ശമ്പളത്തെ കൃത്യമായി ക്രമീകരിക്കുന്നതിലൂടെ നികുതിയിലെ ഇളവുകള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാവുന്നതാണ്.
ജോലിയുള്ള മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് ടാക്സ് അല്ലെങ്കില്‍ നികുതി. ശമ്പളത്തെ കൃത്യമായി ക്രമീകരിക്കുന്നതിലൂടെ നികുതിയിലെ ഇളവുകള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാവുന്നതാണ്. ശമ്പളത്തിലെ വിവിധ ഘടകങ്ങളെ എങ്ങനെ നികുതി ഇളവിനായി ക്രമപ്പെടുത്താം എന്ന് പരിശോധിക്കാം.
വാടക അലവന്‍സ്
താമസ സൗകര്യത്തിനുള്ള വാടക അലവന്‍സ് നിങ്ങള്‍ക്ക് സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്നുെങ്കില് അതിന് നികുതിയിളവ് ഉണ്ട്. നിങ്ങള്‍ വാടകക്കാരനായി തുടരുന്ന കാലത്തോളം ഈ ഇളവ് ഉണ്ടാകും. വാടക നല്‍കുന്നതിന്റെ രേഖകള്‍ കൃത്യമായി സമര്‍പ്പിച്ച് നിങ്ങള്‍ക്ക് ഈ ആനുകൂല്യം കരസ്ഥമാക്കാം. 3000 രൂപ വരെ വാടക അലവന്‍സ് ലഭിക്കുന്നവര്‍ തൊഴില്‍ദാതാവിന് രേഖകള്‍ നല്കണമെന്നില്ല. വാടക അലവന്‍സ് പരിധിക്കു പുറത്തെ ഉയര്‍ന്ന വാടകയാണ് നിങ്ങള്‍ നല്കുന്നതെങ്കില് കമ്പനിയില്‍ നിന്നും താമസ സൗകര്യം സ്വന്തമാക്കുന്നതായിരിക്കും നല്ലത്. സേവനാനന്തരം ലഭിക്കുന്ന ആനുകൂല്യം എന്ന നിലയില്‍ കണക്കാക്കി ഇതിന് നികുതി നല്‍കേണ്ടി വരും. പക്ഷേ, നികുതിയിളവ് മുഴുവനായി ലഭിക്കാത്ത വാടക അലവന്‍സിനേക്കാള്‍ ഗുണകരമായിരിക്കും ഇത്.
ലീവ്, യാത്രാ അലവന്‍സ്
അവധിയെടുത്ത് കുടുംബത്തോടൊപ്പം യാത്ര പോകും മുമ്പ് അതിലൂടെ ലഭിക്കുന്ന നികുതിയിളവുകള്‍ കൂടി തിരിച്ചറിയുക. നിങ്ങള്‍ക്കുള്ള ലീവ്, യാത്രാ ബത്തയുടെ പരിധി അല്ലെങ്കില്‍ നിങ്ങള്‍ക്കു ലഭിച്ച യാത്രാ ബത്ത എന്നിവയില്‍ ഏതാണോ കുറവ് അതിന്റെ അടിസ്ഥാനത്തിലാകും നികുതിയിളവ് ലഭിക്കുക.
ഭക്ഷണ അലവന്‍സ്
ഓഫീസില്‍ നിന്ന് ഭക്ഷണച്ചെലവിനായി നിങ്ങള്‍ക്കു ലഭിക്കുന്ന അലവന്‍സ് അല്ലെങ്കില്‍ ഫുഡ് കൂപ്പണിന് നികുതിയിളവുണ്ട്. ഒരുമാസം ഓഫീസ് സമയത്ത് കഴിക്കുന്ന 2500 രൂപ വരെയുള്ള ഭക്ഷണം ഇത്തരത്തില്‍ നികുതിയിളവിനായി പ്രയോജനപ്പെടുത്താം
മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ്
നിങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ചികില്‍സാ ചെലവുകള്‍ക്ക് മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റിലൂടെ നികുതിയിളവ് സ്വന്തമാക്കാം.
നിങ്ങളുടെ എംപ്ലോയര്‍ക്ക് രേഖകള്‍ സഹിതമാണ് റീ ഇംപേഴ്സ്മെന്റിന്റെ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതുപോലെ നിങ്ങളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം സ്ഥാപനം അടയ്ക്കുകയോ റീ ഇംപേഴ്സ് ചെയ്യുകയോ ചെയ്താലും നികുതിയില്‍ നിന്ന് ഒഴിവാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
