ഏഴു മുതല്‍ 10 വരെ വര്ഷകാലാവധിയില് 11-14 ശതമാനം നിരക്കിലാണ് ഇപ്പോള്‍ വിദ്യാഭ്യാസ വായ്പ കിട്ടുന്നത്. വസ്തു ഈടിന്മേല് 11.25 - 11.30 ശതമാനം നിരക്കില്‍ തുക കിട്ടും. അതും 15 വര്‍ഷകാലയളവില്‍.
വിദ്യാഭ്യാസ വായ്പയില്‍ ഓരോ വര്‍ഷവും തുക അനുവദിക്കുന്നതിനാല്‍ അതനുസരിച്ച് പലിശ കുറയും. വിദ്യാഭ്യാസ വായ്പയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകള്‍

1 . സര്‍ക്കാര്‍ അംഗീകാരമുള്ള ഏതു കോഴ്സിനും നിയമാനുസൃതം അഡ്മിഷന് നേടിയ വിദ്യാര്‍ത്ഥിക്കു വിദ്യാഭ്യാസ വായ്പ ലഭിക്കും.
2. ട്യൂഷ്യന് ഫീസ്, ഹോസ്റ്റല്‍ ഫീസ്, അടക്കം പഠനവുമായി ബന്ധപ്പെട്ട എല്ലാത്തരം ചെലവുകള്‍ക്കുമുള്ള തുക വായ്പയായി കിട്ടും.
3. വിദ്യാര്‍ത്ഥിയുടെ പേരിലാണ് വായ്പയെങ്കിലും തുക കൈയില്‍ കിട്ടില്ല. ഓരോ വര്‍ഷത്തേയും തുക അതതു വര്‍ഷം സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാകും നല്‍കുക.
4. നാലു ലക്ഷം വരെയുള്ള വായ്പയ്ക്ക് ഈടോ ജാമ്യമോ ആവശ്യമില്ല.അതിനുമുകളില്‍ ആവശ്യപ്പെടുന്ന ജാമ്യം നല്‍കണം. നാലു ലക്ഷത്തിനു മുകളില്‍ അഞ്ചു ശതമാനം മാര്‍ജിന്‍ മണിയുണ്ട്. വിദേശ പഠനത്തിനാണെങ്കില്‍ 15-20 ശതമാനം വരെ മാര്‍ജിനായി കൈയിലുണ്ടാകണം.
5. ഓരോ ബാങ്കും ഈടാക്കുന്ന പലിശ വ്യത്യസ്തമാണ്. കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷത്തില്‍ താഴെയായിട്ടുള്ളവര്ക്ക് പഠനകാലയളവിലെ പലിശക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. ഇതിന് വില്ലേജ് ഓഫീസര്‍ നല്കുന്ന വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
6. കോഴ്സ് പൂര്‍ത്തിയായി ആറുമാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചു തുടങ്ങണം.10 വര്‍ഷത്തിനുള്ളില്‍ അടച്ചു തീര്‍ത്താല്‍ മതി. തിരിച്ചടക്കുന്ന തുകക്ക് ആദായനികുതി ഇളവ് ലഭിക്കും.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
