വാഹന ഇന്‍ഷുറന്‍സിന്‍റ മൂല്യം അറിഞ്ഞിരിക്കണം

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പല തരത്തിലുള്ള ഇന്‍ഷ്വറന്‍സുകള്‍ ശരാശരിക്കാരന്‍റ ജീവിതത്തില്‍ പോലും ഒളിഞ്ഞും തെളിഞ്ഞും ഇടപെടുന്നുണ്ട് സൂക്ഷിച്ചില്ലെങ്കില്‍ പലതും അത്യാവശ്യനേരത്ത് ഉപകാരപ്പെടില്ല. വാഹന ഇന്‍ഷ്വറന്‍സും അതുപോലൊന്നാണ്. സുഹൃത്തുക്കള്‍ തമ്മില്‍ പറയുന്നത് കേട്ടിട്ടില്ലേ കഴിഞ്ഞ കൊല്ലം കാറു വാങ്ങിയപ്പോ ഷോറൂമില്‍ നിന്നു തന്നെ ഇന്‍ഷുറന്‍സ് ഏര്‍പ്പാടാക്കി തന്നതാണ്; പതിനാറായിരം രൂപയായി. ഇക്കൊല്ലം ഞാന്‍ ഇന്‍ഷുറന്‍സ് കമ്പനിയൊന്നു മാറ്റി; ഒന്‍പതിനായിരം രൂപയേ ആയുള്ളൂ.ഇടവേളകളിലെ ചര്‍ച്ചകളില്‍ തെളിഞ്ഞുനില്‍ക്കുന്ന പല വര്‍ത്തമാനങ്ങളിലൊന്ന്.

വാഹന ഇന്‍ഷുറന്‍സിന്‍റ മൂല്യം അറിഞ്ഞിരിക്കണം

കേട്ടിട്ട് ആശ്വാസം തോന്നുന്നുണ്ടോ? അത്രയ്ക്കങ്ങു സന്തോഷിക്കേണ്ട.അതിനു പിന്നില്‍ ചില സത്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. സാധാരണ കണക്കിന് പ്രീമിയം കുറവു വാങ്ങുന്നവര്‍ നഷ്ടപരിഹാരവും കുറവേ നല്‍കൂ. എന്നുവച്ച് കുറഞ്ഞ പ്രീമിയം പറയുന്നവരെയെല്ലാം സംശയത്തോടെ നോക്കുകയും വേണ്ട. ഓരോ കമ്പനിയുടെയും തിരിച്ചടവു ചരിത്രം പരിശോധിച്ചറിയുകയാണ് ആരെ വേണമെന്നു തീരുമാനിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.
പിന്നെ ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പ്രീമിയം കുറയുക സ്വാഭാവികം. കാരണം വാഹനത്തിന്റെ വിലയ്ക്ക് ആനുപാതികമാണ് പ്രീമിയവും ഇന്‍ഷുറന്‍സ് പരിരക്ഷയും. ഇന്‍ഷ്വേഡ് ഡിപ്രീസിയേഷന്‍ വാല്യൂ (ഐഡിവി) എന്നാണ് ഇന്‍ഷ്വറന്‍സ് കമ്പനിക്കാരുടെ പ്രയോഗം.
പഴക്കമനുസരിച്ച് വാഹനവില കുറയുന്നതിന്റെ ശരാശരി കണക്ക് ചുവടെ:
ആറു മാസം വരെ പഴക്കം 5% വിലക്കുറവ്
ഒരു വര്‍ഷം വരെ 15%
1-2 വര്‍ഷം 20%
2-3 വര്‍ഷം 30%
3-4 വര്‍ഷം 40%
4-5 വര്‍ഷം 50%

ഇന്‍ഷ്വേഡ് ഡിപ്രീസിയേഷന്‍ വാല്യൂ (ഐഡിവി) കണക്കാക്കേണ്ടതിന്‍റ ആവശ്യകത എന്താണ്.
നിങ്ങളുടെ വാഹനം മോഷ്ടിക്കപ്പെടുകയോ നന്നാക്കാനാവാത്ത വിധം കേടുപാടു സംഭവിക്കുകയോ ചെയ്താല്‍ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കും പക്ഷേഐഡിവി അനുസരിച്ചുള്ള തുകയെ നിങ്ങള്‍ക്കു ലഭിക്കൂ. ഉദാഹരണത്തിന് ഒരു വര്‍ഷം മുമ്പ് നിങ്ങള്‍ നിങ്ങള്‍ ഒരു ലക്ഷം രൂപക്ക് ഒരു വാഹനം വാങ്ങിയ വാഹനത്തിന് പരിഹരിക്കാനാവാത്ത കേടുപാടുകള്‍ സംഭവിച്ചു പക്ഷേ ഇന്‍ഷ്വറന്‍സ് കമ്പനി ആ വാഹനത്തിന് 20 ശതമാനം ഡിപ്രീസിയേഷന്‍ കിഴിച്ച് 80000 രൂപ വില കണക്കാക്കിയുള്ള നഷ്ടപരിഹാരമേ നല്‍കൂ.

English summary

What is the importance of IDV or depreciation value in a vehicle insurance policy

In fact, insured depreciation value is the most important thing that you should check when taking an insurance policy. The lower this amount means the lower amount you would get when your vehicle is stolen or completely destroyed in
English summary

What is the importance of IDV or depreciation value in a vehicle insurance policy

In fact, insured depreciation value is the most important thing that you should check when taking an insurance policy. The lower this amount means the lower amount you would get when your vehicle is stolen or completely destroyed in
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X