രാജ്യം കറന്‍സി രഹിതമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ് എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട്.
ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനെയാണ് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ എന്നറിയപ്പെടുന്നത്. വിവിധ ബില്ലുകള്‍ അടയ്ക്കാനും, ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, വാടക കൈമാറാനുമൊക്കെ നെറ്റ് ബാങ്കിംഗിലൂടെ സാധിക്കും. ഏറ്റവും കുറഞ്ഞ പൈസ രൂപ മുതല്‍ എത്ര വലിയ തുക വേണമെങ്കിലും ഇ-ഫണ്ട് ട്രാന്‍സ്ഫര്‍ വഴി കൈമാറ്റം ചെയ്യാം.

രാജ്യം കറന്‍സി രഹിതമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ് എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട്. നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്ന എല്ലാവര്ക്കും പണമിടപാടുകള്‍ നടത്താന്‍ ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഈ സേവനങ്ങളില്‍ ഏറ്റവുമധികം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നത് നെഫ്റ്റാണ്.
നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍(നെഫ്റ്റ്)
നെഫ്റ്റ് ഉപയോഗിച്ച് ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ നിന്ന് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ ആദ്യം നിക്ഷേപിക്കേണ്ട ആളുടെ അക്കൗണ്ട് നമ്പര്‍ സ്വന്തം അക്കൗണ്ടിലേക്ക് ആഡ് ചെയ്യണം. ഇതിനായി ട്രാന്‍സ്ഫര്‍ ചെയ്യേണ്ടയാളുടെ പേര്, അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ് എന്നീ വിവരങ്ങള്‍ ആവശ്യമാണ്. അക്കൗണ്ട് രജിസ്റ്ററായി കഴിഞ്ഞാല്‍ ഇടപാട് നടത്താം. നെഫ്റ്റുപയോഗിച്ച് ട്രാന്‍സ്ഫര്‍ ചെയ്യുന്ന പണത്തിന് പരിധിയില്ല. ഏറ്റവും കുറഞ്ഞ പൈസ മുതല്‍ എത്ര വലിയ തുക വേണമെങ്കിലും നെഫ്റ്റിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യാം. പണം ട്രാന്‍സ്ഫര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ മറ്റേയാളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആവും. പക്ഷെ ഇതൊരു 24-7 സര്‍വ്വീസ് അല്ല. ബാങ്കിംഗ് മണിക്കൂറുകളില്‍ മാത്രമേ നെഫ്റ്റ് സേവനം ഉപയോഗപ്പെടുത്താനാവൂ. പ്രവര്‍ത്തന ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 7 മണിവരെയും, ശനിയാഴ്ച്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയുമാണ് നെഫ്റ്റ് ലഭ്യമാവുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
