ഇന്‍ഷുറന്‍സ് പോളിസിയെടുക്കുമ്പോള്‍ കുറഞ്ഞ പ്രീമിയം മാത്രമല്ല കാര്യം; ആവശ്യമുള്ളപ്പോള്‍ പണം കിട്ടുമോയെന്നും നോക്കണം

ഇന്‍ഷുറന്‍സ് പോളിസിയെടുക്കുമ്പോള്‍ മിക്കവരും ഏറ്റവുമാദ്യം താരതമ്യം ചെയ്യുന്ന കാര്യമാണ് പ്രീമിയം തുക. ഒരു തുകയുടെ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന നാലു കമ്പനികളുണ്ടെങ്കില്‍ അതില്‍ ഏറ്റവും കുറവ് പ്രീമിയം അടവ് വേണ്ടുന്നതു തിരഞ്ഞെടുക്കുക എന്നതു തന്നെയാണല്ലോ ബുദ്ധി, അല്ലേ?

എന്നാല്‍ അതിലും പ്രധാനപ്പെട്ട കാര്യങ്ങളുണ്ടെന്നാണ് അനുഭവപാഠം.
ഇന്ത്യയിലെ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കു മുഴുവന്‍ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമാണ് ഐ.ആര്‍.ഡി.എ. അഥവാ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി. അവരുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 23 സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ കേവലം അഞ്ച് ഇന്‍ഷുറന്‍സ് കമ്പനികളേ 90 ശതമാനത്തിലേറെ കേസുകളില്‍ ക്ലെയിം തുക നല്‍കിയിട്ടുള്ളൂ.

ക്ലെയിം തട്ടിക്കളയാനോ വെട്ടിക്കുറയ്ക്കാനോ ഉള്ള മാര്‍ഗ്ഗങ്ങളന്വേഷിക്കുന്നവരാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പൊതുവെ. അത് അവരുടെ സാമ്പത്തിക അച്ചടക്കത്തിന്റെയും നിലനില്‍പിന്റെയും ഭാഗം കൂടിയാണ് താനും. എന്നാല്‍ അര്‍ഹതപ്പെട്ട ക്ലെയിമുകള്‍ പോലും നല്‍കാതിരിക്കാന്‍ കുരുട്ടുബുദ്ധികളും നിയമപ്പഴുതുകളും ഉപയോഗിക്കുന്നവരില്‍ നിന്ന് ഓടിയകലണം.

കുറഞ്ഞ പ്രീമിയം മാത്രം മാനദണ്ഡമാക്കി പോളിസികള്‍ എടുക്കരുത്. പ്രീമിയം തുകയെക്കാള്‍ ഓരോ കമ്പനിയുടെയും സെറ്റില്‍മെന്റ് റെക്കോര്‍ഡ് ആണ് പ്രധാനം. പോളിസി എടുപ്പിക്കാനെത്തുന്ന ഏജന്റിന്റെ പഞ്ചാരവാക്കുകളില്‍ വീണുപോകരുത്. പോളിസിയുടമയ്ക്ക് എന്തെങ്കിലും സംഭവിച്ചുപോയാല്‍ ജീവിച്ചിരിക്കുന്നവരുടെ സാമ്പത്തിക സുരക്ഷയ്ക്കു വേണ്ടിയാണല്ലോ പോളിസി എടുക്കുന്നത്. അപ്പോള്‍ നടപടിക്രമങ്ങളില്‍ നൂലാമാലകളില്ലാതെ കൈകാര്യം ചെയ്യുന്നത് ഏതു കമ്പനിയാണ്?, കൂടുതല്‍ കേസുകളിലും നഷ്ടപരിഹാരത്തുക കൊടുത്തിട്ടുള്ളത് ഏതു കമ്പനിയാണ്?, നടപടികള്‍ വേഗം പൂര്‍ത്തിയാക്കി പണം വേഗം കൈമാറുന്നത് ഏതു കമ്പനിയാണ് എന്നതൊക്കെയാണ് കൂടുതലായി ശ്രദ്ധിക്കേണ്ടത്.

പ്രൊപ്പോസല്‍ ഫോമിലെ (അപേക്ഷാ ഫോം) പിഴവുകളാണ് സെറ്റില്‍മെന്റ് നിരസിക്കപ്പെടാനോ വൈകാനോ കാരണമാകുന്നതെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നത്. മിക്കപ്പോഴും കമ്മിഷന്‍ മേടിച്ചെടുക്കാന്‍ വ്യഗ്രത പൂണ്ട ഏജന്റുമാര്‍ എന്തെങ്കിലുമൊക്കെയഴുതി പൂരിപ്പിച്ച് കൊടുക്കുകയാകും ചെയ്യുക.

പോളിസിയെടുക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

1. പ്രീമിയം മാത്രം നോക്കി ഏതു കമ്പനി വേണമെന്നു തീരുമാനിക്കരുത്.
2. കമ്പനിയുടെ ക്ലെയിം സെറ്റില്‍മെന്റ് റെക്കോര്‍ഡ് പരിശോധിക്കുക.
ഇന്‍ഷുറന്‍സ് ഏജന്റിനോടു ചോദിച്ചു മനസിലാക്കാം. ഐ.ആര്‍.ഡി.എയുടെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ അയാള്‍ പറഞ്ഞ വിവരം ശരിയാണോയെന്ന് ഉറപ്പാക്കാം.
3. സെറ്റില്‍മെന്റ് റെക്കോര്‍ഡ് മാത്രം നോക്കിയാല്‍പ്പോര; ക്ലെയിം പെന്‍ഡിങ് റേഷ്യോയും ചോദിച്ചറിയുകയും പരിശോധിക്കുകയും വേണം.
എത്ര കാലത്തിനുള്ളില്‍ ക്ലെയിം പൂര്‍ത്തിയാക്കി പണം കൊടുക്കുന്നു എന്ന വിവരമാണിത്. ആറു മാസത്തിനുള്ളില്‍ പണം കൊടുത്തിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലപ്പോഴും ഇതിലും വൈകാറുണ്ട്
4 . അപേക്ഷാഫോമുകള്‍ ഇന്‍ഷുറന്‍സ് ഏജന്റ് പൂരിപ്പിച്ചുവയ്ക്കുന്നതിന്റെ അടിയില്‍ വെറുതെ ഒപ്പിട്ടുകൊടുത്താല്‍ പോരാ. ആവശ്യമായ വിവരങ്ങളെല്ലാം ചേര്‍ത്തിട്ടുണ്ടെന്നും ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ ശരിയാണെന്നും ഉറപ്പാക്കണം.
തെറ്റായതോ അപൂര്‍ണ്ണമായതോ ആയ വിവരങ്ങള്‍ പിന്നീട് ക്ലെയിം നിരസിക്കപ്പെടാന്‍ കാരണമായേക്കാം. അല്ലെങ്കില്‍ വൈകാനും നൂലാമാലകള്‍ കൂടാനുമെങ്കിലും ഇടയാകും.

ഐ.ആര്‍.ഡി.എയുടെ കണക്കുകള്‍ പ്രകാരം ഏറ്റവും മികച്ച സെറ്റില്‍മെന്റ് നിരക്ക് എല്‍.ഐ.സിയുടേതു തന്നെയാണ്-97.7 ശതമാനം.
ഐ.സി.ഐ.സി.ഐ. പ്രൂഡെന്‍ഷ്യല്‍, എസ്.ബി.ഐ. ലൈഫ്, എച്ച്.ഡി.എഫ്.സി. ലൈഫ്, മാക്‌സ് ലൈഫ്, കോട്ടക് ലൈഫ് എന്നിവയാണ് 90 ശതമാനത്തിനു മേല്‍ സെറ്റില്‍മെന്റ് നടത്തിയ സ്വകാര്യ ലൈഫ് ഇന്‍ഷുറര്‍മാര്‍.
ക്ലെയിം പെന്‍ഡിങ് റേഷ്യോയില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് ഐസിഐസിഐയും മാക്‌സ് ലൈഫും ആണ്. എസ്ബിഐ, എച്ച്ഡിഎഫ്‌സി, കോട്ടക്, എല്‍ഐസി എന്നിവരണ് ഇക്കാര്യത്തിലും മികച്ച മറ്റു കമ്പനികള്‍. ശ്രീറാം ലൈഫ്, ഏയ്‌ഗോണ്‍ റെലിഗറെ, ഏദല്‍വൈസ് ടോക്യോ, ഡി.എല്‍.എഫ്. പ്രാമേരികാ ലൈഫ് എന്നിവരാണ് പട്ടികയില്‍ താഴെനിരയിലുള്ളവര്‍

Share This Article
English summary
things to remember when you select a insurance policy
things to remember when you select a insurance policy
Story first published: Monday, April 27, 2015, 9:53 [IST]