
ഇന്ത്യയിലെ പല നഗരങ്ങളിലും വാഹനങ്ങള്‍ക്ക് പലതരം വിലയാണ്.വിതരണച്ചിലവും റോഡ് ടാക്സുമാണ് ഈ വില വിത്യാസത്തിന് പ്രധാന കാരണങ്ങള്‍.
പുതിയ കാറിന്റെ വിലയില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെയാണെന്നറിയൂ.
എക്സ്ഷോറൂം വില
കാറിന്റെ റീറ്റെയ്ല്‍ വില്‍പ്പന വിലയാണിത്. ബാങ്കുകള്‍ സാധാരണയായി വായ്പ നല്‍കുന്നത് എക്സ്ഷോറൂം വിലയെ ആധാരമാക്കിയാണെങ്കിലും ചില ബാങ്കുകള്‍ ഓണ്‍റോഡ് വില കണക്കാക്കിയും വായ്പ അനുവദിക്കുന്നുണ്ട്. ഈ വില ഓരോ വിപണിയിലേക്കും വേണ്ടി കാര്‍ നിര്‍മാതാവാണ് തീരുമാനിക്കുന്നത്. സ്പെഷല്‍ ഓഫറുകള്‍, ഡിസ്കൗണ്ടുകള്‍, കസ്റ്റമര്‍ സ്കീമുകള്‍ തുടങ്ങിയവ ഈ വിലയില്‍ നിന്നാണ് കുറയ്ക്കുന്നത്.
ഓണ്‍ റോഡ് വില
പുതിയ കാര്‍ സ്വന്തമാക്കി റോഡിലൂടെ ഉപയോഗിക്കാന്‍ ഉപഭോക്താവ് നല്‍കേണ്ട വിലയാണ് ഓണ്‍ റോഡ് വില. എക്സ്ഷോറൂം വില, സ്റ്റേറ്റ് രജിസ്ട്രേഷന് ചാര്‍ജുകള്‍, ആയുഷ്കാല റോഡ് ടാക്സ് എന്നിവ കൂട്ടിയതിനുശേഷം ഡിസ്കൗണ്ടുകളോ ഓഫറുകളോ ഉണ്ടെങ്കില്‍ അവ കുറയ്ക്കുന്നതാണ് ഓണ്‍ റോഡ് വില. ആക്സസറീസ്, എക്സ്റ്റന്‍ഡഡ് വാറന്റി കവറേജ്, ഫ്രീ സര്‍വീസ് പായ്ക്കേജ് തുടങ്ങിയവ തെരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ അതും ഓണ്‍ റോഡ് വിലയില്‍ വരും.
രജിസ്ട്രേഷന് ചാര്‍ജുകള്‍
പുതിയ കാര്‍ വാങ്ങി ഉപയോഗിക്കുന്നതിന് രജിസ്ട്രേഷന് നിര്‍ബന്ധമാണ്. പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ആപ്ലിക്കേഷന്‍ ഫയല്‍ ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന തുകയാണിത്. സ്വകാര്യ ആവശ്യത്തിനുള്ള കാറിന്റെ സ്ഥിര രജിസ്ട്രേഷന് 400 രൂപയും താല്‍ക്കാലിക രജിസ്ട്രേഷന് 150 രൂപയുമാണ് ചെലവു വരുന്നത്.
റോഡ് ടാക്സ്
വാഹനം റോഡില്‍ ഓടിക്കണമെങ്കില്‍ റോഡ് ടാക്സ് നല്‍കണം. വാഹനത്തിന്റെ ഇന്‍വോയ്സ് മൂല്യം അധിഷ്ഠിതമാക്കി 15 വര്‍ഷത്തേക്കാണ് റോഡ് ടാക്സ് ചുമത്തുന്നത്. സ്ഥിര രജിസ്ട്രേഷന് വേണ്ടി അപേക്ഷിക്കുമ്പോള്‍ രജിസ്ട്രേഷന് ചാര്‍ജിനൊപ്പം റോഡ് ടാക്സ് കൂടി നല്‍കണം.
റോഡ് ടാക്സ നിരക്ക്
അഞ്ചു ലക്ഷം രൂപയില്‍ താഴെയുള്ള വാഹനത്തിന് ആറ് ശതമാനവും 510 ലക്ഷം രൂപയ്ക്ക് ഇടയിലുള്ള വാഹനത്തിന് എട്ട് ശതമാനവും 1015 ലക്ഷം രൂപയ്ക്ക് ഇടയിലുള്ള വാഹനത്തിന് 10 ശതമാനവും 1520 ലക്ഷം രൂപയ്ക്ക് ഇടയിലുള്ള വാഹനത്തിന് 15 ശതമാനവും 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനത്തിന് 20 ശതമാനവുമാണ് കേരളത്തിലെ റോഡ് ടാക്സ്.
അന്യ സംസ്ഥാന വാഹനങ്ങള്‍
മറ്റു സംസ്ഥാനങ്ങളില്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ കേരളത്തില്‍ റീരജിസ്ട്രേഷന് നടത്തുമ്പോള്‍ വാഹനത്തിന്റെ പഴക്കവും ഇന്‍വോയ്സ് മൂല്യവും കണക്കാക്കിയാണ് റോഡ് ടാക്സ് ചുമത്തുന്നത്.
വാഹന ഇന്‍ഷുറന്‍സ്
അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ വഴിയാത്രക്കാര്‍, പൊതു മുതല്‍ എന്നീ തേര്‍ഡ് പാര്‍ട്ടിക്കും വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്കുള്ള ധനപരമായ സംരക്ഷണമാണ് ഇന്‍ഷുറന്‍സിന്റെ പ്രാഥമിക ലക്ഷ്യം.
ഇന്‍ഷുറന്‍സ് രണ്ട് തരം
തേര്‍ഡ് പാര്‍ട്ടി പോളിസി, കോംപ്രഹന്‍സീവ് എന്നിങ്ങനെ രണ്ട് തരത്തില്‍ വാഹന ഇന്‍ഷുറന്‍സ് എടുക്കാം
കോപ്രഹന്‍സീവ് വ്യാപകം
തേര്‍ഡ് പാര്‍ട്ടി പെഴ്സണല്‍ ഇന്‍ജുറി കവര്‍, പ്രോപ്പര്‍ട്ടി ഡാമേജ് റ്റു തേര്‍ഡ് പാര്‍ട്ടി, മോഷണം അല്ലെങ്കില്‍ സ്വന്തം കാറിന് ഉണ്ടാകുന്ന കേടുപാടുകള്‍ എന്നിവ അടങ്ങിയ കോംപ്രഹന്‍സീവ് ഇന്‍ഷുറന്‍സാണ് പുതിയ കാറുകള്‍ക്ക് സാധാരണയായി എടുക്കുന്നത്.
ഇന്‍ഷുറന്‍സ് നിര്‍ബന്ധം
പുതിയതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളെല്ലാം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കണമെന്നത് നിര്‍ബന്ധമാണ്. വാഹന വായ്പ എടുത്തിട്ടുണ്ടെങ്കില്‍ ഈ ഇന്‍ഷുറന്‍സിന് പുറമേ ബാങ്കിന്റേതായ പ്രത്യേക ഇന്‍ഷുറന്‍സും ചേര്‍ക്കാറുണ്ട്. വിവിധ തരത്തിലും നിരക്കിലുമുള്ള പോളിസികളാണിവ.
ഇന്‍ഷുറന്‍സ് ഡീലറില്‍ നിന്ന്
പുതിയ കാറിന്റെ ഇന്‍ഷുറന്‍സ് പോളിസി ഡീലറില്‍ നിന്ന് തന്നെ വാങ്ങിയാല്‍ എന്തെങ്കിലും ക്ലെയിം ഉണ്ടായാല്‍ ഡീലറുടെ സഹായം ലഭിക്കും. പുതിയ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് മുമ്പ് പോളിസിയില്‍ എന്തൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നത്, എന്തൊക്കെ ഉള്‍പ്പെടില്ല തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications