വരവ് ചെലവ് കണക്കെഴുത്താണ് ബജറ്റെന്ന് തെറ്റിദ്ധരിക്കുന്നവരുമുണ്ട്. കണക്കെഴുത്ത് ഒരു ഭാഗം മാത്രമാണ്. ചെലവ് നിയന്ത്രിക്കാനും ആശങ്കയില്ലാതെ ജീവിക്കാനും അനിവാര്യമായ കുടുംബ ബജറ്റ് തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
പട്ടിക തയ്യാറാക്കാം
വരവുകളുടെയും ചെലവുകളുടെയും വിശദമായ പട്ടിക തയാറാക്കുക. പ്രതിമാസം ഏതെല്ലാം ഇനത്തില്‍ പണം കൈയിലേക്ക് വരുന്നുണ്ട്? അതാണ് വരുമാനം. അതുപോലെ മാസം തോറും ഏതെല്ലാം ഇനത്തില്‍ പണം ചെലവിടേണ്ടി വരുമെന്ന് എഴുതി ഓരോ വിഭാഗത്തിന്റെ കീഴിലാക്കുക. ഉദാഹരണത്തിന് വീട്ടുചെലവ്, വായ്പകളുടെ തിരിച്ചടവ്, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, യാത്രാ ചെലവ്, വസ്ത്രം, സംഭാവന, സമ്മാനങ്ങള്‍ തുടങ്ങിയവയെല്ലാം ചെലവ് വിഭാഗത്തിലെഴുതുക.
അനാവശ്യങ്ങള്‍ അറിയാം
വരവും ചെലവും വിശകലനം ചെയ്യുക. ഉദാഹരണത്തിന് വസ്ത്രത്തിനും വിനോദത്തിനും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനുമൊക്കെ വലിയ തുക ചെലവിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുക.
വരവും ചിലവും കൂട്ടിമുട്ടിക്കാം
വരവും ചെലവും കൂട്ടിമുട്ടിക്കാനുള്ള വഴികള്‍ ആലോചിക്കുക. അനാവശ്യമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ചെലവുകളെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുക. വലിയ നേട്ടമൊന്നും വാഗ്ദാനം ചെയ്യാത്ത ഇന്‍ഷുറന്‍സ് പോളിസി പോലുള്ളവ തുടരണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കുക.
ബജറ്റ് എഴുതാം
ഇത്രയും ചെയ്തു കഴിഞ്ഞാല്‍ പ്രതിമാസ ബജറ്റ് എഴുതി തയാറാക്കാം. വരവ് ഏതെല്ലാം ഇനത്തില്‍ എന്നെഴുതി പൂരിപ്പിക്കുക. ചെലവുകള്‍, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച മാര്‍ഗങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതുക . ഇതോടെ ഓരോ കാര്യത്തിനും പരമാവധി എത്ര തുക വിനിയോഗിക്കാമെന്ന കാര്യത്തില്‍ വ്യക്തതയായി. മാത്രമല്ല മാസാവസാനം കൈയില്‍ എന്ത് കാണുമെന്നതിനെ കുറിച്ചും വ്യക്തതയുണ്ട്.
കുട്ടികളെ കൂട്ടാം
കുട്ടികളെ കൂടി ഈ പ്രക്രിയയില്‍ പങ്കാളിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പണം വരുന്ന വഴിയുടെ ബുദ്ധിമുട്ടുകളും വിവേകമില്ലാതെ അത് ചെലവിട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളും കുട്ടികളെ അറിയിക്കാന്‍ ഇതാണ് മികച്ച വഴി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications