നിങ്ങളില്‍ എത്ര പേര്‍ക്ക് സമ്പാദ്യം ഉണ്ട് ?സമ്പാദ്യവും നിക്ഷേപവുമാണു സാമ്പത്തിക വിജയത്തിന്റെ അടിസ്ഥാനംതന്നെ. ശരാശരി 22 23 വയസു മുതല്‍ വന്‍ ശമ്പളത്തില്‍ ജോലിക്കു പോയിത്തുടങ്ങുന്നവരാണ് ഇന്നത്തെ തലമുറയിയെ യുവതി യുവാക്കള്‍ .
മാസം 25000 രൂപ ശമ്പളം വാങ്ങുന്നവരണേലും പലരുടേയും കയ്യില്‍ നിക്ഷേപമെന്നു പറയാന്‍ നയാ പൈസയില്ല എന്നു വേണം പറയാന്‍ അനാവശ്യ ചെലവും ധൂര്‍ത്തുമൊക്കെയാണു പലരുടേയുംകയ്യില് അഞ്ച് പൈസ ഇല്ലാതാക്കാന്‍ കാരണം. ചെലവിനെക്കുറിച്ചു മാത്രമാണു ചിന്ത. ഭാവിയെങ്ങനെ സുരക്ഷിതമാക്കാം എന്ന ചിന്ത പലര്‍ക്കും ഇല്ല. സുരക്ഷിത സമ്പാദ്യത്തിന് എന്തുചെയ്യണം? ചില കാര്യങ്ങള്‍ നോക്കുക;
ബാങ്ക് നിക്ഷേപം
ബാങ്ക് നിക്ഷേപം വേണം സ്ഥിരമായൊരു ബാങ്ക് നിക്ഷേപം ഉത്തമമായ സമ്പാദ്യ മാര്‍ഗമാണ്. എല്ലാ മാസവും ഒരു തുക ബാങ്കില്‍ നിക്ഷേപിക്കാം. ഇതിനു പലിശയും കിട്ടും. സേവിങ്സ് അക്കൗണ്ടും ഫിക്സഡ് അക്കൗണ്ടുമുണ്ട്. സേവിങ് അക്കൗണ്ടില്‍നിന്നു പണം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം.
ക്രെഡിറ്റ് കാര്‍ഡ്
ക്രെഡിറ്റ് കാര്‍ഡ് സൂക്ഷിച്ച് ഉപയോഗിക്കണം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ ഇന്നു കുറവാണ്. ആവശ്യസമയത്ത് ഉപകാരപ്പെടുമെന്നതുപോലെ ദോഷവശങ്ങളുമുണ്ട് ഇതിന്. ഓരോ മാസവും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം എങ്ങനെയെന്നും എന്തിനായിരിക്കണമെന്നും കൃത്യമായ ബോധ്യംവേണം. തിരിച്ചടവുകള്‍ മുടക്കരുത്.
ഓഹരി വിപണിയിലെ നിക്ഷേപം
ഓഹരി വിപണിയിലെ നിക്ഷേപം പണമുണ്ടാക്കാന്‍ കഴിയുന്ന സമ്പാദ്യ മാര്‍ഗമാണ് ഓഹരി വിപണി. ഇതിനു താത്പര്യമുള്ളവര്‍ ആദ്യം ഓഹരി വിപണിയെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടാക്കണം. ഓഹരി വിപണി സാമാന്യ വരുമാനമായും ചെലവുകള്‍ കഴിഞ്ഞുള്ള നിക്ഷേപത്തിനായോ ഉപയോഗിക്കാം.
സമ്പാദ്യത്തെക്കുറിച്ചു ബോധവാനാകുക
സമ്പാദ്യ ശീലത്തെക്കുറിച്ചു ബോധവാനാകുകയെന്നതാണ് ഏറെ പ്രധാനം. ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടുള്ള സമ്പാദ്യമാണു നല്ലത്. . അനാവശ്യ ചെലവ് ഒഴിവാക്കുക സമ്പാദ്യം എന്നത് ഒറ്റ ദിവസംകൊണ്ടു സംഭവിക്കുന്നതല്ല. വ്യക്തമായ പ്ലാനിങ്ങും സമയദൈര്ഘ്യവുമൊക്കെ വേണം അതിന്. സമ്പാദ്യശീലത്തിന് ഏറ്റവും അത്യാവശ്യം അനാവശ്യ ചെലവ് ഒഴിവാക്കുകയെന്നതാണ്. ഷോപ്പിങ് നടത്താന്‍ പോകുമ്പോള്‍ ശ്രദ്ധിക്കുക, ആവശ്യമുള്ളവ മാത്രം വാങ്ങുക. ഓരോ ദിവസത്തെയും വരവും ചെലവും സംബന്ധിച്ചു ധാരണ വേണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications