പ്രവാസികള്‍ നമ്മുടെ നാട്ടില്‍ നിന്ന് സമ്പാദിക്കുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കുമോ?ഇതിന്റെ ഉത്തരമെന്താണെന്ന് ചിലപ്പോള്‍ പ്രവാസികള്‍ക്ക് പോലും സംശയമുണ്ടാകും.
പ്രവാസികള്‍ സ്വദേശത്തേയ്ക്ക് പണവും സ്വര്‍ണവും കൊണ്ടുവരുമ്പോള്‍ പല നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ട്. എന്നാല്‍ പ്രവാസികള്‍ നമ്മുടെ നാട്ടില്‍ നിന്ന് സമ്പാദിക്കുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കുമോ?ഇതിന്റെ ഉത്തരമെന്താണെന്ന് ചിലപ്പോള്‍ പ്രവാസികള്‍ക്ക് പോലും സംശയമുണ്ടാകും. ഈ കാര്യത്തെക്കുറിച്ച് നമുക്കൊന്ന് നോക്കാം:-
വീട് വില്‍ക്കുന്ന പണം
സ്വത്തുക്കള്‍ വാങ്ങുന്ന സമയത്ത് അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മുടക്കിയ തുകയും അതിനു ബാങ്കില്‍നിന്നു പണം കടം എടുത്തിട്ടുണ്ടെങ്കില്‍ ഫോറിന് എക്സ്ചേഞ്ച് ഉപയോഗിച്ച് വീട്ടിയ കടവും ഉള്‍പ്പെടെയുള്ള തുക വിദേശത്തേക്ക് കൊണ്ടുപോകുന്നതിനു നിയമതടസ്സമില്ല. എന്നാല്‍ താമസിക്കാന്‍ നിര്‍മ്മിച്ച വീടുകളാണ് വില്ക്കുന്നതെങ്കില് രണ്ടു വീടുകള്‍ക്ക് ലഭിച്ച പണം മാത്രമേ വിദേശത്തേക്കു കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നുള്ളു.
രേഖകള്‍ അത്യാവശ്യം
വിദേശ ഇന്ത്യന്‍ പൗരന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ വിറ്റുകിട്ടുന്നപണം വിദേശത്തേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ആദായനികുതി ഉദ്യോഗസ്ഥന്റെ പക്കല്‍നിന്നു നികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.
പത്ത് ലക്ഷം ഡോളര്‍ വരെ ആവാം
ഒരു സാമ്പത്തിക വര്‍ഷത്തില്‍, (അതായത് ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടം) കൊണ്ടുപോകാന്‍ സാധിക്കുന്ന തുക 10 ലക്ഷം ഡോളര്‍ ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ തുക കൊണ്ടുപോകണമെങ്കില്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്.
നിയമം ഇങ്ങനെ
ഫെമാ നിയമം അനുസരിച്ച് പ്രവാസിയുടെ സ്വത്തുക്കള്‍ വിറ്റുകിട്ടുന്ന ലാഭം വിദേശത്തേക്കു നേരിട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. അത് പ്രവാസിയുടെ എന്‍ആര്‍ഒ അക്കൗണ്ടില്‍ അടച്ച് നികുതിക്ക് ശേഷം നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിനുശേഷം കൊണ്ടുപോകാവുന്നതാണ്.
വിദേശ ഇന്ത്യാക്കാര്‍
വിദേശപൗരത്വമുള്ളവര്‍ക്ക് വിദേശത്ത് പൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ സ്വത്തുക്കള്‍ സമ്പാദിക്കുന്നതിനു തടസമില്ല. എന്നാല്‍, അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മാത്രമേ ഇടപാടുകള്‍ നടത്തുന്നതിനു സാധ്യമാവുകയുള്ളു. കൃഷിഭൂമിയുടെയും പ്ലാന്റേഷന്റെയും കാര്യത്തില്‍ ഇവര്‍ക്കും ഒഴിവൊന്നുമില്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications