നിങ്ങളുടെ ഈ പ്ലാസ്റ്റിക് കാര്‍ഡില്‍ എന്തൊക്കെയുണ്ടെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?വെറുമൊരു ചെറിയ കാര്‍ഡുപയോഗിച്ച് ദിവസവും എന്തെല്ലാം പണമിടപാടുകളാണ് നടത്തുന്നത്.
നിങ്ങളുടെ ഈ പ്ലാസ്റ്റിക് കാര്‍ഡില്‍ എന്തൊക്കെയുണ്ടെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ....വെറുമൊരു ചെറിയ കാര്‍ഡുപയോഗിച്ച് ദിവസവും എന്തെല്ലാം പണമിടപാടുകളാണ് നടത്തുന്നത്. എന്നാല്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുടെ ഉള്ളടക്കം ശ്രദ്ധിക്കുന്നവര്‍ വളരെക്കുറവാണ്.
റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് നമ്മുടെ രാജ്യത്ത് ഏകദേശം 74 കോടി ഡെബിറ്റ് കാര്‍ഡുകളും 2.7 കോടി ക്രെഡിറ്റ് കാര്‍ഡുകളുമാണ് ഉപയോത്തിലുള്ളത്. കറണ്‍സി നിരോധനം വന്ന ശേഷം കാര്‍ഡുപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വളരെ വലിയ വര്‍ദ്ധനവാണുള്ളത്.
കാര്‍ഡില്‍ അടങ്ങയിരിക്കുന്ന കുറച്ചു കാര്യങ്ങള്‍ നോക്കാം:-
കാര്‍ഡ് ഹോള്‍ഡറുടെ പേര്
കാര്‍ഡിന്റെ ഇടതുവശത്ത് താഴെ ആയാണ് പൊതുവെ കാര്‍ഡ് ഹോള്‍ഡറിന്റെ പേര് ഉണ്ടാകുന്നത്. ഇപ്പോള്‍ മിക്ക ബാങ്കുകളും ഇന്‍സ്റ്റന്റ് കാര്‍ഡ് നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള കാര്‍ഡുകളില്‍ അക്കൗണ്ട് ഹോള്‍ഡറിന്റെ പേരുണ്ടാവില്ല.
ബാങ്ക് ബ്രാന്‍ഡിംഗ്
ഏത് ബാങ്കിന്റെ കാര്‍ഡാണ് എന്നതിനെ സൂചിപ്പിക്കുന്നതാണ് ബാങ്ക് ബ്രാന്‍ഡിംഗ്. ബാങ്കിന്റെ പേരോ ലോഗോയോ ആവും ഇവിടെ നല്‍കുക.
കാര്‍ഡ് നമ്പര്‍
ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലെ ഏറ്റവും പ്രധാനഭാഗമാണ് അതില്‍ അടങ്ങിയിരിക്കുന്ന 16 അക്ക നമ്പര്‍. ഓണ്‍ലൈന്‍ പര്‍ച്ചേസിനും മറ്റും ഈ നമ്പര്‍ അത്യാവശ്യമാണ്.
കാര്‍ഡിലെ തീയതികള്‍
കാര്‍ഡ് നമ്പറിന്റെ തൊട്ടുതാഴെ കാര്‍ഡ് ഇഷ്യൂ ചെയ്ത തീയതിയും എക്സ്പൈറാകുന്ന തീയതിയുമുണ്ടാകും.
പേമെന്റ് നെറ്റ്വര്‍ക്ക് ലോഗോ
ഏതുതരം കാര്‍ഡാണ് നിങ്ങളുടെ കൈയ്യിലുള്ളതെന്ന് വ്യക്തമാക്കുന്നതാണ് പേമെന്റ് ലോഗോ. വിസ, മാസ്റ്റര്‍, റുപേ തുടങ്ങി വിവിധതരം കാര്‍ഡുകളുണ്ട്.
സി വി വി നമ്പര്‍
ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുടെ പുറകിലായി കാണുന്ന മൂന്നക്ക രഹസ്യ കോഡാണ് സിവിവി നമ്പര്‍. ഡിജിറ്റല്‍ ഇടപാടുകളില്‍ കാര്‍ഡ് നമ്പര്‍ പോലെത്തന്നെ പ്രാധാന്യമുള്ളതാണ് സിവിവി നമ്പറും.
മാഗ്നെറ്റിക് ടേപ്പ്
ഓരോ ഉപഭോക്താവിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതും തിരിച്ചറിയുകയും ചെയ്യുന്നത് ഈ മാഗ്നെറ്റിക് ടേപ്പ് ഉപയോഗിച്ചാണ്. എടിഎമ്മുകളിലും സൈ്വപ്പിംഗ് മെഷീനിലുമൊക്കെ ഈ ഭാഗമാണ് ഉപയോഗിക്കുന്നത്.
ബാങ്ക് കോണ്ടാക്റ്റ് ഇന്‍ഫര്‍മേഷന്‍
കാര്‍ഡിന്റെ പുറകുവശത്ത് ഏറ്റവും മുകളിലായി ബാങ്കിനെ ബന്ധപ്പെടേണ്ട നമ്പര്‍ കാണുന്നത്. കാര്‍ഡ് കളഞ്ഞുകിട്ടിയാല്‍ ബന്ധപ്പെടേണ്ട കസ്റ്റമര്‍കെയര്‍ നമ്പറും മുന്നറിയിപ്പുകളുമൊക്കെയാണ് ഈ ഭാഗത്ത് നല്‍കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
