ആധാര്‍ കാര്‍ഡില്‍ തെറ്റുകള്‍ തിരുത്താം അനായാസമായി

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാര്‍ കാര്‍ഡ് ഒരവശ്യരേഖ തന്നെ. എന്നാല്‍ അതില്‍ നിറയെ തെറ്റുകളാണെങ്കിലോ തിരുത്താനായി നിങ്ങളിനി ഓഫീസുകള്‍ കയറിയിറങ്ങേണ്ട കാര്യമില്ല, ആധാര്‍ സെല്‍ഫ് സര്‍വ്വീസ് പോര്‍ട്ടലില്‍ ഒന്ന് ലോഗിന്‍ ചെയ്യുകയേ വേണ്ടൂ.

 

അയാസരഹിതമായി തിരുത്തലുകള്‍ നടത്താന്‍ നിങ്ങളെ സഹായിക്കുന്ന ചില
മാര്‍ഗ്ഗരേഖകളിതാ

1 ആദ്യം https://ssup.uidai.gov.in/web/guest/update എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

2അവിടെ ആധാര്‍ കാര്‍ഡ് നമ്പര്‍ കൊടുക്കാന്‍ പറയുന്ന സ്ഥലത്ത് നിങ്ങളുടെ
പന്ത്രണ്ടക്ക ആധാര്‍ നമ്പര്‍ അതിനു താഴെ ടെക്സ്റ്റ് വെരിഫിക്കേഷന് കോഡ് എന്നിവ ടൈപ്പ് ചെയ്യുക തുടര്‍ന്ന് send OTP എന്ന കോളത്തില്‍ ക്ലിക്ക് ചെയ്യുക. എതാനും നിമിഷങ്ങള്‍ക്കകം നിങ്ങളുടെ ഫോണിലേക്ക് ഒരു ആറക്ക ഒറ്റത്തവണ വെരിഫിക്കേഷന്‍ നമ്പര്‍ വരും.ഈ നമ്പര്‍ അത് ചോദിച്ചിരിക്കുന്ന സ്ഥലലത്ത് ടൈപ്പ് ചെയ്യണം.തുടര്‍ന്ന് സബ്മിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ ലോഗിനായി.

ആധാര്‍ കാര്‍ഡ് തെറ്റുകള്‍ തിരുത്താം ഓണ്‍ലൈനായി

ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട് പതിനഞ്ചുമിനിറ്റുനേരത്തേക്കേ ഈ നമ്പര്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കൂ അതിനിടെ ലോഗിനാവാത്തപക്ഷം നിങ്ങള്‍ ആദ്യം മുതല്‍ ശ്രമിക്കണം.രണ്ടാമത്തെ കാര്യം നിങ്ങള്‍ ആധാര്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തപ്പോഴത്തെ നമ്പരിലേക്കു മാത്രമേ ഒറ്റത്തവണ വെരിഫിക്കേഷന്‍ നമ്പര്‍ വരൂ.ഇടയ്ക്കിടെ നമ്പര്‍ മാറുന്ന ശീലമുള്ളവര്‍ കഷ്ടത്തിലാകുമെന്ന് ചുരുക്കം

3. ഇനി എന്തൊക്കെ തിരുത്തലുകള്‍ എതൊക്കെ കോളത്തില്‍ എന്ന് അതതു കോളത്തില്‍ മാര്‍ക്കിട്ട് തിരഞ്ഞെടുക്കുക വേണ്ടൂ തുടര്‍ന്ന് സബമിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക

4ഇപ്പോള്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താം.എല്ലാം പൂര്‍ത്തിയാക്കി
എന്നുറപ്പ് വരുത്തിയശേഷം സബ്മിറ്റ് അപ്‌ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക

5തിരുത്തലുകള്‍ എല്ലാം ഒന്നുകൂടി ഉറപ്പ് വരുത്തിയശേഷം പ്രോസീഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക

6 ഏതെങ്കിലും ബിപിഒസര്‍വ്വീസ് പ്രൊവൈഡരെ തിരഞ്ഞെടുക്കുക വേഗത്തില്‍ പൂര്‍ത്തിയാക്കിയവരെ തിരഞ്ഞെടുത്താല്‍ തിരുത്തിയ കാര്‍ഡ് നിങ്ങള്‍ക്ക് വേഗം ലഭിക്കും

7ഇപ്പോള്‍ നിങ്ങളുടെ ജോലി പൂര്‍ത്തിയായി തിരുത്തിയ അപ്‌ഡേറ്റ് റിക്വസ്റ്റ് പകര്‍പ്പെടുത്തോ ഡൗണ്‍ലോഡ് ഫയലായോ സുക്ഷിച്ചുവെക്കണം

8ഇനി logout ചെയ്യാം

നിങ്ങളുടെ അപ്‌ഡേറ്റ് റിക്വസ്റ്റ് പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്കൊരു അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ URN ലഭിക്കും ഇത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെക്കണം.തിരുത്തിയ ആധാര്‍ കാര്‍ഡ് നിങ്ങള്‍ പകര്‍പ്പെടുത്താല്‍ മതി. പേര് വിലാസം ജനനത്തിയതി ലിംഗം ഇവയിലേതിലെങ്കിലും തിരുത്തലുകള്‍ ഉണ്ടെങ്കിലേ തിരുത്തിയ ആധാര്‍ കാര്‍ഡ് തപാലില്‍ ലഭിക്കൂ.

Read more about: ആധാര്‍
English summary

How to Make Changes or Update Aadhaar Card Details Online

Having a Aadhaar card is useful only when correct details are reflecting in the card. If your card is having wrong details you can modify your details like incorrect name, date of birth, gender or changed address online very easily.
English summary

How to Make Changes or Update Aadhaar Card Details Online

Having a Aadhaar card is useful only when correct details are reflecting in the card. If your card is having wrong details you can modify your details like incorrect name, date of birth, gender or changed address online very easily.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X