പെണ്‍കുട്ടികള്‍ക്കായി സുകന്യാ സമൃദ്ധി സമ്പാദ്യപദ്ധതി അറിയൂ.അംഗമാകൂ

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഇന്ത്യയുടെ സമഗ്രമായ പുരോഗതിക്ക് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സമത്വവും ഒരനിവാര്യതയാണെന്ന് നാം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ട് കുറച്ചുനാളുകളെ ആയുള്ളു. മുന്‍കാലസര്‍ക്കാരുകളെപ്പോലെ മോദി സര്‍ക്കാരും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഒരു പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു. പണം ഇനി പെണ്‍വിദ്യാഭ്യാസത്തിന് ഒരു തടസ്സമായിക്കൂട. പെണ്‍മക്കള്‍ ഇനി കുടുംബത്തിന് ഭാരമായിക്കുടാ. എന്ന ലക്ഷ്യത്തിലേക്കൊരു കാല്‍വെയ്പാണീ പദ്ധതി.സുകന്യാ സമൃദ്ധി സമ്പാദ്യപദ്ധതിയിലൂടെ.

പെണ്‍കുട്ടികള്‍ക്കായി സുകന്യാ സമൃദ്ധി സമ്പാദ്യപദ്ധതി

പദ്ധതി ആര്‍ക്കുവേണ്ടി.
പത്തുവയസ്സില്‍ താഴെയുള്ള എതൊരു ഇന്ത്യന്‍ പെണ്‍കുട്ടിക്കും സുകന്യാ സമൃദ്ധി പദ്ധതിയില്‍ പങ്കാളികളാകാം. കുട്ടിയുടെ രക്ഷിതാക്കളാണതിന് മൂന്‍കൈ എടുക്കേണ്ടത്.

എവിടെ അക്കൗണ്ട് തുറക്കാം
പൊതുമേഖലാബാങ്കുകളിടും പോസ്‌റ്റോഫീസുകളിലും അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഉണ്ട്.കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
നിക്ഷേപം എങ്ങിനെ
ഓരോ വര്‍ഷവും കുറഞ്ഞത് 1000 രൂപയെങ്കിലും നിക്ഷേപിച്ചിരിക്കണം. അല്ലാത്തവര്‍ക്ക് 50 രൂപ പിഴ ഉണ്ടായിരിക്കും. ഒരു നിര്‍ബന്ധിത സമ്പാദ്യശീലം വളര്‍ത്തിയെടുക്കാനാണിത്. അമ്പതു രൂപ യഥാര്‍ത്തില്‍ പിഴയായി കാണാനില്ലെന്നു സാരം. പത്തുവയസ്സു കഴിഞ്ഞാല്‍ പെണ്‍കൂട്ടിക്ക് തനിയെ ഈ അക്കൗണ്ട് കൈകാര്യം ചെയ്യാവുന്നതാണ്. അവര്‍ക്കു കിട്ടുന്ന സ്‌കോളര്‍ഷിപ്പുകളും മറ്റും ഇതില്‍ നിക്ഷേപിക്കാം. ഇരുപത്തൊന്നു വയസ്സു വരെ നിക്ഷേപം തുടരണം. ചെറിയ തുകയാണ് നിക്ഷേപിക്കുന്നതെങ്കിലും കൂട്ടുപലിശ പ്രകാരം ഈ കാലയളവില്‍ നിങ്ങളുടെ നിക്ഷേപം നിങ്ങളുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറം വളര്‍ന്നിട്ടുണ്ടാകും. അതിനാല്‍ ആശങ്കകളില്ലാടെ അവളുടെ ആഗ്രഹങ്ങള്‍ നിങ്ങള്‍ക്കു സാധിച്ചു കൊടുക്കാനാവും അതിനി വിദ്യാഭ്യാസമായാലും വിവാഹമായാലും.
പിന്‍വലിക്കല്‍.
പെണ്‍കുട്ടിക്കു പതിനെട്ടു വയസ്സ് പൂര്‍ത്തിയായാല്‍ ഉന്നതവിദ്യാഭ്യാസത്തിനായി നിക്ഷപത്തുകയുടെ പകുതി പിന്‍വലിക്കാം. പ്രായപൂര്‍ത്തിയാകും മൂമ്പുള്ള വിവാഹം പഴുതടച്ച് നിരോധിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്. പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തരബിരുദം വരെ പഠിക്കുന്നതിനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളെപ്പറ്റി നിങ്ങള്‍ക്കറിവുള്ളതാണല്ലോ അതിനാലാണ് പകുതിത്തുക എന്ന് പറഞ്ഞിരിക്കുന്നത് ബാക്കി 21 വയസ്സ് കഴിഞ്ഞ് വിവാഹ അവശ്യങ്ങള്‍ക്കും വിനിയോഗിക്കാം.
പലിശനിരക്ക്
സാധാരണ സമ്പാദ്യ നിരക്കിലും കൂടുതല്‍ പലിശനിരക്ക് സര്‍ക്കാര്‍ ഈ പദ്ധതിക്കു വാഗ്ദാനം ചെയ്യുന്നുണ്ട്. 9.1 % .പലിശനിരക്ക് ഓരോ വര്‍ഷവും സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കും. കൂട്ടുപലിശക്രമമാണ് പിന്തുടരുന്നത്.

ആദായനികുതി ഇളവ്.
ഒരു സാമ്പത്തിക വര്‍ഷം 1,50,000 രൂപ വരെയൂള്ള നിക്ഷപത്തിന് 80 സി പ്രകാരമുള്ള ആദായനികുതി ഇളവും ലഭിക്കുന്നതാണ്.

നേട്ടങ്ങള്‍
സാധാരണ ബാങ്ക് നിക്ഷേപങ്ങള്‍ക്കു 8.75% പലിശ ലഭിക്കുമ്പേള്‍ സുകന്യാ സമൃദ്ധി സമ്പാദ്യപദ്ധതിക്ക് 9.1 % പലിശ ലഭിക്കുന്നു. കൂട്ടുപലിശക്രമവും ദീക്ഷിക്കുന്നതിനാല്‍ സമ്പാദ്യം അനുദിനം വളരുന്നു. ഇന്ത്യാ ഗവണ്മന്‍റിന്‍റെ പദ്ധതിയായതിനാല്‍ സുരക്ഷിതത്വക്കുറിച്ചുള്ള ആശങ്കകളും വേണ്ട.

English summary

Sukanya Samriddi Account for Minor Girl Child with 9.1 per cent Interest

The government has been increasingly giving emphasis to the girl child and education for her. In line with the same the Government recently launched a new deposit scheme called Sukanya Samriddhi Account only for minor girl child in India.
English summary

Sukanya Samriddi Account for Minor Girl Child with 9.1 per cent Interest

The government has been increasingly giving emphasis to the girl child and education for her. In line with the same the Government recently launched a new deposit scheme called Sukanya Samriddhi Account only for minor girl child in India.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X