എല്‍ഐസി പ്രഖ്യാപിച്ച പുതിയ മണിബാക്ക് പോളിസിയാണ് ജീവന് തരുണ്‍. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ചെലവുകള്‍ക്ക് സഹായകമാവുകയെന്ന ലക്ഷ്യത്തോടെയാണ് പോളിസി വിഭാവനം ചെയ്തിരിക്കുന്നത്. 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ഈ സ്കീമില്‍ ചേരാന്‍ സാധിക്കും.
പോളിസി
ഏറ്റവും കുറഞ്ഞ കവറേജ് 75000 രൂപയാണ്. പോളിസി പരമാവധി കാലാവധി 25 വര്‍ഷമായിരിക്കും. എന്നാല്‍ 20 വയസ്സുവരെ പ്രീമിയം അടച്ചാല്‍ മതി. 90 ദിവസം മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളെ ഈ സ്കീമില്‍ ചേര്‍ത്താന്‍ സാധിക്കും.
അധിക സുരക്ഷ
പോളിസി പ്രീമിയത്തിനൊപ്പം ഒരു ചെറിയ തുക അധികമായി അടച്ചാല്‍ വെയ് വര് ബെനിഫിറ്റ് ലഭിക്കും. ഇങ്ങനെ ചെയ്താല്‍ രക്ഷാകര്‍ത്താവ് മരിച്ചാല്‍ കുട്ടിയ്ക്ക് തുടര്‍ പ്രീമിയം അടയ്ക്കേണ്ട കാര്യമില്ല. അതേ സമയം ആനുകൂല്യങ്ങള്‍ മുഴുവന്‍ ലഭിക്കുകയും ചെയ്യും.
ഓപ്ഷനുകള്‍
നാല് ഓപ്ഷനുകളാണ് സ്കീം മുന്നോട്ടു വെയ്ക്കുന്നത്. ആദ്യത്തെ ഓപ്ഷനില്‍ മെച്ച്യുരിറ്റിയാകുമ്പോള് സം അഷ്വേഡ് തുക മുഴുവനായും ലഭിക്കും. ഒാപ്ഷന്‍ രണ്ടില്‍ അഞ്ചു ശതമാനം വീതം അഞ്ചു വര്‍ഷം. ഒാപ്ഷന്‍ മൂന്നില്‍ 10 ശതമാനം അഞ്ചു വര്‍ഷം, ഓപ്ഷന് നാലില്‍ 15 ശതമാനം അഞ്ചു വര്‍ഷം ലഭിക്കും.
ഡെത്ത് ബെനിഫിറ്റ്
പോളിസി കാലാവധിക്കുള്ളില്‍ പോളിസിയുടമ മരിച്ചാല്‍ സം അഷ്വേര്‍ഡ് തുക മുഴുവനായും ലഭിക്കും. ഒപ്പം ബോണസുമുണ്ടാകും.
സറണ്ടര്‍ ചെയ്യാം
പത്തുവര്‍ഷത്തേക്കാണ് പോളിസി ചേര്‍ന്നതെങ്കില്‍ രണ്ടു വര്‍ഷം കഴിഞ്ഞ് വേണമെങ്കില്‍ സറണ്ടര്‍ ചെയ്യാം. അതില്‍ കൂടുതല്‍ കാലവധിയുള്ളവയ്ക്ക് ഏറ്റവും ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും പണം അടയ്ക്കണം.
പോരായ്മ
ഇതിനെ ഒരു നിക്ഷേപമായി പരിഗണിക്കാനാകില്ല. അതേ സമയം കുട്ടിയുടെ ഭാവി ചെലവുകള്‍ക്കായി കരുതിവെയ്ക്കുന്നുവെന്ന് മാത്രം കരുതുക. വ്യക്തമായ പ്ലാനിങ് നടത്തിയിട്ടു വേണം സ്കീമില്‍ ചേരാന്‍. എങ്കിലും ഭാവിയില്‍ ഏറ്റവും കൂടുതല്‍ ചെലവ് വിദ്യാഭ്യാസത്തിനായിരിക്കും ഉണ്ടാവുക. അതിനു സഹായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
