സ്വന്തമായൊരു സംരംഭം തുടങ്ങുമ്പോള്‍ അതിന്റെ വിജയ സാധ്യത സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മയെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്. നിങ്ങള്‍ അതിനെ എങ്ങനെ ബ്രാന്‍ഡ് ചെയ്യുന്നു എന്നതും മുഖ്യമാണ്.
ജനങ്ങള്‍ക്കിടയില്‍ വേരുറപ്പിക്കാന്‍ തക്ക പേരും ഐഡന്റിറ്റിയും നിങ്ങളുടെ ഉല്‍പ്പന്നത്തിന് നല്‍കണം. സാധനങ്ങള്‍ വിപണിയിലെത്തിക്കുമ്പോള്‍ മറ്റ് കമ്പനികളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് വേറിട്ട് നില്ക്കാന് തക്ക വണ്ണം അതിനെ പ്രാപ്തമാക്കണം.
ഇതാ ചില ബ്രാന്‍ഡിംഗ് പൊടിക്കൈകള്‍
1. ആകര്‍ഷകമായ പേരും ലോഗോയും ടാഗ് ലൈനും
നിങ്ങളുടെ സംരഭത്തിന്റെ പേരും ലോഗോയും തെരഞ്ഞെടുക്കുന്നത് ശ്രദ്ധയോടെ വേണം. ഉല്പ്പന്നമായാലും സേവനമായാലും അത് കൃത്യമായി വിശദമാക്കുന്നതാകണം പേരും ലോഗോയും. ഉപഭോക്താവുമായി പെട്ടെന്ന് കണക്റ്റ് ചെയ്യാനും കഴിയണം. സംരംഭത്തിന്റെ ഏറ്റവും പ്രധാന ഘടകം വിശദമാക്കുന്ന ടാഗ്ലൈനും അത്യാവശ്യമാണ്.
2. കസ്റ്റമറെ അറിയാം
ഈ സംരഭത്തിന്റെ ഉപഭോക്താവ് ആരാണെന്ന് ആദ്യം മനസിലാക്കണം. നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ ഉപയോഗിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന രീതിയില്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഉപയോഗിക്കണം. അവരെ കേന്ദ്രീകരിച്ചായിരിക്കണം പ്രവര്‍ത്തനങ്ങള്‍.
3. നല്ല ഇമേജുണ്ടാക്കാം
ഒരു പുതിയ സംരംഭത്തെക്കുറിച്ച് തുടക്കത്തിലുണ്ടാകുന്ന അഭിപ്രായം വളരെ പ്രധാനമാണ്. അതുകൊണ്ട് ആദ്യം മുതല്‍തന്നെ മികച്ച അഭിപ്രായം നേടാനും അത് നിലനിര്‍ത്താനും ശ്രദ്ധിക്കുക.
4. നല്ല ബന്ധങ്ങള്‍
കസ്റ്റമറുമായി കാത്തുസൂക്ഷിക്കേണ്ട ബന്ധം ദീര്‍ഘകാലത്തേക്കാണ് എന്നോര്‍ക്കുക. അത് നിലനിര്‍ത്താന്‍ സഹായിക്കുന്ന വിധത്തിലുള്ള മാര്‍ക്കറ്റിംഗ് കാംപെയ്നാണ് ഉപയോഗിക്കേണ്ടത്.
5. ആവശ്യക്കാരെ സ്വാധീനിക്കാം
പല സന്ദര്‍ഭങ്ങളിലും സര്‍വേ റിപ്പോര്‍ട്ടുകളോ മാര്‍ക്കറ്റിംഗ് പഠനങ്ങളോ അല്ല ഉപഭോക്താക്കളുമായി കണക്റ്റ് ചെയ്യാന്‍ സഹായിക്കുന്നത്. അവരുടെ മനസിനെ സ്പര്‍ശിക്കാന്‍ കഴിയുന്നതായിരിക്കണം നിങ്ങളുടെ ബ്രാന്‍ഡിംഗ് രീതികള്‍. ഇത്തരം ഇമോഷണല്‍ കണക്റ്റ് ആണ് ബ്രാന്‍ഡിംഗില്‍ ഏറ്റവും ഫലപ്രദം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
