അക്കൗണ്ട് ധാതാവിന്റെ പേരും തുകയും അക്കൗണ്ട് നമ്പറും രേഖപ്പെടുത്തുന്നതിന് പുറമേ ചെക്കുകളില്‍ ആധാര്‍ നമ്പറും ഇടംപിടിക്കുന്നു.
അക്കൗണ്ട് ധാതാവിന്റെ പേരും തുകയും അക്കൗണ്ട് നമ്പറും രേഖപ്പെടുത്തുന്നതിന് പുറമേ ചെക്കുകളില്‍ ആധാര്‍ നമ്പറും ഇടംപിടിക്കുന്നു. ബാങ്കിടപാടുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദേശത്തിന് ചുവടുപിടിച്ചാണ് ബാങ്ക് ചെക്കുകളില്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ എഴുതാന്‍ കോളം വന്നിരിക്കുന്നത്.
ഏതൊക്കെ ബാങ്കുകള്‍
ആധാര്‍നമ്പര്‍ എഴുതാന്‍ സ്ഥലം വിട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇത് എഴുതണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ വൈകാതെ ഇത് നിര്‍ബന്ധമാക്കുമെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. നിലവില്‍ ഐസിഐസിഐ, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെ ചെക്കുകളിലാണ് ആധാര്‍ നമ്പറിനായുള്ള കോളം ചേര്‍ത്തിരിക്കുന്നത്. റിസര്‍വ് ബാങ്കില്‍നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗികമായി നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ സ്വന്തം നിലയ്ക്ക് നടപ്പാക്കിയ മാറ്റമാണിത്.
ഇനി എല്ലാ ബാങ്കിടപാടുകളും ആധാറുമായി ലിങ്ക് ചെയ്ത്
എല്ലാ ബാങ്കിടപാടുകളും ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ച് നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പിന്താങ്ങുന്നതാണ് ചെക്ക് ലീഫുകളിലെ പുതിയ മാറ്റം. അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നതിനോട് ചേര്‍ന്നാണ് 12 അക്കമുള്ള ആധാര്‍നമ്പര്‍ എഴുതാന്‍ കോളം ഒഴിച്ചിട്ടിരിക്കുന്നത്.
ആധാര്‍ പേ
ഇത് കൂടാതെ ഡിജിറ്റല്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'ആധാര്‍ പേ' എന്ന സംവിധാനം 14 മുന്‍നിര ബാങ്കുകളില്‍ നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്.
എഇപിഎസ് സംവിധാനത്തോട് സാമ്യമുള്ള സംവിധാനമാണ് ആധാര്‍ പേ. ആധാര്‍കാര്‍ഡ് നമ്പറും വിരലടയാളവും ഉപയോഗിച്ച് ബാങ്കുകള്‍വഴി പണമയക്കാനും പണമടയ്ക്കാനും സൗകര്യമൊരുക്കുന്ന സംവിധാനമാണിത്. ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റ് സേവനം തുടങ്ങയവ ഇതിന് ആവശ്യമില്ല.
ഭീം ആപ്ലിക്കേഷനിലും ആധാര്‍ പേ സംവിധാനം ലഭ്യമാണ്.
നിലവില്‍ 119 ബാങ്കുകളിലാണ് എഇപിഎസ് (ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം) വഴി ഇടപാടുകള്‍ നടത്തുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
