ബാങ്കുകളുടെ ബാങ്ക് എന്ന് അറിയപ്പെടുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് കറന്‍സികളുടെ വിനിമയം സാമ്പത്തിക ഇടപാടുകള്‍ എന്നിവയുടെ മേല്‍നോട്ടം നിര്‍വഹിക്കുകയും സാമ്പത്തിക പ്രക്രിയകളെ ദൃഢമാക്കുകയും ചെയ്യുന്നു . ഹില്ട്ടന് യങ്ങ് കമ്മീഷന്റെ നിര്്ദേശത്തോടെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ വന്നത് .
1935 ഏപ്രില്‍ 1 നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934 അനുസരിച്ചാണ് റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കുന്നത് .
ബാങ്കിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയായിരുന്നു,
1. കറന്‍സികളുടെ വിതരണം ക്രമീകരിക്കുക
2. രാജ്യത്ത് ധനപരമായ സ്ഥിരത ഉറപ്പു വരുത്തുക
3. രാജ്യത്തെ ക്രെഡിറ്റ്,കറന്‍സി സിസ്റ്സം രാഷ്ട പുരോഗതിക്കായി ഉപയോഗിക്കുക

റിസര്‍വ് ബാങ്കിനെപ്പറ്റി നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങളിതാ
1. റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷം ജൂലൈ 1 മുതല്‍ ജൂണ്‍ 31 വരെയാണ് .
2. 2003 ല്‍ നിയമിതയായ കെ ജെ ഉദേഷി ആയിരുന്നു റിസര്‍വ് ബാങ്കിന്റെ ആദ്യത്തെ വനിതാ ഡെപ്പ്യൂട്ടി ഗവര്‍ണര്‍.
3. 1946 ജനുവരിയില്‍ റിസര്‍വ് ബാങ്ക് 1000 ,10000 നോട്ടുകളുടെ മൂല്യം റദ്ദ് ചെയ്തു. പിന്നീട് 1954 ല്‍ 1000,5000,10000 എന്നീ ഉയര്‍ന്ന തുകകളുടെ നോട്ടുകള്‍ പുറത്തിറക്കി.1978 ല്‍ ഇവയുടെ നാണയമൂല്യവും ഇല്ലാതാക്കി.
4. റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ചാണ് ഇന്ത്യന്‍ ഗവണ്മെന്റ് കറന്‍സികളുടെ ഡിസൈന്‍ തീരുമാനിക്കുന്നത്.
5. ഏറ്റവും ഉയര്‍ന്ന തുകയിലുള്ള നോട്ടുകള്‍ 1938 ലും 1954 ലും ഇറക്കിയ പതിനായിരം രൂപ നോട്ടുകളായിരുന്നു. യഥാക്രമം 1948 ലും 1978ലും ഈ നോട്ടുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു.
6. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച നിരക്കും വിലക്കയറ്റവും എല്ലാം പഠിച്ചതിനു ശേഷമാണ് റിസര്‍വ് ബാങ്ക് ആവശ്യമായ ബാങ്ക് നോട്ടുകള്‍ കണക്കാക്കുന്നത് .
7. ഇന്ത്യയുടെ മാത്രമല്ല ഭുട്ടാന്റെയും പാകിസ്ഥാന്റെയും സെന്‍ട്രല്‍ ബാങ്ക് കൂടിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
8. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന ഒരേ ഒരു പ്രധാന മന്ത്രി മന് മോഹന്‍ സിംഗാണ് .
9. തുടക്കത്തില്‍ കൊല്ക്കത്തയിലായിരുന്നുവെങ്കിലും പിന്നീട് 1937 ല്‍ റിസര്‍വ് ബാങ്ക് മുംബൈലേക്ക് മാറ്റി.
10.1949ല്‍ ദേശീയവല്ക്കരിച ബാങ്ക് ഇപ്പോല്‍ ഇന്ത്യന്‍ ഗവണ്മെന്റിന്റെ പൂര്‍ണ അധികാരത്തിലാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
