ഇന്ഷൂറന്സില്ലാത്തവര് ഇന്ന് ചുരുക്കമാണ്. ജീവിതത്തില്‍ പല ചിലവുകളും അപ്രതീക്ഷിതമായിരിക്കും. ഇത് നേരിടാന്‍ ഇന്‍ഷൂറന്‍സ് ആവശ്യമാണ്.
ഇപ്പോള്‍ പല ഇന്‍ഷുറന്‍സ് പോളിസികളും ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ലഭൃമാണ്. ഏതെങ്കിലും തരത്തിലുള്ള പോളിസികള്‍ എടുക്കുന്നതിനു മുന്‍പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ലളിതമായ ചില കാരൃങ്ങള്‍.
എത്ര കവറേജ്
എത്ര രൂപയുടെ പരിരക്ഷയാണ് ആവശ്യം എന്ന് പരിശോധിക്കണം. കവറേജ് കൂടുംതോറും പ്രീമിയം കൂടും എന്ന് മറക്കരുത്. ആവശ്യമായ സംരക്ഷണം നിങ്ങള്‍ക്ക് ആവശ്യമുളള സമയത്ത് ആവശ്യമുളള പ്രീമിയം വേണം തിരഞ്ഞെടുക്കാന്‍. എളുപ്പത്തില്‍ അടച്ചു പോകാന്‍ കഴിയുമോ എന്ന് പ്രതേൃകം ശ്രദ്ധിക്കണം.ഏത് പ്രീമിയം എടുക്കണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഇതില്‍ വളരെ ശ്രദ്ധാപൂര്‍വ്വമാകണം ചേരുന്നതും ഒഴിവാക്കുന്നതും.
ആനുകൂല്യങ്ങള്‍
ഇപ്പോള്‍ വിപണിയില്‍ ധാരാളം ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉണ്ട്. അതുകൊണ്ടുതന്നെ മത്സരത്തില്‍ മുന്നിലെത്താന്‍ പല കമ്പനികളും മികച്ച ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവ പരമാവധി ഉപയോഗപ്പെടുത്താം.
പോളിസി റിവ്യൂ
നിങ്ങള്‍ പോളിസി വാങ്ങുന്നതിനു മുന്‍പ് റിവ്യു പരിശോധിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ ഇന്‍ഷുറന്‍സിനെ താരതമ്യം ചെയ്യാന്‍ ഇപ്പോള്‍ പല പോര്‍ട്ടലുകള്‍ ഉണ്ട്.ഓണ്‍ലൈനായി റിവ്യൂ നടത്തി പോളിസി തിരഞ്ഞെടുക്കാം.
കടലാസ് പണം വേണോ
ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോലെയുള്ള ഇന്‍ഷൂറന്‍സുകള്‍ക്ക് കാഷ്ലെസ് രീതിയാണ് നല്ലത്.പെട്ടെന്ന് ആവശ്യം വരുമ്പോള്‍ കാര്‍ഡ് രൂപത്തിലോ മറ്റോ ഉപയോഗിക്കാന്‍ കഴിയുന്നതാണ് അഭികാമ്യം.
ഫ്രീ ലുക്ക് ഇന്‍ പിരീഡ്
നിശ്ചിത കാലയളവില്‍ മാത്രമേ നമുക്ക് നമ്മുടെ ഇന്‍ഷുറന്‍സ് തുക തിരികെ കിട്ടുകയുള്ളു. ഈ നിശ്ചിത കാലയളവില്‍ നമ്മുടെ പോളിസി ആവശ്യത്തിന് അനുയോജ്യമാണോ എന്ന് പരിശോധിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications