതിയതു നല്‍കല്‍ വ്യവസ്ഥകള്‍ക്കു പ്രാബല്യം. അതിനാല്‍ സാധനം ലഭിച്ചാലുടന്‍ പരിശോധിച്ചും പ്രവര്‍ത്തിപ്പിച്ചും തൃപ്തി ഉറപ്പാക്കണം. തൃപ്തികരമല്ലെങ്കില്‍ ഒട്ടും വൈകാതെ നടപടിയെടുക്കണം; വേണോ വേണ്ടയോ എന്ന് ആലോചിച്ചു വച്ചുതാമസിപ്പിക്കുക നമ്മില്‍ പലരുടെയും ശീലമാണ്.

തപാല്‍ച്ചെലവ് നിങ്ങള്‍ വഹിക്കണം

തപാല്‍ച്ചെലവ് നിങ്ങള്‍ വഹിക്കണം

മടക്കിനല്‍കാം എന്നൊക്കെ വെബ്‌സൈറ്റില്‍ വലുതായി പരസ്യപ്പെടുത്തും. തിരിച്ചയയ്ക്കാനുള്ള തപാല്‍ച്ചെലവ് നിങ്ങള്‍ തന്നെ വഹിക്കണം, നിങ്ങള്‍ക്ക് അയച്ചുതന്നതിന്റെ തപാല്‍ച്ചെലവും കൈകാര്യച്ചെലവും കിഴിച്ചുള്ള തുകയേ തിരിച്ചുതരൂ എന്നൊക്കെയുള്ള വ്യവസ്ഥകള്‍ ചെറിയ അക്ഷരത്തില്‍ വായിച്ചുതീര്‍ക്കാന്‍ വയ്യാത്തത്ര പേജുകളില്‍, വായിച്ചാലും എളുപ്പത്തില്‍ മനസിലാകാത്ത നീണ്ടുവളഞ്ഞ ഭാഷയില്‍ അവിടവിടെയായി ഒളിച്ചുവച്ചിരിക്കും.

 രസീത് ഇമെയിലില്‍ ചെയ്യണം

രസീത് ഇമെയിലില്‍ ചെയ്യണം

തിരിച്ചയയ്ക്കുമ്പോള്‍ നന്നായി പായ്ക്ക് ചെയ്ത്, കൊറിയറില്‍ കൊടുത്ത്, രസീതു വാങ്ങി, ആ രസീത് സ്‌കാന്‍ ചെയ്‌തോ ഫോട്ടോയെടുത്തോ ഇമെയിലില്‍ റീട്ടെയില്‍ വെബ്‌സൈറ്റിന് അയച്ചുകൊടുക്കണം.

തുകയ്ക്ക് പരിധി

തുകയ്ക്ക് പരിധി

ചില കമ്പനികളാണെങ്കില്‍ തിരികെ തരുന്ന തുകയ്ക്ക് പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ടാകും. ശ്രദ്ധയില്‍ പെടാത്ത എവിടെയെങ്കിലും അതു പറഞ്ഞുവച്ചിട്ടുമുണ്ടാകും.

English summary

Be aware of online shopping

Online shopping is a form of electronic shopping which allows consumers to directly buy goods or services from a seller over the Internet using a web browser.Be aeare of online shopping
English summary

Be aware of online shopping

Online shopping is a form of electronic shopping which allows consumers to directly buy goods or services from a seller over the Internet using a web browser.Be aeare of online shopping
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X