നിങ്ങളുടെ എല്‍ഐസി പോളിസി പ്രീമിയം അടക്കുന്നതില്‍ ആദ്യമായി മുടക്കം വരുത്തുന്നതിനെയാണ് എഫ് യു പി അല്ലെങ്കില്‍ ഫസ്റ്റ് അണ്‍പെയ്ഡ് പോളിസിയെന്നു പറയുന്നത്.
നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് (എല്‍ഐസി)പോളിസി പ്രീമിയം അടക്കുന്നതില്‍ ആദ്യമായി മുടക്കം വരുത്തുന്നതിനെയാണ് എഫ് യു പി അല്ലെങ്കില്‍ ഫസ്റ്റ് അണ്‍പെയ്ഡ് പോളിസിയെന്നു പറയുന്നത്. ഉദാഹരണത്തിന് നിങ്ങളൊരു എല്‍ഐസി പോളിസിയെടുത്ത് ആദ്യത്തെ മൂന്ന് തവണ കൃത്യമായി പ്രീമിയം അടക്കുകയും നാലാമത്തെവട്ടം പ്രീമിയമടക്കുന്നതില് വീഴ്ച്ച വരുത്തുകയും ചെയ്താല്‍ അതാണ് എഫ് യു പി.
എന്നാല്‍ എഫ് യു പി മുടങ്ങിയാലും പേടിക്കേണ്ട ആവശ്യമില്ല. പോളിസി പ്രീമിയം അടയ്ക്കേണ്ട ദിവസം കഴിഞ്ഞാലും വീണ്ടും കുറച്ച് ദിവസങ്ങള്‍ കൂടെ നിങ്ങള്‍ക്ക് ലഭിക്കും. ഈ കാലാവധിയെ ഗ്രെയ്സ് പിരീഡ് എന്നാണ് അറിയപ്പെടുന്നത്. ഗ്രെയ്സ് പിരീഡ് ഓരോ പോളിസിക്കും വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. നാല് തരത്തിലുള്ള പ്രീമിയം തിരിച്ചടവുകളാണ് എല്‍ഐസിയിലുള്ളത്. മാസംതോറും പ്രീമിയം തിരിച്ചടയ്ക്കാവുന്ന പോളിസികള്‍, ത്രൈമാസികം പ്രീമിയം അടയ്ക്കുന്നവ, അര്‍ദ്ധവാര്‍ഷിക പോളിസികള്‍, പിന്നെ വര്‍ഷംതോറും പ്രീമിയമടയ്ക്കുന്ന പോളിസികള്‍. മാസംതോറും വരികളടയ്ക്കുന്ന പോളിസിയുടെ ഗ്രെയ്സ് പിരീഡ് 15 ദിവസമാണ്. എന്നാല്‍ ബാക്കിയുള്ള പോളിസികളുടെ ഗ്രെയ്സ് പിരീഡ് 30 ദിവസവുമാണ്. നിങ്ങളുടെ പോളിസിയുടെ ഗ്രെയ്സ് കാലാവധി അവസാനിക്കുന്നത് ഞായറാഴ്ച്ചയോ പൊതു അവധിദിവസമോ ആണെങ്കില്‍ തൊട്ടടുത്ത് വരുന്ന പ്രവര്‍ത്തിദിവസം മുടങ്ങിയ എഫ് യു പി അടയ്ക്കാവുന്നതാണ്.
ഗ്രെയ്സ് പിരീഡിലും പ്രീമിയം തിരിച്ചടക്കാന്‍ സാധിച്ചില്ലെങ്കില്‍ പോളിസിധാതാവ് അധികപ്പലിശ നല്‍കേണ്ടിവരും. 9.5%മെന്ന നിരക്കിലാണ് പലിശ ഈടാക്കുക.
കഴിവതും നിങ്ങളുടെ എല്‍ഐസി പോളിസിയടവില് മുടക്കം വരുത്താതെ സൂക്ഷിക്കുന്നതാണ് ഉചിതം. അഥവാ പോളിസി എഫ് യു പി ആവുകയാണെങ്കില്‍ ഗ്രെയ്സ് കാലവധിയിലെങ്കിലും അടയ്ക്കാന്‍ ശ്രമിക്കണം. പ്രീമിയം തീയതി മറന്നുപോകാന്‍ സാധ്യതയുണ്ടെങ്കില്‍ ആദ്യം തന്നെ മൊബൈലിലൊ മറ്റൊ റിമൈന്‍ഡര്‍ അലാറം വയ്ക്കുന്നതും നല്ലതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
