പല സാമ്പത്തിക ഇടപാടുകള്‍ക്കും ഗവണ്മെന്റ് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.രണ്ടു ദിവസത്തിനുള്ളില്‍ പാന്‍ കാര്‍ഡ് ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
പല സാമ്പത്തിക ഇടപാടുകള്‍ക്കും ഗവണ്മെന്റ് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.രണ്ടു ദിവസത്തിനുള്ളില്‍ പാന്‍ കാര്‍ഡ് ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
രാജ്യത്തെ നികുതിദായകര്‍ക്ക് കേന്ദ്ര നികുതി വകുപ്പ് നല്കുന്ന പത്തക്കമുള്ള ആല്‍ഫാ-ന്യൂമറിക് തിരിച്ചറിയല്‍ രേഖയാണ് പാന്‍ കാര്‍ഡ് അല്ലെങ്കില്‍ പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍. ടാക്സ് അടക്കുന്ന ഓരോ പൗരനും പാന്‍ കാര്‍ഡ് എടുക്കേണ്ടത് നിര്‍ബന്ധമാണ്.
നേരത്തെ പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് 12 മുതല്‍ 15 ദിവസം വരെയാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വളരെ വേഗത്തില്‍ പാന്‍ കാര്‍ഡ് എടുക്കാവുന്നതാണ്. പേര്, വയസ്സ്, മേല്‍വിലാസം തുടങ്ങിയ വിവരങ്ങള്‍ കാണിച്ചുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ രണ്ടു ദിവസത്തിനുള്ളില്‍ നിങ്ങളുടെ പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍(പാന്‍) കാര്‍ഡ് വീട്ടിലെത്തും. ഓണ്‍ലൈനായും ഓഫ്ലൈനായും നിങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
രണ്ടുദിവസം കൊണ്ട് പാന്‍ കാര്‍ഡ് കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്?
1. എന്‍ എസ് ഡി എല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക
കേന്ദ്ര നികുതി വകുപ്പിന്റെ കീഴിലുള്ള എന്‍ എസ് ഡി എല്‍ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് കൊടുത്തിട്ടുള്ള പട്ടികയില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ട ഓപ്ഷന് തിരഞ്ഞെടുക്കുക. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ സൈറ്റിലുള്ള പാന്‍ കാര്‍ഡിനു വേണ്ടിയുള്ള അപേക്ഷ പൂരിപ്പിച്ച് അപ് ലോഡ് ചെയ്യേണ്ടതാണ്.
2. ഫോം തിരഞ്ഞെടുക്കുക
വെബ്സൈറ്റിലുള്ള മാനദണ്ഡങ്ങള്‍ നന്നായി വായിച്ച ശേഷം മെനുവില്‍ നിന്നും നിങ്ങള്‍ക്കു ആവശ്യമുള്ള ഫോം തിരഞ്ഞെടുക്കേണ്ടതാണ്. നിങ്ങള്‍ ഏതു വിഭാഗത്തില്‍പ്പെട്ട അപേക്ഷകനാണെന്നു രേഖപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.
3. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം
ഓണ്‍ലൈന്‍ അപേക്ഷകര്‍ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകളും ചേര്‍ത്ത് അപേക്ഷ അപ് ലോഡ് ചെയ്യാം. ഓഫ്ലൈനായാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍, വെബ്സൈറ്റില്‍ നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ആവശ്യമുള്ള രേഖകള്‍ക്കൊപ്പം അടുത്തുള്ള സര്‍വ്വിസ് സെറ്ററില്‍ ഏല്‍പ്പിക്കാം.
4. 48മണിക്കൂറില്‍ പാന്‍ കാര്‍ഡ് ലഭിക്കും
ഫോം സമര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന രസീത് നമ്പര്‍ ഉപയോഗിച്ച് അപേക്ഷകന് നിലവിലെ അപേക്ഷയുടെ അവസ്ഥ അറിയാന്‍ സാധിക്കും. നിങ്ങള്‍ നല്‍കിയിട്ടുള്ള മേല്‍വിലാസത്തില്‍ രജിസ്റ്റേഡ് പോസ്റ്റില്‍ പാന്‍ കാര്‍ഡ് കിട്ടും.
നോട്ടുപിന്‍വലിക്കല്‍ തീരുമാനം കൂടെ നടപ്പിലായ സാഹചര്യത്തില്‍ പാന്‍ കാര്‍ഡ് എടുക്കേണ്ടത് വളരെ പ്രധാനമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
