രാജ്യത്ത് റിലയന്‍സ് ജിയോ നിരക്കിളവ് യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്. വിപണിയില്‍ നിലവിലുള്ള നിരക്കുകളേക്കാള്‍ വളരെ താഴ്ന്ന നിരക്കുകളാണ് ജിയോ അവതരിപ്പിച്ചിട്ടുള്ളത്.
ജിയോ നിരക്കുകളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം
പ്ലാനുകള്‍
ജിയോയുടേതായി 10 പ്ലാനുകളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 19 രൂപയ്ക്കു മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാവും. പ്രതിമാസം 149 രൂപയുടെ പ്ലാന്‍ മുതല്‍ ഏറ്റവും ഉയര്‍ന്ന 4999 രൂപയുടെ പ്ലാന്‍ വരെയുണ്ട്.
വലിയ സ്റ്റാര്‍ട്ട്പ്
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മുതല്‍മുടക്കില്‍ സ്റ്റാര്‍ട് അപ്പായി തുടങ്ങിയ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ മുടക്കുമുതല്‍ ഒരു ലക്ഷത്തി അമ്പതിനായിരം കോടി രൂപയാണ്.
നെറ്റ്വര്‍ക്ക്
2017 മാര്‍ച്ചോടെ ഇന്ത്യന്‍ ജനസംഖ്യയുടെ 90 ശതമാനത്തെയും ജിയോയുടെ ഉപഭോക്താക്കളാക്കി മാറ്റുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. ലോകത്തിലെതന്നെ ഏറ്റവും വലിയ 4ജി സര്‍വീസ്, കൂടിയ നിരക്കുള്ള ഡാറ്റാ മാര്‍ക്കറ്റില്‍ ഏറ്റവും കുറഞ്ഞ നിരക്ക് എന്നീ പേരുമായാണ് ജിയോ എത്തുന്നത്.
ഫോണുകള്‍
രാജ്യത്തെ 70 ശതമാനം സ്മാര്‍ട്ഫോണുകളും 4ജി എല്‍ടിഇ സംവിധാനമുള്ളതാണ്. റിലയന്‍സിന്റെ ലൈഫ് മൊബൈലുകള്‍ക്ക് 2,999 രൂപ മുതലാണു വില. 4ജി എടിഇ ജിയോഫൈ റൂട്ടര്‍ 1,999 രൂപയ്ക്കും ലഭിക്കും.
ആപ് സേവനങ്ങള്‍ സൗജന്യം
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കണക്ഷന് എടുക്കുന്നവര്‍ക്ക് 2017 ഡിസംബര്‍ 31 വരെ ജിയോ ആപ് സേവനങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം.സിനിമ മ്യൂസിക് സ്ട്രീമിങ്, ലൈവ് ടിവി തുടങ്ങിയവയടക്കമുള്ള സേവനങ്ങളുടെ വാര്‍ഷിക വരിസംഖ്യ 15000 രൂപയാണ്.
കണ്ടന്റ്
മുന്നൂറിലധികം ടിവി ചാനലുകള്‍ ജിയോ ടിവിയിലുണ്ട്. ജിയോ സിനിമയില്‍ 6000 സിനിമകളും ടിവി പരിപാടികളുടെ ഒരു ലക്ഷം എപ്പിസോഡുകളുമുണ്ട്. കൂടാതെ ഒരു കോടി ഗാനങ്ങളുടെ ശേഖരമാണ് ജിയോ മ്യൂസിക്കിലുള്ളത്.
സേവനങ്ങള്‍
സൈന്‍ അപ് നടപടികള്‍ മുംബൈയിലും ഡല്‍ഹിയിലും ആരംഭിച്ചു. ഒരു ദിവസം 10 ലക്ഷം പേരെ ചേര്‍ക്കാനുള്ള ശേഷി ജിയോയ്ക്കുണെ്ടന്നാണ് അവകാശപ്പെടുന്നത്. ആധാര്‍ കാര്‍ഡ് ഉള്ള വ്യക്തികള്‍ക്ക് 15 മിനിറ്റിനുള്ളില്‍ പ്രവര്‍ത്തനസജ്ജമായ സിം നല്‍കും.
നിരക്കുകള്‍
ഉപയോക്താക്കള്‍ ഏതെങ്കിലും ഒരു സേവനത്തിന് പണം മുടക്കിയാല്‍ മതി (വോയിസ് അല്ലെങ്കില്‍ ഡാറ്റ). എല്ലാ കോളുകളും സൗജന്യം, ഇന്ത്യയിലൊരിടത്തും റോമിംഗ് നിരക്ക് ഈടാക്കില്ല.സാധാരണക്കാര്‍ക്കുള്ള ഡാറ്റാ നിരക്ക്. ഒരു ജിബി 4ജി ഡാറ്റയ്ക്ക് 50 രൂപ. മറ്റ് സേവനദാതാക്കളുടേതിന്റെ പത്തിലൊന്ന് നിരക്കാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
