പിപിഎഫിന് നികുതിയിളവുള്ളതുകൊണ്ടുതന്നെ പിഎഫില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും വളരെക്കൂടുതലാണ്. ബാങ്ക് നിക്ഷേപങ്ങള്‍ക്കും ന്യൂ പെന്ഷന് സ്കീമിനും നല്കാന് കഴിയാത്ത ആനുകൂല്യങ്ങളാണ് പിപിഎഫിന് നല്കാന് കഴിയുന്നത്. പൂര്‍ണമായ നികുതിയിളവാണ് ഈ നിക്ഷേപ മാര്‍ഗത്തെ മികച്ചതാക്കുന്നത്.
എന്തൊക്കെയാണ് പിപിഎഫ് നിക്ഷേപം ദീര്‍ഘിപ്പിക്കുമ്പോള്‍ നിക്ഷേപകനു ലഭിക്കുന്നത്.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ നിക്ഷേപം നീട്ടാം
15 വര്‍ഷത്തേക്കാണ് പിപിഎഫിലെ നിക്ഷേപ കാലയളവെങ്കിലും അതിനുശേഷം അഞ്ചുവര്‍ഷ കാലയളവിലേക്കായി നിക്ഷേപം ദീര്ഘിപ്പിക്കാമെന്നത് പിപിഎഫിന്റെ സവിശേഷതയാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ എത്രതവണ വേണമെങ്കിലും ഇത്തരത്തില്‍ നിക്ഷേപം നീട്ടാം.
നികുതിയിളവ്
പിപിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതിമുക്തമാണ്. നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുന്നതിനുമുമ്പ് പണം പിന്‍വലിക്കുമ്പോഴും ഈ ഇളവ് ലഭ്യമാണ്.
8.7 ശതമാനം വാര്‍ഷികപലിശ
പിപിഎഫ് നിക്ഷേപം ദീര്‍ഘിപ്പിക്കുമ്പോള്‍ വിഹിതം തുടരാനും തുടരാതിരിക്കാനും നിക്ഷേപകന് അവസരമുണ്ട്. തുടര്‍വിഹിതം കൂടാതെ നിക്ഷേപം ദീര്‍ഘിപ്പിക്കുമ്പോള്‍ അഞ്ചുവര്‍ഷംകൂടി പലിശ കിട്ടുന്നത് തുടരും. ഇത്തരത്തില്‍ ദീര്‍ഘിപ്പിക്കുന്ന നിക്ഷേപം ഇടയ്ക്കുവച്ച് പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കാന്‍ അവസരമുണ്ട്. പക്ഷേ വര്‍ഷത്തില്‍ ഒരുതവണ മാത്രമേ പിന്‍വലിക്കാനാകൂ.
സ്ഥിരവരുമാനം
റിട്ടയര്‍മെന്റിനുശേഷം മറ്റ് പൈസയ്ക്കായി മറ്റൊന്നിനെയും ആശ്രയിക്കണ്ട. പ്രതിവര്‍ഷം സ്ഥിരവരുമാനം കിട്ടുന്ന മാര്‍ഗമായി പിപിഎഫ് പദ്ധതിയെ ഉപയോഗപ്പെടുത്താവുന്നതാണ്. എല്ലാ വര്‍ഷവും പലിശ മാത്രം പിന്‍വലിക്കുകയും നിക്ഷേപം നിലനിര്‍ത്തുകയും ചെയ്യാം. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും നിക്ഷേപം നീട്ടിയാല്‍ മതി.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications