കുട്ടികളുടെ ആരോഗ്യ-വിദ്യാഭ്യാസകാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചക്കും മാതാപിതാക്കള്‍ തയ്യാറാവില്ല. എവിടെ എങ്ങനെ നിക്ഷേപിക്കണമെന്നുള്ളത് രക്ഷകര്‍ത്താക്കളുടെ താല്പര്യമാണ്.
കുട്ടികളുടെ ആരോഗ്യ-വിദ്യാഭ്യാസകാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചക്കും മാതാപിതാക്കള്‍ തയ്യാറാവില്ല. വിവാഹമോ പഠനമോ എന്തുമാവട്ടെ ഇന്ത്യയില്‍ കുട്ടികളുടെ ഭാവിക്കായി കരുതിവെക്കാന്‍ ഒരുപാട് നിക്ഷേപപദ്ധതികളുണ്ട്. എവിടെ എങ്ങനെ നിക്ഷേപിക്കണമെന്നുള്ളത് രക്ഷകര്‍ത്താക്കളുടെ താല്പര്യമാണ്. എങ്കിലും നിക്ഷേപിക്കുമ്പോള്‍ ആവശ്യങ്ങള്‍ക്കുള്ള തുക ലഭിക്കുമെന്ന് ഉറപ്പ് വരുത്തണം.
കുട്ടിയുടെ നിലവിലെ പ്രായം, മാതാപിതാക്കളുടെ വരുമാനം, നിക്ഷേപിക്കുമ്പോള്‍ ഉണ്ടാകാവുന്ന നഷ്ടസാധ്യത എന്നിവ കണക്കിലെടുത്ത് വേണം നിക്ഷേപം തീരുമാനിക്കാന്‍. നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തനായി നിക്ഷേപിക്കാന്‍ പറ്റിയ മികച്ച നിക്ഷേപമാര്ഗങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. വൈവിധ്യം സൂക്ഷിക്കുന്നത് എപ്പോഴും മികച്ച വരവ് നല്‍കും. ഭാവിയിലേക്ക് നിക്ഷേപിക്കുമ്പോള്‍ പണപ്പെരുപ്പ നിരക്ക് നോക്കണം. വളരുന്ന ഒരു രാജ്യത്തില്‍ പണപ്പെരുപ്പ നിരക്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
സുകന്യ സമൃദ്ധി പദ്ധതി
നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടെങ്കില്‍ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി. മറ്റ് നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശയും നികുതി ഇളവുമാണ് ഈ പദ്ധതിയുടെ പ്രധാന ആകര്ഷണങ്ങള്.
ഇക്യുറ്റി മ്യൂച്ച്വല്‍ ഫണ്ടുകള്‍
യുവനിക്ഷേപകനാണ് നിങ്ങളെങ്കില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടത്ര സമയമുണ്ടെങ്കില്‍ ദീര്‍ഘകാലത്തേക്ക് വരവ് നല്കുന്ന ഇക്യുറ്റി മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം.
പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്)
കുഞ്ഞുങ്ങളുടെ ഭാവിക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് വളരെ സുരക്ഷിതമായ ഒരു വഴിയാണ്. ആദായനികുതി വകുപ്പ് 80 സിയുടെ പരിധിയില്‍ വരുന്നതുകൊണ്ട് കുറെ മെച്ചങ്ങളുണ്ട് ഈ പദ്ധതിക്ക്. നിക്ഷേപകാലയളവ് 15 വര്‍ഷമാണ്. വരവ് നികുതി രഹിതവുമാണ്.
ഇന്ഷുറന്സ്പോളിസികള്
കുട്ടികളുടെ ഭാവിയിലെ ചിലവുകള്‍ കണക്കിലെടുക്കുന്ന ഒരുപാട് പോളിസികളുണ്ട്. കുട്ടികള്‍ക്ക് 18-26 വയസാവുമ്പോള്‍ പണം ലഭിക്കും. എന്നാല്‍ ഇവയില്‍ നിന്നുള്ള ആദായം വളരെ കുറവായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
