കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടിലെയും (1986) കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റൂള്‍സിലെയും (1987) ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമായ ചില കാര്യങ്ങളാണിവിടെ കൊടുക്കുന്നത് അറിഞ്ഞിരിക്കേണ്ട അവശ്യ സംഗതികള്‍

ഉത്പന്നങ്ങളുടെ ഉപഭോക്താവ് (കണ്‍സ്യൂമര്‍ ഓഫ് ഗുഡ്‌സ്), സേവനങ്ങളുടെ ഉപഭോക്താവ് (കണ്‍സ്യൂമര്‍ ഓഫ് സര്‍വീസസ്) എന്നിങ്ങനെ രണ്ടായി പ്രത്യേകം നിര്‍വചിച്ചിട്ടുണ്ട്.

ഉത്പന്നങ്ങളുടെ ഉപഭോക്താവ് (കണ്‍സ്യൂമര്‍ ഓഫ് ഗുഡ്‌സ്)
ഏതെങ്കിലും സാധനം വാങ്ങുകയോ വാങ്ങാമെന്ന് സമ്മതിക്കുകയോ ചെയ്തയാള്‍ ഉപഭോക്താവ് ആണ്. അതിന്റെ വില മുഴുവനായോ ഭാഗികമായോ നല്‍കുകയോ നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ (ഡെഫേഡ് പേയ്‌മെന്റ്) മതി. വില കൊടുത്തു വാങ്ങിയ ആള്‍ മാത്രമല്ല, ആ ഉത്പന്നം ഉപയോഗിക്കുന്ന ആരും ഉപഭോക്താവ് എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരുംവാങ്ങിയ ആളുടെ സമ്മതത്തോടെയായിരിക്കണം ഉപയോഗമെന്നു മാത്രം.

സേവനങ്ങളുടെ ഉപഭോക്താവ് (കണ്‍സ്യൂമര്‍ ഓഫ് സര്‍വീസസ്)
മുഴുവനായോ ഭാഗികമായോ വില കൊടുത്ത്, അഥാവാ കൊടുക്കാമെന്നു സമ്മതിച്ച്, അഥവാ കൊടുക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് ഏതെങ്കിലും സേവനം വാങ്ങുന്നയാളും അയാളുടെ സമ്മതത്തോടെ ആ സേവനം ഉപയോഗപ്പെടുത്തുന്ന ആളുകളും.

ഉപഭോക്താവിന്‍റ അവകാശങ്ങള്‍
ജീവനോ സ്വത്തിനോ ഹാനികരമാകാവുന്ന ഉത്പന്നങ്ങളില്‍ നിന്നും സേവനങ്ങളില്‍ നിന്നും സംരക്ഷണം

ഉത്പന്നങ്ങളുടെ/ സേവനങ്ങളുടെ ഗുണനിലവാരം, അളവ്, തൂക്കം, ശക്തി, ശുദ്ധി, നിലവാരം, വില മുതലായവ അറിയാനുള്ള അവകാശം

തിരഞ്ഞെടുക്കാനുള്ള അവകാശം. സാധ്യമായിടത്തെല്ലാം വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും സേവനങ്ങളും പരമാവധി കുറഞ്ഞ വിലയില്‍ ലഭിക്കാനുള്ള അവകാശം.

അനുയോജ്യമായ വേദികളിലെല്ലാം ആവശ്യങ്ങളും താത്പര്യങ്ങളും പരിഗണിക്കപ്പെടാനുള്ള അവകാശം.

നീതിയുക്തമല്ലാത്ത കച്ചവടങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടാനും അവയ്ക്കു വിധേയമായാല്‍ പരിഹാരം തേടാനുമുള്ള അവകാശം.

ഉപഭോക്തൃവിദ്യാഭ്യാസത്തിനും ആരോഗ്യകരമായ അന്തരീക്ഷത്തിനുമുള്ള അവകാശം.

Share This Article
English summary
ഉപഭോക്താവേ, നിങ്ങളുടെ അവകാശങ്ങള്‍ എന്തൊക്കെയെന്ന് അറിയൂ | consumer know your rights – useful points from consumer protection act and rules
Consumer Protection Act to provide for better protection of the interests of consumers and for that purpose to make provision for the establishment of consumer councils and other authorities for the settlement of consumers’ disputes and for matters connected therewith
Story first published: Friday, January 30, 2015, 10:33 [IST]
Other articles published on
Jan 30, 2015