ആദായനികുതി റിട്ടേണുകളുടെ സമര്‍പ്പണത്തിന്റെ സമയമാണ് വരുന്ന മാസങ്ങള്‍. 2015-16 സാമ്പത്തിക വര്‍ഷത്തെ ആദായനികുതിയുടെ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2016 ജൂലൈ 31 ആണ്.
നികുതി ശരിയായ രീതിയില്‍ നല്‍കിയില്ലെങ്കില്‍ ഇന്‍കം ടാക്സ് നോട്ടീസ് നിങ്ങളെ തേടിവരാന്‍ സാധ്യതയുണ്ട്.
ഫോമുകള്‍ തെറ്റിച്ചാല്‍
നികുതിവിധേയമായ വരുമാനം ഉണ്ടെങ്കിലും പല നികുതിദായകരും ഫോം 15 ജി, എച്ച് എന്നിവ തെറ്റായി സമര്‍പ്പിച്ച് സ്രോതസ്സിലുള്ള നികുതി ഒഴിവാക്കുന്നുണ്ട്. നികുതിക്ക് വിധേയമായ വരുമാനം ഉള്ള ഒരു നികുതിദായകനും ഫോം 15 ജി, എച്ച് എന്നിവ സമര്‍പ്പിക്കരുത്.
വിദേശത്തെ വരുമാനം
വിദേശത്ത് സ്വത്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിലും അവയില്‍നിന്ന് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും രണ്ടും ആദായനികുതി റിട്ടേണുകളില്‍ കാണിക്കണം.ഇത് മറച്ചുവെച്ചാല്‍ ബ്ലാക്ക് മണി ആക്ടിന്റെ പരിധിയില്‍ വന്ന് 10 ലക്ഷം രൂപ വരെ പിഴ ചുമത്താനിടയുണ്ട്.
സ്രോതസ്സില്‍ നികുതി പിടിക്കാതിരിക്കുക
ഇന്ത്യയില്‍ സ്ഥിരതാമസക്കാരായവരുടെ പക്കല്‍നിന്ന് 50 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്തു വാങ്ങുകയും അതേസമയം സ്രോതസ്സില്‍ തുകയുടെ ഒരു ശതമാനം നികുതി പിടിച്ച് അടക്കാതിരിക്കുകയും ചെയ്താല്‍ ആദായനികുതി ഓഫിസില്‍നിന്ന് നോട്ടീസ് ലഭിക്കുകയും ലക്ഷം രൂപ വരെ പിഴ ചിലപ്പോള്‍ അടക്കേണ്ടി വരുകയും ചെയ്യും.
പലിശയില്‍നിന്നുള്ള വരുമാനം
നിരവധി നികുതിദായകര്‍ സ്ഥിര നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന പലിശക്ക് 10,000 രൂപയുടെ കിഴിവ് ലഭിക്കും എന്ന ധാരണയില്‍ തെറ്റായി റിട്ടേണ്‍ ഫയല്‍ ചെയ്യാറുണ്ട്. ആദായനികുതി നിയമത്തിലെ 80 ടി.ടി.എ വകുപ്പനുസരിച്ച് സേവിങ്സ് ബാങ്കില്‍നിന്ന് ലഭിക്കുന്ന പലിശക്ക് 10,000 രൂപ വരെ കിഴിവ് ലഭിക്കും. എന്നാല്‍, സ്ഥിര നിക്ഷേപങ്ങളുടെ പലിശക്ക് ഒരു കിഴിവും ലഭിക്കുന്നതല്ല.
മൊത്തവരുമാനം നോക്കണം
മൊത്ത വരുമാനം പരിധിയേക്കാള്‍ കൂടുതലാണെങ്കില്‍ നികുതി അടക്കേണ്ടി വന്നില്ലെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
