രണ്ടു വര്‍ഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ യാതൊരു തരത്തിലുള്ള ട്രാന്‍സാക്ഷനുകളും നടന്നിട്ടില്ലെങ്കില്‍ അക്കൗണ്ട് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകും.
രണ്ടു വര്‍ഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ യാതൊരു തരത്തിലുള്ള ട്രാന്‍സാക്ഷനുകളും നടന്നിട്ടില്ലെങ്കില്‍ അക്കൗണ്ട് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകും. പിന്നെ അക്കൗണ്ട് ഉടമയ്ക്ക് ഈ അക്കൗണ്ട് വഴി യാതൊരുവിധ ഇടപാടുകളും നടത്താന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങള്‍ക്കാവശ്യമെങ്കില്‍ ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം ഇങ്ങനെയുളള അക്കൗണ്ടുകള്‍ വീണ്ടും സജീവമാക്കാന്‍ സാധിക്കും. അതിനുള്ള നടപടികള്‍ എന്തൊക്കെയെന്ന് നോക്കാം:-
ബാങ്കുമായി ബന്ധപ്പെടുക
അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെടുകയോ അല്ലെങ്കില്‍ ബാങ്കിന്റെ വെബ്സൈറ്റ് നോക്കുകയോ ചെയ്ത് നിങ്ങളുടെ പ്രവര്‍ത്തനരഹിതമായ അക്കൗണ്ട് നമ്പര്‍ നിലവില്‍ ആക്ടീവാണോയെന്ന് ഉറപ്പുവരുത്തുക. അക്കൗണ്ട് നമ്പര്‍ ആക്ടീവല്ലെങ്കില്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല.
അപേക്ഷ നല്‍കാം
അക്കൗണ്ട് നമ്പര്‍ ആക്ടീവാണെങ്കില്‍ വളരെ പെട്ടെന്ന് അക്കൗണ്ട് പുനര്‍നിര്‍ണ്ണയിക്കാന്‍ ബാങ്ക് മാനേജര്‍ക്ക് ഒരു അപേക്ഷ നല്‍കണം. അപേക്ഷ നല്‍കുന്നതിന്റെ കൂടെ കെവൈസി രേഖകള്‍,് അതായത് അക്കൗണ്ട് ഉടമയുടെ ഫോട്ടോ, പാന്‍ കാര്‍ഡ്, അഡ്രസ്സ് ഐഡി പ്രൂഫ് ഇവ ഹാജരാക്കേണ്ടത് നിര്‍ബന്ധമാണ്.
ട്രാന്സാക്ഷന് നടത്തിയാല്‍ അക്കൗണ്ട് ആക്ടീവാകും
ബാങ്ക് മാനേജറുടെ അപ്രൂവല്‍ ലഭിച്ചാല്‍ അക്കൗണ്ട് ഉടമ കൂറച്ചു പണം ഈ അക്കൗണ്ടില്‍ നിക്ഷേപിച്ച് കഴിഞ്ഞാല്‍ അക്കൗണ്ട് പ്രവര്‍ത്തന യോഗ്യമാകും. തുടര്‍ന്ന് ട്രാന്‍സാക്ഷന്‍സ്സ് നടത്താം. റിസര്‍വ്വ് ബാങ്കിന്റെ നിഷ്കര്‍ഷിക്കുന്ന നിയമമനുസരിച്ച് അക്കൗണ്ട് ആക്ടീവ് ആക്കാന്‍ ചാര്‍ജ്ജ് ഈടാക്കുന്നതല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications