ഒരു കാലത്ത് ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്ഗ്ഗമായിരുന്നു സ്വര്‍ണം. എന്നാല്‍ ഇന്ന് സംഗതികള്‍ മാറി മറിഞ്ഞു. 2012ല്‍ പവന് 31799 രൂപയുള്ള സ്ഥാനത്ത് ഇന്ന് 20000 രൂപയില്‍ താഴെയാണ് വില. മൂന്നു വര്‍ഷം കൊണ്ട് മൂല്യത്തില്‍ കുറവുണ്ടാവുകയാണ് ചെയ്തത്. എന്തിനേറെ പറയുന്നു ഏപ്രിലില്‍ 26000 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില നോക്കൂ. ചുരുക്കത്തില്‍ ഓഹരി വിപണിയേക്കാള്‍ പേടിക്കേണ്ട നിക്ഷേപമായി സ്വര്‍ണം മാറി.
പണപ്പെരുപ്പത്തിനെതിരേ ഫലപ്രദമായി ഉപയോഗിക്കുന്നതിനുവേണ്ടിയാണ് എല്ലാവരും സ്വര്ണനിക്ഷേപത്തെ ഉപയോഗപ്പെടുത്തുന്നത്. ഗ്രീസ് പ്രതിസന്ധി മുന്നോട്ടു നീങ്ങുകയും സംഗതി ഒരു ആഗോളപ്രതിസന്ധിയിലേക്ക് മാറുകയും ചെയ്താല്‍ കൂടുതല്‍ സ്വര്‍ണം വിപണിയിലേക്കിറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. പല രാജ്യങ്ങളും സ്വര്‍ണ ഇറക്കുമതിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നുണ്ട്.

ചുരുക്കത്തില്‍ സ്വര്‍ണത്തില്‍ പുതിയ നിക്ഷേപം നടത്താതിരിക്കുന്നതാണ് ബുദ്ധി. അതേ സമയം ഐശ്വര്യത്തിന്റെയും വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായി സ്വര്‍ണം വാങ്ങുന്നത് തുടരാം. മഞ്ഞലോഹം, ഇന്നല്ലെങ്കില്‍ നാളെ തിരിച്ചു വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
