ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പലിശയുടെ(പി.എഫ്) നിരക്ക് കുറച്ചു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ നിരക്കില്‍ 0.1 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. 8.1 ശതമാനമായിരുന്ന പലിശ 8 ശതമാനമായി കുറയും.
കിസാന്‍ വികാസ് പത്ര, പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി പദ്ധതി എന്നിവയുടെ പലിശനിരക്കും കുറച്ചിട്ടുണ്ട്.
കിസാന്‍ വികാസ് പത്ര
ഗവണ്മെന്റ് ആവിഷ്കരിച്ച സമ്പാദ്യപദ്ധതികളിലൊന്നാണ് കിസാന്‍ വികാസ് പത്ര. എട്ടുവര്‍ഷവും ഏഴ് മാസവും കൊണ്ട് നിക്ഷേപത്തുക ഇരട്ടിയായി തിരിച്ചുകിട്ടുന്ന ആകര്‍ഷകമായ നിക്ഷേപപദ്ധതിയാണിത്. കിസാന്‍ വികാസ് പത്രയിലെ നിക്ഷേപങ്ങളുടെ പലിശ 7.8 ശതമാനത്തില്‍ നിന്ന് 7.7 ശതമാനമാക്കിയാണ് കുറച്ചത്.
സീനിയര്‍ സിറ്റിസണ്‍ നിക്ഷേപം
മുതിര്‍ന്ന പൗരന്മാര്ക്കുള്ള അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിനും അഞ്ച് വര്‍ഷക്കാലാവധിയുള്ള നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന്റെയും പലിശ യഥാക്രമം 8.5 ശതമാനമായും 8 ശതമാനമായിട്ടുമാണ് കുറച്ചത്.
സുകന്യ സമൃദ്ധി പദ്ധതി
പെണ്‍കുട്ടികളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും മുന്‍നിര്‍ത്തിയുള്ള നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പരിപാടിയെ മുന്‍നിര്‍ത്തിയാണ് സുകന്യ സമൃദ്ധി പദ്ധതി അവതരിപ്പിച്ചത്. സുകന്യസമൃദ്ധി നിക്ഷേപ പദ്ധതിയിലെ നിക്ഷേപങ്ങളുടെ പലിശ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 8.6 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമാക്കി കുറവ് വരുത്തി. ഒന്ന്, രണ്ട്. മൂന്ന്. നാല്, അഞ്ച് വര്ഷനിക്ഷേപങ്ങളുടെ പലിശയിലും 0.1 ശതമാനത്തിന് കുറവ് വരുത്തിയിട്ടുണ്ട്.
പിഎഫിലെ മാറ്റങ്ങള്‍
തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന തുകയുടെ പരിധി പത്തുശതമാനമാക്കി വര്‍ധിപ്പിച്ചു.ഈ വര്‍ഷം 13,000 കോടി രൂപ വരെ വിപണിയിലെ ഫണ്ടുകളില്‍ നിക്ഷേപിക്കാം. നേരത്തേ ഇത് അഞ്ചുശതമാനമായിരുന്നു.
ഓഹരിവിപണിയില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നതിനെ തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നു. ഇത് മറികടന്നാണ് തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications