സേവിംഗ്സ് അക്കൗണ്ടിന് ഏഴ് ശതമാനം വരെ പലിശ ഇപ്പോള്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്. ചില ബാങ്കുകള്‍ സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും നടപ്പാക്കിയിട്ടുണ്ട്.

സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ മറ്റു ചില സവിശേഷതകള്‍
1. ലോക്കര്‍ ഡിസ്കൗണ്ട്
അക്കൗണ്ടിലെ ബാലന്‍സിനെ അടിസ്ഥാനമാക്കി ബാങ്കുകള്‍ ലോക്കറിന് 15-30 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. മൂന്ന് മാസത്തെ ശരാശരി ബാലന്‍സ കണക്കാക്കിയാണ്് ഈ ആനുകൂല്യം നല്‍കുക.
2. പ്രൊമോഷണല്‍ ഓഫറുകള്‍
ചില ബാങ്കുകള്‍ അവയുമായി അസോസിയേറ്റ് ചെയ്തിട്ടുള്ള റെസ്റ്റൊറന്റുകള്‍/ഷോപ്പുകള്‍ എന്നിവയില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക ഡിസ്കൗണ്ടുകള്‍ നല്‍കുന്നുണ്ട്. അക്കൗണ്ടിലെ ബാലന്‍സ് അനുസരിച്ച് ഓഫറുകളും കൂടും.
3. ഇന്‍ഷുറന്‍സ്
ചില ബാങ്കുകള്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസിയോ ആക്സിഡന്റ് കവറോടുകൂടിയ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയോ നല്‍കുന്നുണ്ട്.
4. അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡ്
അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിദേശത്ത് ഷോപ്പിംഗ് നടത്താനും എ.റ്റി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിയും. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കുകള്‍ സൗജന്യമായി അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡ് നല്‍കുന്നുണ്ട്.
5. കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍
കുടുംബത്തിലെ ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ചില പ്രത്യേക സൗകര്യങ്ങള്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്. കുടുംബാംഗങ്ങളുടെ ഡിപ്പോസിറ്റുകള്‍ ഒന്നിച്ച് ചേര്‍ക്കാനുള്ള സൗകര്യമാണ് ഇതിലൊന്ന്.
6. സ്വീപ്പ് ഫെസിലിറ്റി
സ്വീപ്പ് ഫെസിലിറ്റി സംവിധാനം അനുസരിച്ച് ഒരു പരിധി കഴിഞ്ഞുള്ള തുക ഫിക്സഡ് ഡിപ്പോസിറ്റിലേക്ക് മാറ്റാന്‍ കഴിയും. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ബാങ്ക് ഈ തുക സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications