ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാം

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിംഗ് മേഖലയില്‍ ആധാര്‍ വ്യപകമായിക്കൊണ്ടിരിക്കുകയാണ്. ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചാല്‍ കെവൈസി പ്രക്രിയ എളുപ്പമാവും എന്നത് തന്നെ കാര്യം.

 

ആധാര്‍ ബില്‍ ലോകസഭ പാസ്സാക്കിയതോടെ ആധാര്‍ ബാങ്കുമായി ബന്ധിപ്പിക്കണം എന്നത് നിര്‍ബന്ധമയിക്കഴിഞ്ഞു. ആധാര്‍ ബാങ്ക് അക്കൗണ്ട് മായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ എല്‍പിജി കണക്ഷന്‍ സബ്‌സിഡി,മൊബൈല്‍ പോര്‍ടബിലിട്ടി,പെന്‍ഷന്‍ എന്നിവ നേരിട്ട് നിങ്ങളുടെ സേവിങ്ങ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവും.

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാം

ഓഫ്ലൈനായും ഓണ്‍ലൈനായും ആധാറിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാം.

ഓണ്‍ലൈനായി ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍

1. ഓണ്‍ ലൈന്‍ ആയി നടത്തുന്നതിന് ഉപയോക്താവ് ബാങ്കുമായി നെറ്റ് ബാങ്കിങ്ങില്‍ രജിസ്റ്റെര്‍ ചെയ്തിരിക്കണം.
2. നെറ്റ് ബാങ്കിംഗ് ലോഗ് ഇന്‍ ചെയ്യുക
3. അവിടെ ആധാര്‍ നമ്പര്‍ കൂടിച്ച്‌ചെര്‍ക്കുന്നതിനുള്ള ഓപ്ഷന്‍ കാണാം.
4. സാധാരണ ബാങ്കുകളില്‍ ആധാര്‍ ബാങ്ക് അക്കൗണ്ട് സീഡിംഗ് അല്ലെങ്കില്‍ ആധാര്‍ സീഡിംഗ് എന്ന് കാണാം.
5. എച്ച്ഡിഎഫ്‌സി ബാങ്ക് ആണെങ്കില്‍ ആധാര്‍ നമ്പര്‍ അപ് ഡേറ്റ് ഡീറ്റെയില്‍സ് എന്നായിരിക്കും ഉണ്ടാവുക.
6. ശരിയായ ആധാര്‍ വിവരങ്ങള്‍ നല്‍കുക
7. സബ് മിറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക.
8. ബാങ്ക് ആധാര്‍ വിവരങ്ങള്‍ പരിശോധിക്കും.
9. പരിശോധനക്ക് ശേഷം ഇ മെയില്‍ വിലാസത്തിലെക്കോ ഫോണ്‍ നമ്പറിലെക്കോ ബാങ്ക് വിവരം നല്കും.

ഓഫ് ലൈന്‍ ആയി ചെയ്യാന്‍
1. ആധാര്‍ ഫോം ഡൌണ്‍ ലോഡ് ചെയ്യുക അല്ലെങ്കില്‍ ബാങ്കില്‍ നിന്നും വാങ്ങുക.
2. ശരിയായ വിവരങ്ങള്‍ പൂരിപ്പിക്കുക.
3. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് ,പാസ് ബുക്ക് എന്നിവയുടെ കോപ്പി സഹിതം ബാങ്കില്‍ സമര്‍പ്പിക്കുക .

ആര്‍ബിഐ യുടെ നിര്‍ദേശമനുസരിച്ച് ഇന്ത്യയില്‍ ഇനി ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ കാര്‍ഡ് മാത്രമാണാവശ്യം.

ബോണസ് പണം നിക്ഷേപിക്കാന്‍ 7 വഴികള്‍

English summary

How To Link Aadhaar Card To Your Bank Account Online?

Aadhaar is gaining popularity as most of banks, financial institutions reduce the KYC process if an individual is having a Aadhaar number.
Story first published: Wednesday, April 27, 2016, 17:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X