മൊബൈല്‍ നമ്പര്‍ ബാങ്കില്‍ ലിങ്ക് ചെയ്യുന്നത് എന്തിനാണെന്നറിയാമോ ? പലപ്പോഴും ബാങ്ക് യൂസേര്‍സിന്റെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടാറുണ്ട്.
മൊബൈല്‍ നമ്പര്‍ ബാങ്കുമായി ലിങ്ക് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മെച്ചങ്ങളിതാ
1. ഒടിപി
ബസ്ടിക്കറ്റ് ബുക്കിംഗ്,സിനിമാ ടിക്കറ്റ് ബുക്കിംഗ് എന്നിവ പോലെ ഏതൊരു പണമിടപാട് നടത്തുമ്പോഴും എസ്എംഎസ് പോലെ നമുക്ക് ഒടിപി കോഡ് അഥവാ വണ്‍ ടൈം പാസ് വേര്‍ഡ് ലഭിക്കാറുണ്ട്.തെറ്റുകളൊന്നുമില്ലാതെ ഇടപാടുകള്‍ നടക്കാന്‍ സഹായിക്കുമിത്.
2. എസ്എംഎസ് അലര്‍ട്
അക്കൗണ്ടില്‍ പണം വന്നാലും പണം നഷ്ടമായാലും
ബാങ്ക് നിങ്ങളുടെ എല്ലാ വിവരങ്ങളും അപ്ഡേറ്റു ചെയ്യും കൂടാതെ ബാലന്‍സും ഒരോ പേയ്മെന്റും സന്ദേശങ്ങളായി കൃത്യമായി അറിയിക്കും
3. മാറ്റങ്ങള്‍ വരുത്താം
എല്ലാ അംഗീകൃത സൈറ്റുകളിലും നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കൊടുക്കുയാണെങ്കില്‍ അതില്‍ എന്തു മാറ്റം വേണമെങ്കിലും നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയും. ഉദാഹരണത്തിന് ആധാര്‍ കാര്‍ഡിലെ അഡ്രസ് മാറ്റണമെങ്കില്‍ ഒടിപി വഴി നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയും.
4. ഡെബിറ്റ് കാര്‍ഡ് പോയാല്‍
ഡെബിറ്റ് കാര്‍ഡ് നഷ്ടമായാല്‍ അതില്‍ നിന്ന് നെറ്റ് ബാങ്കിംങിന്റെ പാസ് വേര്‍ഡ് നഷ്ടമാവാനുള്ള സാധ്യത കൂടുതലാണ് ആയതിനാല്‍ നിങ്ങള്‍ മോബൈല്‍ നമ്പര്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതില്‍ എന്തു മാറ്റംവരുത്തിയാലും മെസേജ് അലേര്‍ട്ട് ഉണ്ടാവും. അപ്പോള്‍ ഉടന്‍ തന്നെ നിങ്ങളുടെ കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ കഴിയും.
5. ലോണടക്കാന്‍ ഓര്‍മ്മിപ്പിക്കും
നിങ്ങള്‍ക്ക് ബാങ്ക് ലോണുണ്ടോ എങ്കില്‍ തിരിച്ചടവ് തീയതിയ്ക്ക് നിങ്ങള്‍ക്ക് അതിന്റെ മെസേജ് അലേര്‍ട്ട് കൃത്യമായി വരും.നിലവിലെ ബാലന്‍സും അറിയാന്‍ കഴിയും
6. കാര്‍ഡ് ഉപയോഗം ട്രാക്ക് ചെയ്യും
ഏത് പണമിടപാട് നടന്നാലും അതായത് ഷോപ്പിങ് സമയത്ത് ഡെബിറ്റ് കാര്‍ഡ് യൂസ് ചെയ്താലും എടിഎമ്മില്‍ നിന്ന് പണം എടുത്താലും നിങ്ങളുടെ മൊബൈലില്‍ മെസേജുകള്‍ വരുന്നു.
7. മിസ്കോള് സേവനങ്ങള്‍
പല ബാങ്കുകളും അവരുടെ ടോള്‍ ഫ്രീ നമ്പറിലേക്ക് മിസ്കോള് നല്കിയാല് പല സേവനങ്ങളും നല്‍കുന്നുണ്ട്. ഇത് ലഭിക്കണമെങ്കില്‍ ബാങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കണം.
8. മൊബൈല്‍ നമ്പര്‍ മാറ്റിയാല്‍
ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറ്റുകയാണെങ്കില്‍ നിങ്ങള്‍ അത് തീര്‍ച്ചയായും ബാങ്കിനെ അറിയിച്ചിരിക്കണം ഇല്ലെങ്കില്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പഴയ നമ്പറിലേക്കാവും അയക്കുക അപ്പോള്‍ നിങ്ങള്‍ക്ക് ബാങ്കുമായുള്ള പ്രധാനപ്പെട്ട അറിയിപ്പുകള് നഷ്ടമായേക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
