ഓണ്‍ലൈന്‍ പെയ്മെന്റുകള്‍ പോലെ ഇ-കൊമേഴ്സ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന വെര്‍ച്ച്വല്‍ കാര്‍ഡുകളാണ് ഇലക്ട്രോണിക് പ്രീപെയ്ഡ് കാര്ഡുകള്്. അക്കൗണ്ട് വിവരങ്ങള്‍ കൂടാതെ സുരക്ഷിതമായും എളുപ്പത്തിലും ഇടപാടുകള്‍ നടത്താന്‍ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത.
നെറ്റ് ബാങ്കിംഗിലൂടെ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വെര്‍ച്ച്വല്‍ കാര്‍ഡുകള്‍ ജനറേറ്റ് ചെയ്യാവുന്നതാണ്.

വെര്‍ച്ച്വല്‍ കാര്‍ഡുകള്‍ നല്കുന്ന ബാങ്കുകള്‍
1. എസ്ബിഐ
2. കൊഡാക് നെറ്റ്
3. ആക്സിസ് ബാങ്ക്
4. ഐസിഐസിഐ വിസിസി
5. എച്ച്ഡിഎഫ്സി നെറ്റ്സേഫ്
വെര്‍ച്ച്വല്‍ കാര്‍ഡുകളെപ്പറ്റി അറിയാന്‍ 7 കാര്യങ്ങള്‍
1. വെര്‍ച്ച്വല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ്,നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ നല്‍കേണ്ടതില്ല.
2. 24-48 മണിക്കൂറിനുള്ളില്‍ ഇടപാട് നടത്താനേ വെര്‍ച്ച്വല്‍ കാര്‍ഡിന് പ്രാബല്യമുള്ളൂ. കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ ആ സമയത്തിനു ശേഷം ക്യാന്സലാവുന്നതാണ്. അതുകൊണ്ടുതന്നെ വെര്‍ച്ച്വല്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കുറവാണ്.
3. ആധികാരികമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വെര്‍ച്ച്വല്‍ കാര്‍ഡുകള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ.
4. വെര്‍ച്ച്വല്‍ കാര്‍ഡില്‍ ഉപയോഗിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 100 രൂപയും ഏറ്റവും ഉയര്‍ന്ന തുക 50, 000രൂപയുമാണ്.
5. ഒരിക്കല്‍ ഒരു ഇടപാടു മാത്രമേ വെര്‍ച്ച്വല്‍ കാര്‍ഡ് വഴി നടത്താനാവൂ. ബാക്കി തുക കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക ്ക്രഡിറ്റാവുന്നതാണ്.
6. ഇടപാട് നടത്തുമ്പോള്‍ ഇന്ത്യന്‍ രൂപയില്‍ ഓണ്‍ലൈനായി പണമടക്കാന്‍ ശ്രദ്ധിക്കണം. വിസകാര്‍ഡും മാസ്റ്റര്‍കാര്‍ഡും സ്വീകരിക്കുന്ന സൈറ്റുകളില്‍ മാത്രമേ വെര്‍ച്ച്വല്‍ കാര്‍ഡ് ഉപയോഗിക്കാനാവൂ.
7. വെര്‍ച്ച്വല്‍ കാര്‍ഡിനു അപേക്ഷിക്കുമ്പോള്‍ തന്നെ അക്കൗണ്ടില്‍ തുക മാര്‍ക്ക് ചെയ്യപ്പെടും. പക്ഷേ ഇടപാടിനു ശേഷം മാത്രമേ പണം കുറയുകയുള്ളൂ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications