ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അവതരിപ്പിച്ചത് ഇന്ത്യന്‍ റെയില്‍വേയാണ്. ഐആര്‍സിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാണ് പുതിയ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുക.
ഐസിഐസിഐയും ഐആര്‍സിടിസിയും ഒരുമിച്ചാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. റെയില്‍വേയുടെ ഇന്‍ഷുറന്‍സിനെപ്പറ്റി അറിയേണ്ടതെല്ലാം ഇതാ
92 പൈസ മതി
യാത്രാ ടിക്കറ്റ് നിരക്കിനൊപ്പം 92 പൈസ കൂടി അധികം മുടക്കിയാല്‍ മതിയാകും. സബ്അര്‍ബന്‍ ട്രെയിനുകളില്‍ ഒഴികെ എല്ലാ തീവണ്ടികളിലും ഈ ആനുകൂല്യം ലഭ്യമാകും.
സുരേഷ് പ്രഭുവിന്റെ വാഗ്ദാനം
ഇക്കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ മന്ത്രി സുരേഷ് പ്രഭു നടത്തിയ പ്രഖ്യാപനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദ്ധാനം.
ടിക്കറ്റ് കണ്ഫേമായാല് മാത്രം
വിദേശികളുടെ അഞ്ചുവയസില്‍ താഴെയുള്ള മക്കള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകുകയില്ല. അതുപോലെ ടിക്കറ്റ് കണ്‍ഫേം ആയ യാത്രക്കാര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് സൗകര്യം ലഭ്യമാകുകയുള്ളു. ആര്‍എസി, വെയ്റ്റിംഗ് ലിസ്റ്റ് യാത്രക്കാര്‍ക്ക് റെയില്‍വേയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയില്ല.
ആനുകൂല്യങ്ങള്‍
യാത്രാവേളയില്‍ മരണപ്പെടുന്നവരുടെയും അംഗവൈകല്യം വന്നു കിടപ്പിലാകുന്നവരുടെയും ആശ്രിതര്‍ക്ക് പത്തു ലക്ഷവും ഭാഗികമായ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 7.5 ലക്ഷവും അപകടത്തില്‍ പരിക്കേറ്റ് ചികില്‍സ തേടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും ലഭിക്കും. ഇതുകൂടാതെ തീവണ്ടി അപകടത്തില്‍ മരണപ്പെടുന്നവരുടെ മൃതദേഹം കൊണ്ടുപോകുന്നതിനായി 10000 രൂപ യാത്രാചെലവും നല്‍കും.
ടിക്കറ്റ് ക്യാന്‍സല്‍ ആയാല്‍
ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുകം മടക്കി നല്‍കില്ല. ഐസിഐസിഐയും ഐആര്‍സിടിസിയും ചേര്‍ന്നാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
