ജോലിയില്‍ മാത്രമല്ല, ജീവിതത്തിലും ആത്മവിശ്വാസമുള്ള സംഭാഷണം ഏറെ ഗുണം ചെയ്യും. സംഭാഷണം മികച്ചതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
ഓരോ വ്യക്തിയുടെ കരിയറിലും സംഭാഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ബിസിമസ്സോ സംബന്ധമേഖലയോ ആകുമ്പോള്‍ സംഭാഷണത്തിന്റെ പ്രാധാന്യം കൂടും. സംസാരം എപ്പോഴും ആത്മവിശ്വാസത്തോടെ ആയിരിക്കണം. ജോലിയില്‍ മാത്രമല്ല, ജീവിതത്തിലും ആത്മവിശ്വാസമുള്ള സംഭാഷണം ഏറെ ഗുണം ചെയ്യും. സംഭാഷണം മികച്ചതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
തുടക്കം മോശമാകരുത്
എപ്പോഴും ആത്മവിശ്വാസത്തോടെ സംഭാഷണം ആരംഭിക്കുക. മുഴുവന്‍ സംഭാഷണത്തിനും രൂപം നല്‍കുക. ഒരുപാട് കാര്യങ്ങള്‍ വലിച്ചുവാരി പറയാതെ, ആവശ്യമായ കാര്യങ്ങള്‍ മാത്രം അവതരിപ്പിക്കുക. പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായും ബോധ്യപ്പെടുത്തുക. സംഭാഷണം മതിപ്പുളവാക്കുന്ന വിധം ഉപസംഹരിക്കുക ശ്രമിക്കുക.
നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായിരിക്കണം, നിങ്ങളുടെ സംഭാഷണം പ്രചോദിപ്പിക്കുന്നതായിരിക്കണം, അറിവ് പകരുന്നതാകണം. ഒപ്പം രസിപ്പിക്കുന്ന വിധത്തിലുമായിരിക്കണം. എങ്കില്‍ നിങ്ങള്‍ക്ക് കേള്വിക്കാരുണ്ടായിരിക്കും. നിങ്ങള്‍ക്ക് അവരെ സ്വാധീനിക്കാന്‍ കഴിയും. അത് നിങ്ങളുടെ ബിസിനസിലും ജീവിതത്തിലും പ്രതിഫലിക്കും.
അനാവശ്യമായ വാക്കുകള്‍ ഒഴിവാക്കാം
അനാവശ്യമായി 'പക്ഷേ', 'അതായത്' തുടങ്ങിയ വാക്കുകള്‍ സംഭാഷണത്തില്‍ ഉപയോഗിക്കാതിരിക്കുക. ഇത്തരം രീതിയിലുള്ള വാക്കുകള്‍ അടുപ്പത്തിനു പകരം നാമറിയാതെ അകലം സൃഷ്ടിക്കും. ഇത്തരം പക്ഷേകള്ക്കു പകരം പറഞ്ഞ വാചകത്തോട് കൂടുതല്‍ നല്ല വാക്കുകള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ കേള്‍വിക്കാരില്‍ കൂടുതല്‍ സന്തോഷം തോന്നും.
സംസാരത്തില്‍ പേടി നല്ലതല്ല
പേടിയോടു കൂടിയ സംഭാഷണങ്ങള്‍ക്ക് ബിസിനസിലും മറ്റും സ്ഥാനമില്ലെന്നോര്ക്കുക. പേടിയെ പടിക്കു പുറത്തുനിര്‍ത്താന്‍ ശരീരഭാഷയിലും ആത്മവിശ്വാസം പ്രതിഫലിക്കണം. അല്‍പ്പം മുന്നോട്ടാഞ്ഞ നിന്ന്് ഊര്‍ജസ്വലതയോടെ സംസാരിക്കുക. സാഹചര്യം അറിഞ്ഞ് സംസാരിക്കുക എന്നതും പ്രധാനമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
