ഓഹരിയില്‍ നിക്ഷേപിക്കാന്‍ ഓഹരി ബ്രോക്കറില്ലാതെ പറ്റില്ല. നിക്ഷേപകര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നേരിട്ട് ഇടപാടുകള്‍ നടത്താന്‍ അനുവാദമില്ല. അതിനു സെബി രജിസ്ട്രേഷന് ഉള്ള ബ്രോക്കര്‍മാര്‍ക്ക് മാത്രമേ സാധിക്കൂ. ഈ ബ്രോക്കര്‍മാര്‍ വഴി മാത്രമേ ഓഹരി വാങ്ങാനും വില്‍ക്കാനും സാധിക്കുകയുള്ളൂ. കേരളത്തില്‍ അനേകം ബ്രോക്കര്‍മാരുടെ സ്ഥാപനങ്ങള്‍ ഉണ്ട്. ഏതെങ്കിലും ബ്രോക്കറുടെ കീഴില്‍ അക്കൗണ്ട് തുറന്ന് ആ ബ്രോക്കര്‍ വഴിയാണ് ഓഹരി വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത്. അതിനാല്‍ മികച്ച സേവനം നല്കുന്ന ബ്രോക്കറെ ആണ് തിരഞ്ഞെടുക്കേണ്ടത്.

ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനുള്ള ചാര്‍ജ് ഓരോ ബ്രോക്കര്‍ക്കും വ്യത്യാസപ്പെട്ടിരിക്കും. ഇത് കൂടാതെ ഓഹരി വാങ്ങുമ്പോഴും വില്ക്കുമ്പോഴും ബ്രോക്കര്‍ക്ക് കമ്മീഷന് നല്‍കേണ്ടതുണ്ട്. ഇത് ബ്രോക്കറേജ് എന്നാണ് അറിയപ്പെടുന്നത്. ഒരു നിശ്ചിത തുകയ്ക്ക് തുടക്കത്തില്‍ ഓഹരി വാങ്ങിയാല്‍ ചില ബ്രോക്കര്‍മാര്‍ അക്കൗണ്ട് തുറക്കുന്നതിനുള്ള ഫീസ് ഈടാക്കാറില്ല. ഇതും ഓരോ ബ്രോക്കര്‍ക്കും വ്യത്യസ്തമായിരിക്കും.
ഡീമാറ്റ് അക്കൗണ്ടിനു വാര്‍ഷിക ചാര്‍ജും നല്‍കേണ്ടതുണ്ട്. ബ്രോക്കറെ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ഇത്തരം ചാര്‍ജുകള്‍ അന്വേഷിച്ചു മനസിലാക്കണം. വിവിധ ബ്രോക്കര്‍മാരുടെ ചാര്‍ജ് താരതമ്യം ചെയ്തു നോക്കണം. അതിനുശേഷം ഈ ബ്രോക്കര്‍മാരുടെ കീഴില്‍ ട്രേഡ് ചെയ്യുന്ന ആളുകളുമായി സംസാരിച്ചു കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കണം. ബ്രോക്കറുടെ വിശ്വാസ്യത, സേവനനിലവാരം, കൃത്യമായ ചാര്‍ജുകള്‍ തന്നെയാണോ ഈടാക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ മനസിലാക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
