ബാങ്ക് എടിഎമ്മില്‍ പൈസ നിക്ഷേപിക്കുന്നതെങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം നിക്ഷേപിക്കാന്‍ കഴിയുന്ന മെഷീനുകളാണ് കാഷ് ഡിപ്പോസിറ്റിംഗ് മഷീനുകള്‍. ഈ മഷീനുകള്‍ വഴി വളരെ എളുപ്പത്തില്‍ പണം അക്കൗണ്ടില്‍ നിക്ഷേപിക്കാനാവും.

 

ബാങ്കില്‍ പോയി ക്യൂ നിന്ന് പണമിടുന്നതിനേക്കാള്‍ എളുപ്പത്തില്‍ കാഷ് ഡിപ്പോസിറ്റിംഗ് മഷീനുകളില്‍ കാര്യം സാധിക്കാന്‍ കഴിയും. 49,900/- രൂപ വരെ ഒരിടപാടില്‍ ഡിപ്പോസിറ്റ് ചെയ്യാം.കാഷ് ഡിപ്പോസിറ്റിംഗ് മഷീനുകള്‍ 1000,500,100 എന്നീ ഡീനോമിനേഷനുകളിലുള്ള കറന്‍സി നോട്ടുകളാണ് സ്വീകരിക്കുകയുള്ളൂ. ഒരു ഇടപാടില്‍ 200 കറന്‍സി നോട്ടുകള്‍ വരെ നിക്ഷേപിക്കാം.

 

എല്ലാ മഷീനുകളും ഒരേപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതെളുപ്പത്തില്‍ മനസിലാക്കാന്‍ എസ് ബി ഐ കാഷ് ഡിപ്പോസിറ്റിംഗ് മഷീന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നു നോക്കാം.

ബാങ്ക് എടിഎമ്മില്‍ പൈസ നിക്ഷേപിക്കുന്നതെങ്ങനെ

എസ് ബി ഐ എടിഎമ്മില്‍ പണം നിക്ഷേപിക്കുന്നതെങ്ങനെ

1. എസ്ബിഐ കാര്‍ഡ് മഷീനില്‍ സൈ്വപ് ചെയ്യുക
2. നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക
3. പിന്‍ നമ്പര്‍ കൊടുക്കുക
4. ഡിപോസിറ്റ്,കാഷ്,ഡിപോസിറ്റ് തിരഞ്ഞെടുക്കുക
5. കണ്‍ഫേം ചെയ്യുക
6. അക്കൗണ്ട് തിരഞ്ഞെടുക്കുക
7. പണം മഷീനില്‍ നിക്ഷേപിക്കുക
8. എന്റര്‍ ക്ലിക്ക് ചെയ്യുക
9. കാഷ് നിര്‍ണയിക്കാന്‍ മഷീന്‍ സമയമെടുക്കാം
10. സംഖ്യകള്‍ ഡിസ്‌പ്ലെ ചെയ്യും
11. കൂടുതല്‍ പണം നിക്ഷേപിക്കണമെങ്കില്‍ ആഡ് മോര്‍ ഓപ്ഷന്‍ എടുക്കുക
12. പണം ഇടുക
13. കണ്‍ഫേം ചെയ്യുക

നിങ്ങള്‍ പണം നിക്ഷേപിക്കുമ്പോള്‍ പിന്‍ ഇടക്കിടക്ക് മാറ്റാന്‍ ശ്രദ്ധിക്കണം. അക്കൗണ്ടിലെ ബാലന്‍സും പരിശോധിക്കാം. എപ്പോഴും ലഭിക്കുന്ന മിനി സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ച് ഇടപാടുകള്‍ മനസിലാക്കുക.
കള്ള നോട്ടുകള്‍ തിരിച്ചറിയാന്‍ കാഷ് ഡിപ്പോസിറ്റിംഗ് മഷീനുകള്‍ക്ക് സാധിക്കും. കീറിയ,ചീത്തയായ നോട്ടുകള്‍ മഷീന്‍ സ്വീകരിക്കില്ല.

എന്തിന് എടിഎമ്മിലൂടെ പണം നിക്ഷേപിക്കണം

എടിഎമ്മിലൂടെ പണം നിക്ഷേപിക്കണമെന്നു പറയാന്‍ ഏറെ കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് സമയലാഭം തന്നെയാണ്.അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാലുടനെ അത് സംബന്ധിച്ച സന്ദേശം ലഭിക്കും.

പേരിനു നേരെ കണ്‍ഫേം എന്ന് ക്ലിക്ക് ചയ്ത ശേഷം മാത്രമേ നിക്ഷേപം നടക്കുകയുള്ളൂ അതുകൊണ്ട് ബാങ്കില്‍ പോയി പണമടയ്ക്കുന്ന അത്രയും സുരക്ഷിതമാണ് കാഷ് ഡിപ്പോസിറ്റിംഗ് മഷീനുകള്‍ വഴി അടയ്ക്കുന്നതും.

മികച്ച പലിശ നല്‍കുന്ന 9 സ്ഥിരനിക്ഷേപങ്ങള്‍മികച്ച പലിശ നല്‍കുന്ന 9 സ്ഥിരനിക്ഷേപങ്ങള്‍

English summary

How To Deposit Cash In A Bank ATM?

There is also no money that is charged and it saves you the time to deposit across the cash counter in a bank.
Story first published: Thursday, May 5, 2016, 16:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X