വളരെ ആഡംബരമായി ജീവിക്കുന്നവര്‍പോലും തങ്ങളുടെ വീടിനുള്ളിലെ പ്രിയപ്പെട്ട വസ്തുക്കള്‍ക്ക് രക്ഷാകവചമൊരുക്കുന്നത് അപൂര്‍വ്വമാണ്.
ഇന്‍ഷുറന്‍സെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന കുറേ പോളിസികളുണ്ട്. പൊതുവെ മിക്കവരും എടുക്കാറുള്ളത് വാഹന ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ്. എന്നാല്‍ വളരെ ആഡംബരമായി ജീവിക്കുന്നവര്‍പോലും തങ്ങളുടെ വീടിനുള്ളിലെ പ്രിയപ്പെട്ട വസ്തുക്കള്‍ക്ക് രക്ഷാകവചമൊരുക്കുന്നത് അപൂര്‍വ്വമാണ്. അപ്രതീക്ഷിതമായി എന്തെങ്കിലും അപകടം സംഭവിക്കുകയോ മോഷണം പോകുകയോ ചെയ്താല്‍ പൊന്നുപോലെ സൂക്ഷിക്കുന്ന പല സാധനങ്ങളും കൈവിട്ടുപോകാന്‍ സാധ്യതയുണ്ട്. ആഭരണങ്ങള്‍, ഗാര്‍ഹിക വസ്തുക്കള്‍, വിലകൂടിയ പെയ്ന്റിംഗുകള്‍ എന്നിവയെല്ലാം നഷ്ടപ്പെട്ടാല്‍ സാമ്പത്തികമായി മാത്രമല്ല നിങ്ങളുടെ മധുരമായ ഓര്‍മ്മകളേയും അത് നഷ്ടപ്പെടുത്തും. വീട്ടിലെ വിലയേറിയ വസ്തുക്കള്‍ സംരക്ഷിക്കുകയെന്നത് വളരെ ഭാരിച്ച ചുമതലയാണ്. ഒരൊറ്റ ഇന്‍ഷുറന്‍സ് കവചംകൊണ്ട് ഇവയെയെല്ലാം നിങ്ങള്‍ക്ക് നിലനിര്‍ത്താം. കൂടാതെ ഈ രക്ഷാകവചം ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങള്‍ക്കും ലഭ്യമാകും.
ആഭരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്.
അംഗീകരിക്കപ്പെട്ട ഗാര്‍ഹിക ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കീഴിലാണ് ആഭരണങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുക. മോഷണം, പ്രകൃതിക്ഷോഭം, അപകടം എന്നിവയില്‍ നിന്ന് ആഭരണങ്ങളെ സംരക്ഷിക്കാന്‍ സാധിക്കും. ഇന്ഷുറന്സിനനുസരിച്ചാവും പ്രീമിയം തുക നിശ്ചയിക്കപ്പെടുക. മോഷണത്തിലാണ് നഷ്ടം സംഭവിക്കുന്നതെങ്കില്‍ അന്നത്തെ വിപണിവില അനുസരിച്ചാവും പോളിസി തുക ലഭിക്കുന്നത്.
വിവാഹ ഇന്‍ഷുറന്‍സ്.
ഭൂരിഭാഗം വിവാഹ ഇന്‍ഷുറന്‍സുകളും വിവാഹത്തെ പൂര്‍ണ്ണമായും കവര്‍ ചെയ്യുന്നതായിരിക്കും. വധുവിന്റേയും വരന്റേയും ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിലയേറിയ ആഭരണങ്ങളും വിവാഹ ഇന്ഷുറന്സിലുള്പ്പെടും. ഇതിനായി ബന്ധുക്കള്‍ സമ്മാനം വാങ്ങുമ്പോഴുള്ള ബില്ല് മാത്രം മതിയാവും.
പെയ്ന്റിംഗുകള്ക്കും ഗാര്‍ഹിക വസ്തുക്കള്‍ക്കും ഇന്‍ഷുറന്‍സ്.
അവിചാരിതമായും അല്ലാതെയും വരുന്ന പ്രകൃതിക്ഷോഭങ്ങള്‍ വഴി സംഭവിക്കുന്ന എല്ലാത്തരം നഷ്ടങ്ങള്‍ക്കും വിവിധ കമ്പനികള്‍ ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നുണ്ട്. വിപത്തുകള്‍ സംഭവിച്ചുണ്ടാകുന്ന എല്ലാ നഷ്ടങ്ങളും ഇത്തരം പോൡസികളിലൂടെ സംരക്ഷിക്കാം. ഭാഗികമായനഷ്ടങ്ങള്ക്കും സംരക്ഷണം ലഭിക്കും. പെയ്ന്റിംഗുകളോ ചിത്രങ്ങളോ ആണെങ്കില്‍ അതില്‍ വരുന്ന പൊട്ടലുകള്‍, കറകള്‍, കീറലുകള്‍ എന്നിവയെയാണ് ഭാഗികമായ നഷ്ടമെന്ന് പറയുന്നത്.
ഇന്‍ഷുറന്‍സെടുക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാം.
നിങ്ങള്‍ക്ക് അനുയോജ്യമായ പോളിസികള്‍ മികച്ച സേവനചരിത്രമുള്ള ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നെയുക്കാന് എപ്പോഴും ശ്രദ്ധിക്കണം. അല്ലെങ്കില്‍ നഷ്ടപരിഹാരത്തുകയുടെ കാര്യങ്ങള്‍ വരുമ്പോള്‍ കാലതാമസവും മറ്റും അഭിമുഖീകരിക്കേണ്ടിവരും. കൂടാതെ ഇന്‍ഷുറന്‍സെടുക്കുമ്പോള്‍ പോളിസികള്‍ തമ്മില്‍ താരതമ്യം ചെയ്ത് വേണം തിരഞ്ഞെടുക്കാന്‍.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
