ന്യൂഡല്‍ഹി: ഐആര്‍സിടിസി അവതരിപ്പിച്ച 92 പൈസയ്ക്കുള്ള 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇപ്പോള്‍ ഒരു പൈസയില്‍ ലഭ്യം. ഉത്സവകാലത്തോടനുബന്ധിച്ചാണ് ഈ പുതിയ ആനുകൂല്യം
ഐആര്‍സിടിസി ഇനിയും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചേക്കുമെന്നാണ് സൂചന. ഇന്‍ഷുറന്‍സ് കമ്പനികളുമായി ഐആര്‍സിടിസി അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തിയെന്ന് ഐആര്‍സിടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. മനോച്ച അറിയിച്ചിരുന്നു.
മൊബൈലിനും ഇന്‍ഷുറന്‍സ്
യാത്രക്കാരുടെ ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള് തുടങ്ങിയ ഉപകരണങ്ങള്‍ക്കായിരിക്കും ഇന്‍ഷുറന്‍സ് ലഭിക്കുക.
മോഷണങ്ങള്‍ക്കെതിരെ
വ്യാജ ക്ലെയിമുകളെക്കുറിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആശങ്കയുണ്ട്. ഐആര്‍സിടിസിയുടെ ആശയങ്ങള്‍ക്കൊപ്പം കമ്പനികളുടെ നിര്‍ദേശങ്ങളും ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങള്‍ക്കും മോഷണങ്ങള്‍ക്കും ഈ പദ്ധതി ആവിഷ്കരിക്കുകയാണ് ചെയര്‍മാന്റെ ലക്ഷ്യം.
ഒരു കോടിയിലധികം അംഗങ്ങള്‍
കഴിഞ്ഞ മാസം രൂപീകരിച്ച യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി വന്‍ വിജയമായതിനാലാണ് പുതിയ പദ്ധതി ഐആര്‍സിടിസി ആവിഷ്കരിക്കുന്നത്. ഒരു കോടിയിലധികം ആളുകളാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ളത്.
ഒക്ടോബര്‍ 31 വരെ സമയം
ഒക്ടോബര്‍ 7 മുതല്‍ ഈ മാസം 31 വരെ ഒരു പൈസ പ്രീമിയത്തില്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം. ഉത്സവസീസണോട് അനുബന്ധിച്ചാണ് 92 പൈസ പ്രീമിയം തുക ഒരു പൈസയാക്കി ഇളവു ചെയ്തത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications