സൗജന്യമായി ബാങ്കിങ് സേവന തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കുന്നവയാണ് ബാങ്കിങ് ഓംബുഡ്സ്മാന് എന്ന സംവിധാനം. 1949ലെ ബാങ്കിങ് റെഗുലേഷന് നിയമത്തിലെ 35 എ വകുപ്പു പ്രകാരം 1995ല്‍ നിലവില്‍ വന്ന സംവിധാനമാണ് ബാങ്കിങ് ഓംബുഡ്സ്മാന്. ബാങ്കുകളുടെ സേവനങ്ങള്‍ സംബന്ധിച്ച് ഉപഭോക്താവിനുള്ള പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമുള്ള സംവിധാനമാണിത്. ബാങ്കിങ് ഓംബുഡ്സ്മാന്റെ നിയമനം നടത്തുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേരിട്ടാണ്.
ബാങ്കിങ് ഓംബുഡ്സ്മാന് പരിഗണിക്കുന്ന പരാതികള്‍
കാലതാമസത്തിന്
ബാങ്ക് സമയത്തിന് സേവനങ്ങള്‍ ചെയ്തുതന്നില്ലെങ്കില്‍ പരാതി നല്‍കാം.ചെക്ക്, ബില്ല്, ഡ്രാഫ്റ്റ് എന്നിവ മാറി നല്കാതിരിക്കലും കാലതാമസവുമെല്ലാം ബാങ്കിങ് ഓംബുഡ്സ്മാന് പരിഗണിക്കും.
നിക്ഷേപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍
വ്യക്തമായ കാരണമില്ലാതെ നിക്ഷേപം സ്വീകരിക്കാതിരിക്കുക, അധിക കമ്മിഷന് ഈടാക്കുക എന്നീ സാഹചര്യങ്ങളില്‍ പരാത് നല്‍കാം.
ബാങ്കിന്റെ വിമുഖത
വായ്പയോ, അഡ്വാന്‍സോ അല്ലാത്ത ഏതെങ്കിലും ഉറപ്പുനല്‍കപ്പെട്ട ബാങ്കിങ് സേവനം നല്‍കുന്നതിലെ വീഴ്ച
ബാങ്കിന്റെ പ്രവര്‍ത്തന സമയത്ത് ഏതെങ്കിലും സേവനം നല്കാതിരിക്കല്.
റിസര്‍വ് ബാങ്കിനെ അവഗണിച്ചാല്‍
റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയും റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം നിക്ഷേപത്തിന് ഉറപ്പു നല്കപ്പെട്ട പലിശ നിഷേധിക്കല്‍
അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍
എന്‍.ആര്.ഐ അക്കൗണ്ടുകള്‍ കൃത്യമായി പരിപാലിക്കുന്നതിലെ വീഴ്ച,അക്കൗണ്ട് തുടങ്ങാനുള്ള അപേക്ഷ കൃത്യമായ കാരണമില്ലാതെ നിഷേധിക്കല്‍, മുന്നറിയിപ്പില്ലാതെ ഉപഭോക്താവിനുമേല്‍ നിരക്ക് ചുമത്തുക എന്നിവയെല്ലാം പരാതി നല്‍കാനുള്ള കാരണങ്ങളാണ്.
അക്കൗണ്ട് ക്ലോസ് ചെയ്യുമ്പെള്
വ്യക്തമായ കാരണമോ, മുന്‍കൂര്‍ നോട്ടീസോ ഇല്ലാതെ അക്കൗണ്ട് നിര്‍ത്തലാക്കല്‍,
അക്കൗണ്ട് അവസാനിപ്പിക്കാനുള്ള അപേക്ഷ നിരസിക്കുകയോ, കാലതാമസം വരുത്തുകയോ ചെയ്യല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി കൊടുക്കാന്‍ മടിക്കേണ്ട.
വായ്പയില്‍ വീഴ്ച
വായ്പയ്ക്കുള്ള അപേക്ഷ നിശ്ചിത സമയത്തിനകം പരിഗണിക്കാതിരിക്കല്‍, വ്യക്തമായ കാരണം കൂടാതെയുള്ള വായ്പാ നിഷേധം
,വായ്പയ്ക്ക് ആര്.ബി.ഐ നിര്‍ദേശത്തിനു വിരുദ്ധമായി പലിശ ഈടാക്കല്‍ എന്നിവ ഉണ്ടായാല്‍ പരാതി നല്‍കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications